പണം മുടക്കി വാങ്ങിയതാ; പേളി മാണിക്ക് വിലയേറിയ പുതിയ 'പച്ച കാർ' സ്വന്തം
- Published by:meera_57
- news18-malayalam
Last Updated:
പേളി മാണി, ശ്രീനിഷ് അരവിന്ദുമാരുടെ ബ്രാൻഡ് ന്യൂ മിനി കൺട്രിമാൻ
രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനമ്മാരായതും പേളി മാണിയും (Pearle Maaney) ശ്രീനിഷ് അരവിന്ദും (Srinish Aravind) അവർ രണ്ടുപേർക്കുമായി കുറച്ചു വലിയ സൗകര്യങ്ങൾ ഒരുക്കാൻ ആരംഭിച്ചിരിക്കുന്നു. ഏറ്റവും പുതിയതായി ഒരു പുത്തൻ 'പച്ച കാർ' ആണ് ദമ്പതികളുടെ കുടുംബത്തിലേക്ക് എത്തിയിട്ടുള്ളത്. ഇളയമകൾ നിതാര പിറക്കും മുൻപേ പേളി, ശ്രീനിഷ് അരവിന്ദ് ദമ്പതികൾ കൊച്ചിയിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റ് സ്വാന്തമാക്കിയിരുന്നു. ഇതിന്റെ താക്കോൽ കൈമാറ്റം നിതാര പിറന്ന ശേഷമായിരുന്നു എങ്കിലും പേളിയും ശ്രീനിഷും നിലാ ബേബിയും പേളിയുടെ അച്ഛന്റെയൊപ്പം ചേർന്നാണ് അത് സ്വീകരിച്ചത്
advertisement
ഒരു പുത്തൻ വാഹനം സ്വന്തമാക്കിയ സന്തോഷം കാർ ഓട്ടോ ഡീറ്റൈലിംഗ് കമ്പനിയുടെ പേജിലാണ് വീഡിയോ രൂപത്തിൽ എത്തിച്ചേർന്നത്. ഭർത്താവ് ശ്രീനിഷ് അരവിന്ദിന്റെ ഒപ്പം പേളി കാർ സ്വീകരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസമായിരുന്നു ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ആയി വന്നത്. കാർ പോളിഷ് ചെയ്ത് കുട്ടപ്പനാക്കി വാങ്ങാൻ പേളിയും ഭർത്താവും ഒന്നിച്ചെത്തി. വളരെ ഭംഗിയായി പോളിഷ് ചെയ്ത മിനി കൺട്രിമാൻ ആണ് പേളിയും ശ്രീനിഷും ചേർന്ന് സ്വീകരിച്ചത്. അത്യാവശ്യം വിലയേറിയ കാർ ആണ് മിനി കൺട്രിമാൻ (തുടർന്ന് വായിക്കുക)
advertisement
മുന്നിൽ നിന്നും കണ്ടാൽ ഒരു ജീപ്പ് എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന കൺട്രിമാൻ ആകെ ഒൻപതു നിറങ്ങളിലാണ് വിപണിയിൽ ലഭ്യമായത്. റൂഫ്‌ടോപ്പ് ഗ്രേ, ചില്ലി റെഡ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, മെൽറ്റിംഗ് സിൽവർ മെറ്റാലിക്, നനൂക്ക് വൈറ്റ്, സേജ് ഗ്രീൻ, ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് മെറ്റാലിക്, ഐലൻഡ് ബ്ലൂ. ഇതിൽ ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ നിറത്തിന്റെ വേരിയന്റാണ് പേളി മാണി സ്വന്തമാക്കിയത്. കാർ ഡീറ്റെയിലിങ് പൂർത്തിയാക്കി വാങ്ങാൻ നേരം പേളിയും ശ്രീനിഷും മക്കളെ കൂടെകൂട്ടിയിട്ടില്ല. സ്കൂൾ വിട്ടുവരുന്ന നിലയും അനുജത്തിയും ഇനി പുത്തൻ കാറിൽ പറപറക്കാൻ കാത്തിരിക്കുന്നുണ്ടാകും
advertisement
താരങ്ങൾ പലരും കോടികൾ പൊടിച്ചുവിതറി ലക്ഷുറി കാറുകൾ സ്വന്തമാക്കുമ്പോൾ പേളിയും ശ്രീനിഷും അവരുടെ കാറിനു വേണ്ടി ഏതാനും ലക്ഷങ്ങൾ ചിലവഴിച്ചു എന്ന് വാസ്തവം. ഇന്റർനെറ്റിൽ ലഭ്യമായ വിവരമനുസരിച്ച് മിനി കൂപ്പർ കൺട്രിമാൻ വാഹനത്തിന് 48.10 ലക്ഷം മുതൽ 49 ലക്ഷം വരെയാണ് എക്സ് ഷോറൂം വിലയായി കണക്കാക്കുന്നത്. പേളിയുടെയും ശ്രീനിഷിന്റെയും വാഹനം ഇലക്ട്രിക്ക് മോഡിൽ ഓപ്പറേറ്റ് ചെയ്യാവുന്നതാണ്
advertisement
സ്വന്തം ലൈഫ് അടിച്ചുപൊളിച്ചു തീർക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കുന്നവരല്ല ഈ താര ദമ്പതികൾ. അടുത്തിടെ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം വിതച്ചതും അഞ്ചു അക്ഷം രൂപ പേളിയും ശ്രീനിഷും അവരുടെ പേളി പ്രൊഡക്ഷൻസിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. പേളി ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ രണ്ടു കുഞ്ഞുങ്ങളുമായി ആക്റ്റീവ് ആണ്
advertisement
പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇപ്പോൾ അവരുടെ യൂട്യൂബ് ചാനലിൽ ഏറെയും പങ്കിടുന്നത് മക്കളായ നില, നിതാരമാരുടെ വിശേഷങ്ങളാണ്. നില ഈ അധ്യയന വർഷം മുതൽ സ്കൂൾ വിദ്യാർത്ഥിനി കൂടിയാണ്. രണ്ടു കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതിന്റെയും, അവരുടെ ദിനചര്യകൾ മാനേജ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പേളി മാണിയുടെ വ്ലോഗുകളിൽ കൂടുതലും. അടുത്തിടെ മക്കളെയും കൂട്ടി പേളി സുഹൃത്തും സഹപ്രവർത്തകൻമായ ഗോവിന്ദ് പത്മസൂര്യയേയും ഭാര്യ ഗോപികയേയും അവരുടെ പുത്തൻ ഫ്ലാറ്റിൽ സന്ദർശിച്ചിരുന്നു