'സൈഡ് പ്ളീസ്' ; ആലിയയും ദീപികയുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി 90 കളിലെ ഈ ഡ്രീം ഗേൾ
- Published by:Sarika N
- news18-malayalam
Last Updated:
സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും ജൂഹി ചൗള ഇടം നേടിയിട്ടുണ്ട്
ബോളിവുഡിലെ ഏറ്റവും സമ്പന്നരായ നടിമാരുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്. 90 കളിൽ ബോളിവുഡ് അടക്കിവാണിരുന്ന ജൂഹി ചൗള ആണ് ലിസ്റ്റിൽ ഒന്നാമത്. ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം 4600 കോടിയുടെ ആസ്തിയാണ് ജൂഹി ചൗളക്കുള്ളത്. സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും ജൂഹി ചൗള ഇടം നേടിയിട്ടുണ്ട്.
advertisement
advertisement
ആലിയ ഭട്ടും ദീപിക പദുക്കോണും ആണ് ലിസ്റ്റിൽ നാലും അഞ്ചും സ്ഥാനത്തുള്ള ബോളിവുഡ് നടിമാർ.ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടിക എടുക്കുമ്പോൾ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ജൂഹി ചൗളയുള്ളത്. നടൻ ഷാരൂഖ് ഖാൻ ആണ് ലിസ്റ്റിൽ ഒന്നാമത്. 7300 കോടിയാണ് ഷാരൂഖ് ഖാന്റെ ആസ്തി. 90 കളിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്നുവെങ്കിലും ജൂഹിയുടെ അവസാന ബോക്‌സ് ഓഫീസ് ഹിറ്റ് 2009-ല്‍ ആയിരുന്നു.
advertisement
advertisement