പൃഥ്വിരാജ് സുകുമാരന്റെ പിറന്നാൾ കേക്ക് ഉണ്ടാക്കിയത് സെലിബ്രിറ്റി; സുപ്രിയയുടെ ടാഗിലെ വ്യക്തി
- Published by:meera_57
- news18-malayalam
Last Updated:
പൃഥ്വിരാജ് സുകുമാരന്റെ 42-ാം ജന്മദിനത്തിന് സുപ്രിയ സമ്മാനിച്ച കേക്ക് നിർമിച്ചു നൽകിയ സെലിബ്രിറ്റി
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ (Prithviraj Sukumaran) 42-ാം ജന്മദിനം കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു. എല്ലാവർഷവും എന്നപോലെ ഒരു സ്പെഷ്യൽ ബർത്ത്ഡേ കേക്കുമായി പ്രിയപ്പെട്ട ഡാഡക്ക് കുടുംബം പിറന്നാൾ ആഘോഷിച്ചു. പോയവർഷങ്ങളിൽ പൃഥ്വി നാട്ടിലായിരുന്നു എങ്കിൽ, ഇത്തവണ കേരളത്തിന് പുറത്താണ് താരവും കുടുംബവും താമസം. ബോളിവുഡിലും അവസരങ്ങൾ തേടിയെത്തിയ പൃഥ്വിരാജ് കോടികൾ ചിലവിട്ട് ഇവിടെ ഒരു വീട് സ്വന്തമാക്കിയിട്ട് അധികം നാളുകളായില്ല. സാധാരണഗതിയിൽ ഏതെങ്കിലും ഒരു തീമിലാണ് പൃഥ്വിരാജിന്റെ പിറന്നാൾ കേക്ക് വരികയെങ്കിൽ, ഇത്തവണ വളരെ സിമ്പിൾ ഡിസൈനിലെ ഒരു കേക്ക് ആണ് ചലച്ചിത്ര നിർമാതാവായ ഭാര്യ സുപ്രിയ മേനോൻ (Supriya Menon) സമ്മാനിച്ചത്
advertisement
എല്ലാ വർഷവും ഇത്തരം പിറന്നാൾ കേക്കുകൾ നിർമിച്ചു നൽകുന്നവർക്ക് സുപ്രിയ പ്രത്യേകം ടാഗിലൂടെ നന്ദി പ്രകാശിപ്പിക്കാറുണ്ട്. ഇത്തവണയും അങ്ങനെയൊരു ടാഗ് പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന കേക്കിൽ കാണാം. നാട്ടിലെ കേക്ക് നിർമ്മാതാക്കളാണ് മുൻപ് കേക്ക് നൽകിയിരുന്നതെങ്കിൽ, ഇത്തവണ ആ കേക്ക് ഉണ്ടാക്കിയതും ഒരു സെലിബ്രിറ്റിയാണ്. കേരളത്തിൽ അത്രകണ്ട് പ്രശസ്തയല്ല എങ്കിലും ഈ വ്യക്തിയെ ഭക്ഷപ്രേമികളായ പ്രേക്ഷകർക്ക് പരിചയമുണ്ടാകും (തുടർന്ന് വായിക്കുക)
advertisement
പൂജ ധിൻഗ്ര എന്ന് പറഞ്ഞാൽ, മലയാളികൾ അറിയാൻ സാധ്യത കുറവാണ്. സോണി ലിവിൽ പ്രക്ഷേപണം ചെയ്ത മാസ്റ്റർഷെഫ് ഇന്ത്യ - ഹിന്ദിയുടെ എട്ടാം സീസണിൽ ഷെഫ് വികാസ് ഖന്ന, ഷെഫ് രൺവീർ ബ്രാർ എന്നിവർക്കൊപ്പം ജഡ്ജ് ആയി എത്തിയത് പൂജയാണ്. മുംബൈ സ്വദേശിനിയായ പൂജ ഇവിടുത്തെ അറിയപ്പെടുന്ന ബേക്കർ കൂടിയാണ്. തന്റെ ഇഷ്‌ടമേഖലയിൽ രണ്ടു പുസ്തകങ്ങൾ രചിച്ച പരിചയസമ്പത്തുകൂടിയുണ്ട് പൂജയ്ക്ക്
advertisement
ഫ്രഞ്ച് കുക്കിംഗ് സ്റ്റൈലിലാണ് പൂജക്ക് മേൽക്കൈ. 2010ൽ കേവലം 24-ാം വയസിൽ ആകെ രണ്ടുപേരെ വച്ച് തന്റെ ഭക്ഷണ ബിസിനസ് ആരംഭിച്ച പൂജ, ഇന്നിപ്പോൾ 42പേരോളം ജോലിചെയ്യുന്ന ഭക്ഷണ ചെയിനിന്റെ ഉടമയാണ്. മുംബൈയിലെ പ്രശസ്തമായ ബോംബെ സ്കോട്ടിഷ് സ്കൂളിൽ പഠനം പൂർത്തിയാക്കിയ പൂജ, തന്റെ അമ്മായിയിൽ നിന്നുമാണ് ബേക്കിങ്ങിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ഇന്ന് Le15 പാറ്റിസ്സറി എന്ന ബ്രാൻഡ് പൂജയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്നു. മുംബൈയിലേക്ക് താമസം മാറ്റിയതും, പൂജയിൽ നിന്ന് തന്നെ ജന്മദിന കേക്ക് വാങ്ങാൻ സുപ്രിയ മേനോൻ തീരുമാനിക്കുകയായിരുന്നു
advertisement
കേരളത്തിൽ നിന്നും തങ്ങളുടെ നാട്ടിലേക്ക് താമസം മാറിയെത്തിയ പൃഥ്വിരാജിന് പിറന്നാൾ കേക്ക് നിർമിച്ചു നൽകിയതിലെ സന്തോഷം പൂജയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടു. മൂന്നു മാക്കറോണുകൾ കൊണ്ട് അലങ്കരിച്ച കേക്കിന്റെ ചിത്രം സുപ്രിയ മേനോനും ഷെയർ ചെയ്തിരുന്നു. ഈ ചിത്രം റീപോസ്റ്റ് ചെയ്തുകൊണ്ട് പൂജ പൃഥ്വിരാജിന് പിറന്നാൾ ആശംസ നേർന്നു. മോഡലും നടിയും ഫാഷൻ ഡിസൈനറുമായ മസാബ ഗുപ്തയുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് പൂജ എന്ന് അവരുടെ പോസ്റ്റുകൾ പരിശോധിച്ചാൽ മനസിലാകും
advertisement
ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, പലർക്കും പ്രചോദനമേകിയ ബിസിനസ് വുമൺ എന്ന പേരിലും പൂജ ധിൻഗ്ര ആഘോഷിക്കപ്പെട്ടു. ഫോബ്‌സ് ഇന്ത്യ അവരുടെ 2014ലെ 30 വയസിനു കീഴിൽ നേട്ടങ്ങൾ സ്വന്തമാക്കിയ 30 പേരുടെ പട്ടികയിലും ഫോബ്‌സ് '30 അണ്ടർ 30' ഏഷ്യാ ലിസ്റ്റിലും പൂജയെ തിരഞ്ഞെടുത്തു. പൂജയുടെ ടോക്ക് ഷോകൾക്കും ആരാധകരുണ്ട്. വളരെ സജീവമായ ഒരു ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് പൂജ ധിൻഗ്ര