Pranav Mohanlal | അവർ ഒന്നിച്ചെത്തി; മോഹൻലാലിന്റെ മകൻ പ്രണവും മകൾ വിസ്മയയും അച്ഛന്റെ സിനിമ കാണാൻ വന്നപ്പോൾ

Last Updated:
നീണ്ട നാളുകൾക്ക് ശേഷം പ്രണവിനെയും അനുജത്തി വിസ്മയയും ഒന്നിച്ച്
1/6
നടൻ മോഹൻലാലിന്റെ (Mohanlal) മക്കൾ എവിടെ എന്ന് ചോദ്യം വന്നാൽ, പ്രണവ് മോഹൻലാൽ (Pranav Mohanlal) വല്ല കുന്നിന്റെ മുകളിലോ, കാടിന്റെ നടുവിലോ എന്നാകും ഉത്തരം എന്ന കാര്യം പ്രേക്ഷകർക്കും പരിചിതമായിക്കഴിഞ്ഞു. മകൾ വിസ്മയയും (Vismaya Mohanlal) നാട്ടിൽ എവിടെയും ഉണ്ടാവില്ല. രണ്ടുപേരും കൂടുതൽ സമയവും വിദേശത്താകും. ഇവർ രണ്ടുപേരെയും ഒന്നിച്ചു കാണണമെങ്കിൽ, വിസ്മയ പ്രണവിനെ കാണാനോ, അല്ലെങ്കിൽ പ്രണവ് കുഞ്ഞനുജത്തിയെ കാണാനോ അവർ താമസ്സിക്കുന്ന സ്ഥലത്തു പോകേണ്ടിവരും. ആ രണ്ടുപേരെയും നാട്ടിൽ ഒന്നിച്ചു കാണാൻ അവസരം ലഭിച്ച ചിത്രമാണിത്

advertisement
2/6
പിറന്നനാൾ മുതൽ മോഹൻലാൽ എന്ന അച്ഛനെ നടനായി കണ്ടുശീലിച്ചു കഴിഞ്ഞു പ്രണവും വിസ്മയയും. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ 'ബറോസ്' പ്രിവ്യു ഷോയ്ക്ക് ഒന്നിച്ചെത്തിയതാണ് പ്രണവും വിസ്മയയും. ഇരുവരെയും ഒന്നിച്ചു കാണാൻ കിട്ടിയ സന്തോഷം മോഹൻലാലിന്റെ ഫാൻ പേജുകളിലൂടെ പുറത്തുവന്നു കഴിഞ്ഞു. രണ്ടുപേരും നല്ല സന്തോഷത്തിലാണ്. അമ്മ സുചിത്രയെ പക്ഷേ ഫ്രയിമിൽ എവിടെയും കാണാൻ കഴിയുന്നില്ല (തുടർന്ന് വായിക്കുക)

3/6
മായ എന്ന് വിളിക്കപ്പെടുന്ന വിസ്മയ മോഹൻലാൽ എഴുത്തുകാരിയാണ്. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന പുസ്തകം ഓൺലൈൻ വിപണിയിൽ ലഭ്യമാണ്. ഇംഗ്ലീഷ് കവിതകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജ്യേഷ്‌ഠൻ പ്രണവ് ഈ വർഷത്തിന്റെ തുടക്കകത്തിൽ താനും ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് എന്ന് അറിയിച്ചിരുന്നു. പക്ഷേ, ഇതുവരെയും പുസ്തകം റിലീസ് ചെയ്തിട്ടില്ല. സിനിമ കഴിഞ്ഞാൽ പിന്നെ പ്രണവിനെ നാട്ടിൽ എവിടെയും കാണില്ല എന്നാണ് സാഹചര്യം
മായ എന്ന് വിളിക്കപ്പെടുന്ന വിസ്മയ മോഹൻലാൽ എഴുത്തുകാരിയാണ്. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന പുസ്തകം ഓൺലൈൻ വിപണിയിൽ ലഭ്യമാണ്. ഇംഗ്ലീഷ് കവിതകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജ്യേഷ്‌ഠൻ പ്രണവ് ഈ വർഷത്തിന്റെ തുടക്കത്തിൽ താനും ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് എന്ന് അറിയിച്ചിരുന്നു. പക്ഷേ, ഇതുവരെയും പുസ്തകം റിലീസ് ചെയ്തിട്ടില്ല. സിനിമ കഴിഞ്ഞാൽ പിന്നെ പ്രണവിനെ നാട്ടിൽ എവിടെയും കാണില്ല എന്നാണ് സാഹചര്യം
advertisement
4/6
വിസ്മയ പഠനവുമായി ബന്ധപ്പെട്ടാണോ, അതോ താമസത്തിനാണോ വിദേശത്ത് എന്ന കാര്യം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ്, വിസ്മയ മോഹൻലാൽ തായ്‌ലൻഡിൽ പോയി ശരീരഭാരം കുറച്ച വിശേഷം പങ്കിട്ടിരുന്നു. ഇവിടെ ശാരീരികമായി വലിയ രീതിയിൽ വ്യായാമം ആവശ്യമായിവന്ന അഭ്യാസമുറകളും മറ്റും വിസ്മയ പരിശീലിച്ചിരുന്നു. പ്രത്യേകം ട്രെയ്‌നറുടെ പരിശീലനത്തിന് കീഴിലാണ് വിസ്മയ മോഹൻലാൽ ശരീരഭാരം കുറച്ചത്. തന്മൂലം ശരീരത്തിനും മനസിനും ഉണ്ടായ മെച്ചങ്ങളെ കുറിച്ചും കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു

5/6
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 3Dയിൽ പുറത്തിറങ്ങുന്ന ചിത്രമാണ്. വർഷങ്ങളായി സിനിമയുടെ ചിത്രീകരണം നടന്നു വരികയായിരുന്നു. കോവിഡ് നാളുകളിൽ ഷൂട്ടിംഗ് മുടങ്ങിയതും, വീണ്ടും സിനിമ ചിത്രീകരിക്കേണ്ട സാഹചര്യവും വന്നുചേർന്നു. സിനിമയിൽ അഭിനയിച്ച കുട്ടികൾ പലർക്കും വളർച്ചയുടെ ഘട്ടമായതിനാൽ സംഭവിച്ച മാറ്റങ്ങളാൽ ഷോട്ടിലെ കണ്ടിന്യൂയിറ്റി നഷ്‌ടപ്പെടുകയായിരുന്നു. റിലീസ് ദിനത്തിന്റെ കാര്യത്തിലും പലപ്പോഴായി മാറ്റങ്ങൾ സംഭവിച്ചു. ഒടുവിൽ ക്രിസ്തുമസിന് തന്നെ റിലീസ് ചെയ്യും എന്നുറപ്പിക്കുകയായിരുന്നു

6/6
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ റിലീസാവുന്നത് അദ്ദേഹത്തിന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയ അതേ ദിനത്തിന്റെ വാർഷികത്തിലാണ് എന്നതാണ് മറ്റൊരു സവിശേഷത. സംവിധായകൻ ഫാസിലാണ് ഈ റിലീസ് പ്രഖ്യാപനം നടത്തിയത്. പ്രണവ് മോഹൻലാൽ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 'വർഷങ്ങൾക്ക് ശേഷം' ഈ വർഷം തന്നെയാണ് പുറത്തിറങ്ങിയത്

''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി

  • സമൂഹത്തെ ഉണര്‍ത്തുക ലക്ഷ്യമെന്ന് ബഹാഉദ്ദീന്‍ നദ്‌വി, മന്ത്രിമാരുടെ അവിഹിതം പ്രസ്താവനയില്‍ ഉറച്ചു.

  • ഉമര്‍ ഫൈസി ശിവപാര്‍വതിയെ അധിക്ഷേപിച്ചയാളാണെന്നും തനിക്കെതിരെ പറയുന്നതെന്നും നദ്‌വി പറഞ്ഞു.

  • ജിഫ്രി തങ്ങള്‍ ബഹാഉദ്ദീന്‍ നദ്‌വിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു, വിവാദം തുടരുന്നു.

View All
advertisement