കാമുകനൊപ്പം വിഷം കഴിച്ചു; കാമുകൻ രക്ഷപെട്ടു; 22-ാം വയസിൽ ജീവിതമവസാനിച്ച നടിയുടെ മരണത്തിലെ ദുരൂഹത
- Published by:meera_57
- news18-malayalam
Last Updated:
2002ൽ കാമുകൻ സിദ്ധാർത്ഥിനൊപ്പം വിഷംകഴിച്ച നടി മരിക്കുയും, യുവാവ് രക്ഷപെടുകയുമായിരുന്നു
നീണ്ട 23 വർഷങ്ങളായി ചുരുളഴിയാതെ നടി പ്രത്യുഷയുടെ (Prathyusha) മരണത്തിലെ ദുരൂഹത തുടരുന്നു. നവംബർ 19ന് വിധിപറയാനിരുന്ന കേസ് വീണ്ടും മാറ്റിവച്ചു. സുപ്രീം കോടതി ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, മൻമോഹൻ എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. പുത്തൻ തെളിവുകളും വിശദീകരണങ്ങളും ഉയർന്നു വന്നതിനാലാണ് കേസ് മാറ്റിവച്ചത്. ഈ വാദങ്ങൾ എല്ലാം തന്നെ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ കേസിൽ വിധിയുണ്ടാകൂ. പ്രത്യുഷയുടെ കുടുംബവും ആരാധകരും അന്തിമ വിധിക്കായുള്ള കാത്തിരിപ്പിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ ഉയർന്നു വരികയും, പൊടുന്നനെ ജീവിതം അവസാനിക്കുകയും ചെയ്ത താരമാണ് പ്രത്യുഷ
advertisement
1988ൽ തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവിന്റെ ഒപ്പം സിനിമാ ജീവിതം ആരംഭിച്ച നടിയാണ് പ്രത്യുഷ. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അവർ സജീവമായി. നന്നേ ചെറുപ്പത്തിൽ പിതാവിനെ നഷ്‌ടമായ പ്രത്യുഷ ജ്യേഷ്‌ഠന്റെ തണലിൽ വളർന്നു. സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പ്രത്യുഷ 'മിസ് ലവ്ലി സ്‌മൈൽ' പട്ടം നേടിയതോടു കൂടി അവരുടെ പുഞ്ചിരിക്ക് നിരവധി ഫാൻസ് ഉണ്ടായി. ഇതിനു പിന്നാലെ അവർക്ക് സിനിമയിൽ നിന്നും ഓഫറുകൾ നിരവധി വന്നുചേർന്നു. 'മനു നീതി', 'സൂപ്പർ കുറ്റം', 'താവസി', 'കടൽ പൂക്കൾ' പോലുള്ള തമിഴ്, തെലുങ്ക് സിനിമകളിൽ അവർ അഭിനയിച്ചു. വളരെ പെട്ടെന്നാണ് സിനിമയിൽ തിളങ്ങിനിൽക്കവേ പ്രത്യുഷയുടെ ജീവിതം അവസാനിച്ചത് (തുടർന്ന് വായിക്കുക)
advertisement
പ്രത്യുഷ ജീവിതം അവസാനിപ്പിച്ചോ, അതോ അവരെ മരണത്തിലേക്ക് തള്ളിവിട്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വരാനിരിക്കുന്ന വിധിയിൽ ലോകം ഉറ്റുനോക്കുന്നത്. സിദ്ധാർഥ് റെഡ്‌ഡിയുമായി നടി പ്രണയത്തിലായിരുന്നു. സിദ്ധാർത്ഥിന്റെ കുടുംബത്തിന് പ്രത്യുഷയുമായുള്ള ബന്ധത്തിൽ തീരെ താല്പര്യമില്ലായിരുന്നു. 2002ൽ ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു എന്നാണ് റിപ്പോർട്ട്. സിദ്ധാർഥ് രക്ഷപെട്ടു. എന്നാൽ, ആശുപത്രിയിലേക്കു പോകുന്ന വഴിയേ കേവലം 22 വയസ് മാത്രമുള്ള പ്രത്യുഷ മരിച്ചു
advertisement
advertisement
advertisement
അഞ്ചു വർഷങ്ങൾ കൊണ്ട് പ്രത്യുഷ 12 സിനിമകളിൽ അഭിനയിച്ചു. അതിൽ ആറു ചിത്രങ്ങളും തമിഴിലായിരുന്നു. പ്രഭുവിനൊപ്പം 'സൂപ്പർ കുടുംബം', വിജയകാന്തിന്റെ ചിത്രം 'താവസി', ഭാരതിരാജയുടെ 'കടൽപൂക്കൾ' തുടങ്ങിയവയാണ് പ്രത്യുഷയുടെ ചിത്രങ്ങൾ. 20 വയസിനുള്ളിൽ പ്രത്യുഷ നിരവധി ഭാഷകളിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. അവർ വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള നായികയായി മാറിയിരുന്നു


