Priyanka Chopra | പത്തോ നൂറോ കോടിയല്ല; ഏഴു മുറികളും ഒൻപത് കുളിമുറികളുമുള്ള പ്രിയങ്ക ചോപ്രയുടെ ബംഗ്ളാവിന്റെ നിർമാണച്ചെലവ്
- Published by:meera_57
- news18-malayalam
Last Updated:
2018 ഡിസംബറിൽ രാജസ്ഥാനിൽ നടന്ന ഗംഭീര വിവാഹത്തിന് തൊട്ടുപിന്നാലെ 2019ൽ പ്രിയങ്കയും ഭർത്താവും ഈ ബംഗ്ലാവ് വാങ്ങി
പൂപ്പൽ ബാധയും ഈർപ്പം കൊണ്ടുള്ള പ്രശ്നങ്ങളും മൂലം നടി പ്രിയങ്ക ചോപ്രയും (Priyanka Chopra) ഭർത്താവ് നിക്ക് ജോനാസും മകളും കുറച്ചു കാലം മുൻപ് അവരുടെ ലോസ് ഏഞ്ചലസിലെ കോടികൾ വിലയുള്ള ബംഗ്ലാവിൽ നിന്നും താമസം മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ ബംഗ്ലാവിൽ നിന്നുള്ള ഒരു ദൃശ്യം പ്രിയങ്ക ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. അവർ അങ്ങോട്ട് തിരികെപ്പോയതായാണ് സൂചന
advertisement
പുതുക്കിപ്പണിഞ്ഞ വീട്ടിലേക്ക് പ്രിയങ്കയും കുടുംബവും മാറും എന്ന് 'ദി സൺ' ഏപ്രിൽ മാസം റിപ്പോർട്ട് ചെയ്തിരുന്നു. വീടിന്റെ ബാൽക്കണിയിൽ നിന്നുള്ള ഒരുപറ്റം ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. വീട്ടിൽ വച്ചെടുത്ത ബ്ലർ ചെയ്ത സെൽഫിയും അക്കൂട്ടത്തിലുണ്ട് (തുടർന്ന് വായിക്കുക)
advertisement
2018ൽ വിവാഹിതരായ പ്രിയങ്കയും നിക്കും ഹോളിവുഡ് ഹിൽസിലെ ബംഗ്ലാവിൽ അവരുടെ മകൾ മാൽതി മേരി ചോപ്ര ജോനാസിനൊപ്പം താമസിക്കുന്നു. ഒരു ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ട്, ഒരു ഇൻ്റീരിയർ ബൗളിംഗ് ആലി, ഹോം തിയേറ്റർ, എന്റർടൈൻമെന്റ് ലോഞ്ച്, സ്റ്റീം ഷവർ ഉള്ള ഒരു സ്പാ, ഒരു മുഴുവൻ സമയ ജിം, ഒരു ബില്യാർഡ്സ് റൂം എന്നിവ ഈ വീടിനുള്ളിലുണ്ട്
advertisement
advertisement
advertisement
advertisement
പൂൾ, സ്പാ എന്നിവയിൽ പൂപ്പൽ മലിനീകരണത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും കാരണമായ 'പോറസ് വാട്ടർപ്രൂഫിംഗ്' ഉണ്ടായിരുന്നു. ഏതാണ്ട് അതേസമയം, അവരുടെ ഡെക്കിലെ ബാർബിക്യൂ ഏരിയയിൽ ചോർച്ച ഉണ്ടായി. ഇത് താഴെയുള്ള ഇൻ്റീരിയർ ലിവിംഗ് ഏരിയയുടെ ഒരു ഭാഗത്തിന് കേടുപാടുകൾ വരുത്തുകയായിരുന്നു. 1600 കോടി രൂപയാണ് ഈ ബംഗ്ളാവിന്റെ വിലയായി കണക്കാക്കപ്പെടുന്നത്