സിനിമയ്ക്ക് മുൻപ് അധ്യാപകൻ; പഠിപ്പിച്ച വിദ്യാർത്ഥിനിയെ പ്രണയിച്ചു വിവാഹംചെയ്ത നടൻ

Last Updated:
ഒരു അധ്യാപകനും വിദ്യാർത്ഥിയും എന്നതിനേക്കാൾ മറ്റെന്തോ അവർക്കിടയിൽ ഉള്ളതായി ഇരുവരും മനസിലാക്കി
1/6
അലൈപ്പായുതേ സിനിമയിലെ ചുള്ളൻ നായകനെ കണ്ട അന്നത്തെ സ്കൂൾ വിദ്യാർത്ഥിനികൾ പോലും ക്രഷ് അടിച്ചു എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. യഥാർത്ഥ പ്രായത്തേക്കാളും, വളരെ കുറച്ചു മാത്രമേ തോന്നുമായിരുന്നുള്ളൂ എന്നതും അദ്ദേഹത്തിന്റെ മുഖപ്രസന്നതയുടെ പ്രത്യേകതയായിരുന്നു. സിനിമയിൽ വരും മുൻപ്, മൃദുഭാഷിയായ അദ്ദേഹം വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടു കൂടി സംസാരിക്കാൻ പരിശീലനം നൽകുന്ന അധ്യാപകൻ കൂടിയായിരുന്നു. എന്നാൽ, സരിത ബിർജെ എന്ന പെൺകൊടി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിവിട്ട യുവതിയായി മാറുകയായിരുന്നു

advertisement
2/6
 ആ പ്രണയത്തിന് വളരെ രസകരമായ ഒരു തുടക്കത്തിന്റെ കഥയുണ്ട് പറയാൻ. ആദ്യത്തെ ജോലി ലഭിച്ചതും നന്ദി പറയാനായി സരിത ഒരു വിരുന്നു സൽക്കാരം ഒരുക്കിയിരുന്നു. എന്നാൽ, ഒരു മെന്ററും വിദ്യാർത്ഥിയും എന്നതിനേക്കാൾ മറ്റെന്തോ അവർക്കിടയിൽ ഉള്ളതായി ആർ. മാധവനും സരിതയും മനസിലാക്കിയ നിമിഷമായിരുന്നു അത്. എട്ടുവർഷങ്ങൾക്ക് ശേഷം, അവർ പരമ്പരാഗത തമിഴ് ആചാരപ്രകാരം വിവാഹം ചെയ്തു. സരിത അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുകയോ, സിനിമയുമായി ബന്ധമുള്ള വ്യക്തിയോ അല്ലായിരുന്നു (തുടർന്ന് വായിക്കുക)

3/6
വിവാഹം കഴിഞ്ഞതും മാധവന് സിനിമയിലേക്കുള്ള വഴി തുറന്നതും ഒന്നിച്ചായിരുന്നു. 1999ലെ മണിരത്നം ചിത്രം 'അലൈപ്പായുതേ'യിലേക്ക് മണിരത്നം നടത്തിയ കണ്ടെത്തലായിരുന്നു ആർ. മാധവൻ. ഫാൻസ്‌ പലരും മാധവന്റെ ഓൺ-സ്ക്രീൻ പ്രണയത്തിൽ മയങ്ങിയെങ്കിൽ, അദ്ദേഹം അപ്പോഴും നിശബ്ദമായി ജീവിച്ചു വരികയായിരുന്നു. സിനിമാ തിരക്കുകൾ നിറയുമ്പോഴും, മാധവൻ സരിതയെ സെറ്റിലേക്ക് കൂട്ടികൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. ഒന്നിച്ചുള്ള സമയം കുറഞ്ഞു പോകാതിരിക്കാനായിരുന്നു ഇത്

4/6
26 വർഷങ്ങൾക്കിപ്പുറം, ദമ്പതികൾ അതിശക്തമായി മുന്നേറുകയാണ്. വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, നർമം എന്നിവയാണ് വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്ന് മാധവൻ. ഒരാൾക്കും തന്റെ ഭാര്യയുമായി തർക്കിച്ചു ജയിക്കാനാവില്ല. മാധവന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതും സരിതയാണ്. ഭർത്താവിന്റെ ഫോൺ പാസ്‌വേഡ് പോലും കാണാപാഠം. തങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ ആഴം കുറിക്കാനായി മാധവൻ ഇത് അടിവരയിടുന്നു

5/6
മാധവൻ, സരിത ദമ്പതികളുടെ മകൻ വേദാന്ത് സ്‌പോർട് മേഖലയിലെ മിടുക്കനാണ്. നീന്തലിൽ നിരവധി ചാംപ്യൻഷിപ്പുകൾ വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തിലെ അത്‌ലറ്റായ മകൻ വേദാന്ത്, ഡാനിഷ് ഓപ്പണിൽ സ്വർണവും, 2022ലെ ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. 'നിന്റെ അച്ഛൻ ആരെന്നു കൊണ്ടാണ് എല്ലാവരും നിന്നെ ശ്രദ്ധിക്കുന്നത്. അതിനാൽ, എന്നും എളിമയോട് കൂടിയിരിക്കൂ,' എന്നാണ് മാധവൻ മകന് നൽകുന്ന ഉപദേശം

6/6
2025ലും മാധവൻ വെറുതെയിരുന്നില്ല. 'ശൈത്താൻ' (2024) and 'കേസരി ചാപ്റ്റർ 2' (2025) പോലുള്ള വൈവിധ്യം നിറഞ്ഞ റോളുകളാൽ അദ്ദേഹം പുത്തൻ പരീക്ഷണങ്ങൾക്ക് തയാറെടുക്കുകയാണ്. ഇവിടെയും സരിത മാധവന്റെ ഒപ്പമുണ്ട്. ചിലപ്പോൾ ക്യാമറയ്ക്ക് പിന്നിലും. മാധവന്റെ ഏതാനും സിനിമകൾക്ക് അവർ കോസ്റ്യൂം ഡിസൈനർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ തങ്ങളുടെ വിവാഹവാർഷിക ദിനത്തിൽ, കഴിഞ്ഞ 26 വർഷങ്ങളിലെ ഒരു ദിവസം പോലും താൻ മാറ്റാൻ ആഗ്രഹിക്കുന്നില്ല എന്നാണു മാധവൻ കുറിച്ച വരി

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement