Priyanka Chopra|'അവളുടെ ഷെഡ്യൂള് എന്നേക്കാള് തിരക്കേറിയത്'; മകൾ മാല്തി മേരിയുടെ പുത്തൻ വിശേഷം പങ്കുവച്ച് പ്രിയങ്ക ചോപ്ര
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ മകൾ പ്രായത്തിനേക്കാള് കൂടുതല് ബുദ്ധിയുള്ള കുട്ടിയാണെന്ന് പ്രിയങ്ക പറയുന്നു
ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് നടി പ്രിയങ്ക ചോപ്ര (Priyanka Chopra). എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ താരം. ഇപ്പോൾ തന്റെ കുടുംബത്തിലെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് നടി. തന്റെ മകൾ മാല്‍തി മേരി ചോപ്ര ന്യൂയോര്‍ക്കില്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്നും അവളുടെ ഷെഡ്യൂള്‍ ഇപ്പോള്‍ തന്നേക്കാള്‍ തിരക്കേറിയതാണെന്നും പ്രിയങ്ക പറയുന്നു. തന്റെ പുതിയ ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത ദി ടുനൈറ്റ് ഷോ വിത്ത് ജിമ്മി ഫാലൺ എന്ന ഷോയിലാണ് പ്രിയങ്ക മകളുടെ വിശേഷങ്ങൾ പങ്കുവച്ചത്.
advertisement
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,' അവള്‍ പ്രായത്തിനേക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ള കുട്ടിയാണ്. തമാശക്കാരിയായ അവള്‍ ചെറിയൊരു ഹാസ്യ നടിയാണ്. താന്‍ തമാശക്കാരിയാണെന്ന് അവള്‍ക്ക് അറിയുകയും ചെയ്യാം. അത് കൂടുതല്‍ നല്ലതാണ്. അവളിപ്പോള്‍ ഞങ്ങളുടെ ജീവിത്തതിലെ പ്രകാശമാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. മകള്‍ ഇപ്പോള്‍ സ്കൂളില്‍ പോകുന്നുണ്ട്. അവള്‍ക്ക് കൂട്ടുകാരികളുണ്ട്. അവളുടെ ഷെഡ്യൂള്‍ എന്റേതിനേക്കാള്‍ തിരക്കേറിയതാണ്. ഒരുപാട് ക്ലാസുകളുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. അവള്‍ക്ക് മറ്റ് കുട്ടികളുമായി ഇടപഴകാന്‍ ഒരുപാട് ഇഷ്ടമാണ്.' പ്രിയങ്ക പറഞ്ഞു.
advertisement
അച്ഛന്‍ നിക്ക് ജൊനാസിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്റ് ആയ ജൊനാസ് ബ്രദേഴ്സിനെ അവള്‍ വിളിക്കുന്നത് 'ഡോനട്ട് ബ്രദേഴ്സ്' എന്നാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഇതിനിടിയിൽ ഇന്ത്യയിൽ ചിത്രീകരണം പുരോഗമിക്കുന്ന രാജമൗലി ചിത്രത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഷൂട്ടിങ്ങിനായി ഇന്ത്യയിലേക്കും തിരിച്ച് മകളെ കാണാനായി ന്യൂയോർക്കിലേക്കുമുള്ള യാത്രകളിലാണ് താനെന്ന് താരം തമാശ രൂപേണ പറയുന്നു.
advertisement
അതേസമയം, പ്രിയങ്ക ചോപ്ര ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റ് പ്രൊമോഷൻ തിരക്കിലാണ്. ജോൺ സീന, ജാക്ക് ക്വയ്ഡ് എന്നീ താരങ്ങളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുകെ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും ഒരു വിദേശ എതിരാളിയുടെ ലക്ഷ്യങ്ങളായി മാറുന്നതിനെ ചുറ്റിപ്പറ്റിയാണ് ഈ ആക്ഷൻ ത്രില്ലർ. ഹെഡ്സ് ഓഫ് സ്റ്റേറ്റ് ജൂലൈ 2 ന് പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ചെയ്യും.
advertisement
ലോകസുന്ദരി ആയത് മുതൽ ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത പ്രിയങ്കയുടെ ജീവിതയാത്ര എല്ലാവർക്കും പ്രചോദനമാണ്. ഡോക്ടർമാരുടെ കുടുംബത്തിൽ ജനിച്ച പ്രിയങ്ക തൻ്റെ ബാല്യകാലം ചെലവഴിച്ചത് ഉത്തർപ്രദേശിലെ ബറേലിയിലാണ്. തൻ്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കുകയും അവളെ വിശ്വസിക്കുകയും ചെയ്ത മാതാപിതാക്കളിൽ നിന്നാണ് താരം തൻ്റെ ശക്തി കടമെടുത്തത്.