Priyanka Chopra | ചെറുതെങ്കിലും പൊക്കിൾ മോതിരത്തിനു വില എട്ടക്ക സംഖ്യ; പ്രിയങ്ക ചോപ്രയുടെ ആഭരണം ചർച്ചയാവുന്നു

Last Updated:
ലുക്കിൽ പ്രിയങ്ക ലളിതവസ്ത്രധാരിയെന്നു തോന്നുമെങ്കിലും, പൊക്കിൾ മോതിരത്തിന്റെ വില പ്രതീക്ഷിക്കാവുന്നതിലും വലുതാണ്
1/6
കഠിനപ്രയത്നം കൊണ്ട് വളരെ ചെറിയ പ്രായത്തിൽ ബോളിവുഡിൽ ഒരിടം സൃഷ്‌ടിച്ച താരമാണ് നടി പ്രിയങ്ക ചോപ്ര (Priyanka Chopra). ഇന്ത്യയുടെ പ്രതിനിധിയെന്ന നിലയിൽ പ്രിയങ്ക ഹോളിവുഡിലും ചുവടുവച്ചു. രാജ്യത്തെ വലിയ താരമായിട്ടും, താൻ അവിടെയെത്തി ഒന്ന് ചുവടുറപ്പിക്കാൻ നല്ല നിലയിൽ കഷ്‌ടപ്പെടേണ്ടതായി വന്നുവെന്ന് പ്രിയങ്ക ചോപ്ര ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. നിലവിൽ രാജമൗലി സംവിധാനം ചെയ്യുന്ന SSMB29 എന്ന ചിത്രത്തിൽ മഹേഷ് ബാബുവിന്റെ ഒപ്പം അഭിനയിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസം പാപ്പരാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട പ്രിയങ്ക ചോപ്ര ധരിച്ചിരുന്ന പൊക്കിൾ മോതിരം വാർത്തകളിൽ ഇടം നേടാൻ അധികം താമസിച്ചില്ല

advertisement
2/6
നമ്മുടെ നാട്ടിൽ കാണാറുണ്ടെങ്കിലും, വിദേശ രാജ്യങ്ങളിലെ ട്രെൻഡ് ആണ് പൊക്കിൾ മോതിരം അഥവാ, ബെല്ലി ബട്ടൺ റിംഗ്. ആകർഷണീയതായാണ് ഈ റിംഗിന്റെ പ്രത്യേകത. പാപ്പരാസികളുടെ മുന്നിൽ പോസ് ചെയ്യുക മാത്രമല്ല, അവരെ നോക്കി കൈവീശിക്കാണിക്കാനും, പുഞ്ചിരിക്കാനും പ്രിയങ്ക ചോപ്ര മറന്നില്ല. ലുക്കിൽ പ്രിയങ്ക ലളിതവസ്ത്ര ധാരിയെന്നു തോന്നുമെങ്കിലും, പൊക്കിൾ മോതിരം അത്ര നിസാരമല്ല. ഇതിന്റെ വില ഇപ്പോൾ സോഷ്യൽ മീഡിയയിൽ എമ്പാടും ചർച്ചയായിക്കഴിഞ്ഞു. പാപ്പരാസികളിൽ ഒരാളായ വീരൽ ഭയാനിയാണ് ഇതിന്റെ വില ആദ്യമായി പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)

3/6
മുംബൈയിൽ വച്ചാണ് പ്രിയങ്ക ചോപ്രയെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്. 'ദി സ്കൈ ഈസ് പിങ്ക്' എന്ന 2019ലെ ചിത്രത്തിന് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന സിനിമയാണിത്. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും ഈ സിനിമയുടെ ഒഡിഷ പോർഷൻ പൂർത്തിയാക്കിയ വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ആഡംബരം ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് താൻ എന്ന് പ്രിയങ്ക മുൻപ് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ അമ്മായിയുടെ ഒപ്പം താമസിക്കുമ്പോൾ ഒറ്റമുറി ഫ്ലാറ്റിൽ ഒരു വലിയ കുടുംബം കഴിഞ്ഞിരുന്ന കാര്യം പ്രിയങ്ക ഓർത്തെടുത്തിരുന്നു

4/6
എന്നാൽ, വലിയ വീടും സുഖസൗകര്യങ്ങളും സ്വപ്നം കണ്ടിരുന്ന കൂട്ടത്തിലാണ് താൻ എന്ന് പ്രിയങ്ക ചോപ്ര. കുട്ടിക്കാലം മുതൽ, അച്ഛനമ്മമാർ തനിക്ക് സ്വപ്നം കാണാനും, ചിറകുവിരിച്ചു പറക്കാനും അവസരങ്ങൾ നൽകി വളർത്തിയതിനെ കുറിച്ചും പ്രിയങ്ക സംസാരിച്ച കൂട്ടത്തിലുണ്ട്. ഈ ആർഭാടം പ്രിയങ്ക ചോപ്രയുടെ വിവാഹവേളയിലും നിറഞ്ഞു നിന്നിരുന്നു. ഇത്തരം അനുഭവങ്ങൾ വിവരിക്കുന്ന അവരുടെ ആത്മകഥ 'അൺഫിനിഷ്ഡ്' വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു

5/6
പൊക്കിളിൽ കുത്തുന്ന ഒരു ചെറിയ ആഭരണമെങ്കിലും, 2.7 കോടി രൂപയാണ് ഇതിന്റെ വില. പാപ്പരാസികൾക്ക് മുന്നിൽ പോസ് ചെയ്യുമ്പോൾ, പ്രിയങ്കയുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നു. മേക്കപ്പ് മിനിമൽ ആയി നിർത്താൻ പ്രിയങ്ക പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കണ്ണുകളിൽ അവർ ഒരു വലിയ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നു. അടുത്തിടെ താരം ഹോളി ആഘോഷിച്ചത് അവരുടെ സിനിമയുടെ സെറ്റിലായിരുന്നു. ആ ചിത്രങ്ങളും പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാൻ മറന്നില്ല. താരത്തിന്റെ പോസ്റ്റുകൾ വൻ പ്രേക്ഷക സ്വീകാര്യത നേടാറുണ്ട്

6/6
ലോകസുന്ദരി പട്ടം സ്വന്തമാക്കിയ ശേഷം ബോളിവുഡിലേക്ക് പ്രവേശിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര. 2000ൽ ആയിരുന്നു പ്രിയങ്ക സൗന്ദര്യ മത്സരം വിജയിച്ചത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ തുക പ്രതിഫലം നേടുന്ന അഭിനേത്രികളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. 80 മില്യൺ ഡോളർ ആണ് പ്രിയങ്ക ചോപ്രയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ഭർത്താവ് നിക്ക് ജോനാസിനും മകൾ മാൽതി മേരിക്കും ഒപ്പമാണ് പ്രിയങ്ക ചോപ്രയുടെ താമസം

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement