advertisement

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം; എൻ എം എന്നയാളെ പൊലീസ് പ്രതി ചേർത്തു

Last Updated:

അനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്

News18
News18
തിരുവനന്തപുരം: ആർ എസ് എസ് പ്രവർത്തകൻ അനന്ദു അജിയുടെ മരണത്തിൽ എൻ. എം എന്നയാളെ പ്രതി ചേർത്ത് പൊലീസ്. അനന്തുവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലും ഈ പേര് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആർ എസ് എസിന്റെ സജീവ പ്രവർത്തകനായ എൻ എം എന്നയാളെ പ്രതി ചേർത്താണ് തമ്പാനൂർ പൊലീസ് കേസിൽ പ്രേരണ കുറ്റം ചുമത്തിയത്. ആർ എസ് എസ് ക്യാമ്പിൽ വച്ച് ലൈം​ഗിക പീഡനത്തിന് ഇരയായെന്നാണ് അനന്തുവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലെ ഉള്ളടക്കം.
അനന്തുവിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തത്. പിന്നീടാണ് അനന്തുവിന്റെ ഷെഡ്യൂൾ ചെയ്ത പോസ്റ്റ് പുറത്തു വന്നത്. പോസ്റ്റിലും എൻ എം എന്നൊരു പേര് മാത്രമാണ് അനന്തു ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ആരാണെന്ന് പൊലീസിനും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണെന്നാണ് സൂചന. വിദേശത്താണ് ഇയാളുള്ളതെന്ന സൂചനയുമുണ്ട്.
advertisement
അതേസമയം, അനന്തു അജിയുടെ അസ്വാഭാവിക മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് ഇന്നലെ പരാതി നൽകിയിരുന്നു. ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആര്‍.സാനു ആണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. അനന്തുവിന്റെ മരണക്കുറിപ്പിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അനന്തു ജീവനൊടുക്കിയതും മരണക്കുറിപ്പും ദുരൂഹമാണ്. നിക്ഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട്‌ വരണമെന്നുമായിരുന്നു പോസ്റ്റിലെ ആവശ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം; എൻ എം എന്നയാളെ പൊലീസ് പ്രതി ചേർത്തു
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement