ഒൻപതു വർഷം മുൻപത്തെ ബാലതാരം ഇന്ന് കോളേജ് വിദ്യാർത്ഥി; അച്ഛന്റെ മകൻ തന്നെയെന്ന് ആരാധകർ

Last Updated:
ഒൻപതു വർഷങ്ങൾക്ക് മുൻപ് ചാക്കോച്ചന്റെ ഒപ്പം 'അപ്പു'വായി മലയാള സിനിമയിൽ എത്തിയ ആ കുട്ടിയാണിത്
1/6
മലയാള സിനിമാ താരങ്ങളുടെ മക്കളെ സിനിമയിൽ കാണാൻ ആഗ്രഹമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? അച്ഛന്റെയോ അമ്മയുടേയോ മകൻ, അല്ലെങ്കിൽ മകൾ എന്നാൽ മലയാളികൾ വളരെ സ്നേഹത്തോടെ കാണുന്നവരായിരിക്കും. ഒൻപതു വർഷങ്ങൾക്ക് മുൻപ് ഒരു മലയാള സിനിമയിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ 'കുട്ടി'യാണ് ഒരു പുഞ്ചിരിയോട് കൂടി ഈ ചിത്രത്തിൽ നിൽക്കുന്നത്. കാലം ഏറെക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ സ്‌കൂൾ വിദ്യാർത്ഥി ഒരു കോളേജ് കുമാരനാണ്. നടനായ അച്ഛന്റെയും ഇളയ സഹോദരന്റെയും കൂടെ പൊതുവിടത്തിൽ എത്തിയപ്പോൾ ക്യാമറാ കണ്ണുകൾ ആ മുഖം പകർത്തി

advertisement
2/6
മക്കൾ അഭിനയിക്കുന്നതിൽ സന്തോഷമെങ്കിലും, കുട്ടികളുടെ പഠനത്തിൽ ആദ്യ പരിഗണന നൽകുന്നവരാണ് നമ്മുടെ താരങ്ങൾ. നന്നായി പഠിച്ച ശേഷം സിനിമയിൽ വന്നോളൂ എന്നാണ് പലരും അവരുടെ കുട്ടികൾക്ക് കൊടുക്കുന്ന ഉപദേശം. 'അപ്പു' എന്ന കഥാപാത്രം ചെയ്തുകൊണ്ട് മലയാള സിനിമയിൽ വന്ന ഈ 'താടിക്കാരൻ കുട്ടി' ഇന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയാണ്. ഒരുപക്ഷേ, ഇദ്ദേഹവും മകൻ പേടിച്ചു മിടുക്കനായ ശേഷം അവന്റെ വഴി തിരഞ്ഞെടുത്തോട്ടെ എന്ന് തീരുമാനിച്ചിരിക്കും. എന്തായാലും വർഷങ്ങൾക്ക് ശേഷം അച്ഛനും അനുജനും ഒപ്പം കണ്ടപ്പോൾ പ്രേക്ഷകർക്കും സന്തോഷം (തുടർന്ന് വായിക്കുക)

3/6
ഈ അനുജന്റെ മുഖവും ചേട്ടന്റെ കുട്ടിക്കാലത്തെ മുഖവും തമ്മിലും സമാനതകളുണ്ട്. 'കൊച്ചാവാ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന സിനിമയിലെ ബാലതാരമായിരുന്നു രുദ്രാക്ഷ് സുധീഷ്. അയ്യപ്പ ദാസ് അഥവാ അപ്പു എന്ന വേഷമാണ് രുദ്രാക്ഷ് ഈ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. മികച്ച ബാലതാരത്തിനുള്ള ഒരു പുരസ്കാരവും ഈ സിനിമയിലൂടെ രുദ്രാക്ഷിനെ തേടിയെത്തി. അച്ഛൻ സുധീഷും ഷർട്ടും നിക്കറും ധരിച്ചു നടക്കുന്ന പ്രായത്തിലെ കുട്ടിയായാണ് സിനിമയിൽ വന്നത് എന്ന യാദൃശ്ചികതയുമുണ്ട്. ഫുൾ ഫ്രയിംസ് എന്ന പേജിലാണ് ഈ കുടുംബത്തെ സോഷ്യൽ മീഡിയ കണ്ടത്. മൂത്ത മകന്റെ രൂപവും ശബ്ദവും അച്ഛന്റേതുമായി ഏറെ സമാനതകളുള്ളതെന്ന് പലരും അഭിപ്രായം പറയുന്നുണ്ട് 

4/6
സുധീഷ്, ധന്യ ദമ്പതികൾക്ക് രണ്ടു മക്കൾ. രുദ്രാക്ഷ് സിനിമയിൽ അഭിനയിക്കുമ്പോൾ, അക്കാലത്തു പ്രത്യക്ഷപ്പെട്ട അഭിമുഖങ്ങളിൽ കുഞ്ഞനുജൻ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞാണ്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചു വരുമ്പോൾ ചേട്ടനും അനിയനും ഒന്നിച്ചു നിൽക്കുന്നത് കാണാനുള്ള അവസരം കൂടിയായി. മൂത്ത മകൻ ക്യാമറകൾ നോക്കി താൻ വിദ്യാർത്ഥിയാണ് എന്ന് പറയുന്നുവെങ്കിലും, അനുജൻ ക്യാമറകൾ കാണുമ്പോൾ, അച്ഛന്റെ പിറകിൽ ഒളിക്കുന്ന കുട്ടിയായി മാറുന്നു

5/6
മമ്മൂട്ടിയുടെ കൂടെ നിൽക്കുന്ന യുവാവിന്റെ വേഷങ്ങളിൽ മലയാളി കണ്ടുശീലിച്ച സുധീഷ്, ഇന്ന് അമ്മാവൻ വേഷങ്ങൾ ഉൾപ്പെടെ അനായാസേന കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമയിൽ നിറയുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത, പ്രളയം അടിസ്ഥാനപ്പെടുത്തി ഇറങ്ങിയ '2018' എന്ന സിനിമയിലെ സുധീഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. സിനിമയുടെ സുപ്രധാന വഴിത്തിരിവായി മാറിയത് സുധീഷ് അവതരിപ്പിച്ച കുടുംബനാഥന്റെ റോളാണ്

6/6
അടുത്തിടെ മമ്മൂട്ടിയും സുധീഷും പ്രധാനവേഷങ്ങൾ ചെയ്ത 'വല്യേട്ടൻ' എന്ന മലയാള ചിത്രം റീ-റിലീസ് ചെയ്തിരുന്നു. ഇതിന്റെ വിശേഷവും സുധീഷിന്റെ പേജിൽ ആഘോഷിക്കപ്പെട്ടതായി കാണാം. വർഷങ്ങൾ കഴിഞ്ഞതും, വേറിട്ട നിരവധി വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് തന്റെ ഉള്ളിലെ അഭിനേതാവിന്റെ വിവിധ ഭാവങ്ങൾ സുധീഷ് വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായ ഒരുമ്പെട്ടവൻ എന്ന സിനിമയാണ് സുധീഷിന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മലയാള ചിത്രം
അടുത്തിടെ മമ്മൂട്ടിയും സുധീഷും പ്രധാനവേഷങ്ങൾ ചെയ്ത 'വല്യേട്ടൻ' എന്ന മലയാള ചിത്രം റീ-റിലീസ് ചെയ്തിരുന്നു. ഇതിന്റെ വിശേഷവും സുധീഷിന്റെ പേജിൽ ആഘോഷിക്കപ്പെട്ടതായി കാണാം. വർഷങ്ങൾ കഴിഞ്ഞതും, വേറിട്ട നിരവധി വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് തന്റെ ഉള്ളിലെ അഭിനേതാവിന്റെ വിവിധ ഭാവങ്ങൾ സുധീഷ് വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായ 'ഒരുമ്പെട്ടവൻ' എന്ന സിനിമയാണ് സുധീഷിന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മലയാള ചിത്രം
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി

  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement