Shanavas | ഷാനവാസിന്റെ വിവാഹത്തിന് ആയിരക്കണക്കിന് ക്ഷണിക്കാത്ത ആരാധകർ; പ്രേം നസീർ അന്ന് കൈകൊണ്ട നിലപാട്
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഷാനവാസ്, പ്രേം നസീറിന്റെ നാല് മക്കളിൽ ഒരേയൊരു മകനായിരുന്നു
മലയാള സിനിമയിൽ ഒരു യുഗം സ്വന്തമായുള്ളയാളാണ് നടൻ പ്രേം നസീർ (Prem Nazir). നിത്യഹരിത നായകൻ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നുവെങ്കിൽ, അതിനു കാരണവും അത് തന്നെയാണ്. ഇന്നാളുകളിലെന്ന പോലെ സാങ്കേതികതയും, അഭിനയ സങ്കേതങ്ങളും ഇല്ലാതിരുന്ന കാലത്തെ മലയാളികളുടെ സ്വന്തം സൂപ്പർ റൊമാന്റിക് ഹീറോ ആയിരുന്നു പ്രേം നസീർ. അദ്ദേഹത്തിന്റെ മകൻ ഷാനവാസ് വിടവാങ്ങിയിരിക്കുന്നു. പ്രേം നസീറിന്റെ നാലുമക്കളിൽ ഏക ആൺതരിയാണ് ഷാനവാസ്. ഷാനവാസിന് മുൻപ് രണ്ടു സഹോദരിമാരും, അദ്ദേഹത്തിന് ശേഷം പിറന്ന ഒരു അനുജത്തിയും. തിരുവനന്തപുരം നഗരത്തിലായിരുന്നു ഷാനവാസിന്റെ താമസം. മരണം സംഭവിച്ച സ്ഥലത്തിനടുത്തായിരുന്നു 1980കളിൽ നടന്ന അദ്ദേഹത്തിന്റെ വിവാഹവേദിയും
advertisement
ഹബീബ ബീവിയുടെയും പ്രേം നസീറിന്റെയും മകനാണ് ഷാനവാസ്. അക്കാലങ്ങളിൽ, തിരുവനന്തപുരം നഗരത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഹാളുകളിൽ ഒന്നിലായിരുന്നു ഷാനവാസിന്റെയും ആയിഷ ബീവിയുടെയും വിവാഹം. ഇന്നത്തെ പോലെ സാങ്കേതികത ഇല്ലാതിരുന്നതിനാൽ, വിവാഹം കാണണമെങ്കിൽ, കല്യാണ പന്തലിൽ പോയിവേണമായിരുന്നു. സ്ക്രീൻ വച്ച് ആൾക്കൂട്ടത്തെ കാണിക്കാനുള്ള സംവിധാനം അന്നില്ല. നസീർ ആകട്ടെ, മലയാള സിനിമയിലെ തിളങ്ങുന്ന താരവും, ചിറയിൻകീഴിന്റെ സ്വന്തം പുത്രനും. ക്ഷണിതാക്കളെക്കാളേറെപ്പേർ തടിച്ചു കൂടിയ ചടങ്ങായിരുന്നു ഷാനവാസിന്റെ വിവാഹം (തുടർന്ന് വായിക്കുക)
advertisement
ഷാനവാസിന്റെ അന്ന് നടന്ന വിവാഹച്ചടങ്ങിൽ നിന്നുള്ള ഒരു ചിത്രമാണിത്. നടന്മാരായ മധു, ജയൻ, എ.ടി. ഉമ്മർ, അടൂർ ഭാസി എന്നിവരാണ് അതിഥികൾ. തിരക്കേറിയ നടനായ പ്രേം നസീറിന് മകന്റെ വിവാഹത്തിന് പോലും തലേദിവസമോ, മറ്റുമേ തിരക്കുകൾ മാറ്റിനിർത്താൻ കഴിഞ്ഞിരുന്നുള്ളൂ. എന്നിരുന്നാലും, വിവാഹദിവസം പ്രേം നസീർ എല്ലാ കാര്യങ്ങളും നോക്കി നടത്താൻ അവിടെയുണ്ടായിരുന്നു. താരങ്ങളെക്കാളും ക്ഷണിതാക്കളെക്കാളും ഓടിയെത്തിയ ആരാധകരായിരുന്നു ആ വിവാഹവേദിയിൽ
advertisement
വേണമെങ്കിൽ, പാറാവുകാരെ പണം മുടക്കി നിർത്തി ജനക്കൂട്ടത്തെ പറഞ്ഞയക്കാമായിരുന്നു. അതുമല്ലെങ്കിൽ, പരിചയക്കാരായ കുറച്ചു പേരെ ഗേറ്റിനരികിൽ നിർത്തി ക്ഷണിതാക്കളെ മാത്രം അകത്തേക്ക് കയറ്റിവിടാമായിരുന്നു. അതൊന്നും ചെയ്യാൻ പ്രേം നസീർ മുതിർന്നില്ല. പകരം, അദ്ദേഹം അവരെയും അകത്തേക്ക് കയറ്റി വിട്ടു. അവിടംകൊണ്ടും പ്രതിസന്ധി അവസാനിച്ചില്ല. മാനേജർ എത്തി, എങ്ങനെയാകും ഇത്രയും പേർക്ക് ഭക്ഷണം കൊടുക്കുക എന്ന ആശങ്ക പങ്കിട്ടു. പ്രേം നസീർ അന്ന് എന്ത് ചെയ്തു എന്ന് സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞിരുന്നു
advertisement
ക്ഷണിതാക്കളും, അപ്രതീക്ഷിതമായി വന്നുചേർന്ന ആരാധകരും ചേർത്തുള്ള ആയിരക്കണക്കിന് പേർ വരുന്ന ആൾക്കൂട്ടത്തെ പ്രേം നസീർ പ്രതീക്ഷിച്ചിരുന്നു എന്നുവേണം കരുതാൻ, അദ്ദേഹം 1500 പേർക്കുള്ള അധിക ബിരിയാണി കരുതിയിരുന്നു. അതിനാൽ, വന്നവർ ആർക്കും നിരാശരാകേണ്ടി വന്നില്ല എന്ന് മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും, അവരുടെ വയറും മനസും നിറഞ്ഞു എന്നദ്ദേഹം ഉറപ്പുവരുത്തി. ഷാനവാസിന്റെ വധു ആയിഷ ബീവി, പ്രേം നസീറിന്റെ മൂത്ത സഹോദരി സുലേഖാ ബീവിയുടെ മകളായിരുന്നു. ആയിരങ്ങളെ സാക്ഷിയാക്കി ഷാനവാസ് മുറപ്പെണ്ണിനെ ജീവിതസഖിയാക്കി
advertisement
അച്ഛന്റെ പാതയിൽ ഷാനവാസും സിനിമയിൽ വന്നുവെങ്കിലും, അത്രകണ്ട് ഹിറ്റായി മാറിയില്ല. പ്രേം നസീറിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന്, അദ്ദേഹം ബാക്കിയാക്കിയ ചില ചിത്രങ്ങൾ ഷാനവാസിനെ വച്ച് ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയിരുന്നു. പ്രേം നസീറിന്റെ ശരീരഭാഷയുമായി ഏറെ ചേർച്ചയുള്ളയാളായിരുന്നു ഷാനവാസ്. പിൽക്കാലത്ത് സിനിമ ഉപേക്ഷിച്ച ഷാനവാസ് മലേഷ്യയിലേക്ക് താമസം മാറി. ഇദ്ദേഹത്തിന് രണ്ട് ആൺമക്കളാണ്. ചിത്രത്തിൽ കാണുന്നത് പ്രേം നസീറും ഭാര്യയും