Love Horoscope October 14 | നിങ്ങളുടെ ആശങ്കകൾ നിങ്ങളുടെ പങ്കാളിയുമായി പങ്കുവെക്കുക ; ബന്ധം വളരെ സന്തോഷകരമായിരിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 14ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഇന്നത്തെ ദിവസം വിവിധ രാശികളിൽ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതത്തിൽ വൈകാരിക ബന്ധം, തുറന്ന ആശയവിനിമയം, പരസ്പര ധാരണ എന്നിവയ്ക്ക് പ്രാധാന്യമുള്ളതായിരിക്കും. മേടം, ഇടവം, തുലാം രാശിക്കാർ നിങ്ങളുടെ ബന്ധത്തിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും സത്യസന്ധമായ ആശയവിനിമയത്തിലൂടെ സ്ഥിരത കൈവരിരക്കാനും ശ്രമിക്കണം. മിഥുനം, കർക്കിടകം, ചിങ്ങം രാശിക്കാർക്ക് നിങ്ങളുടെ പങ്കാളിയുമായി ശക്തമായ വൈകാരിക ബന്ധവും അർത്ഥവത്തായ സംഭാഷണങ്ങളും ആസ്വദിക്കാനാകും. കന്നി, വൃശ്ചികം, മീനം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം വിവാഹത്തിനും പ്രണയം ശക്തമാക്കാനും അവസരം ലഭിക്കും. ധന, മകരം രാശിക്കാർ നിങ്ങളുടെ പങ്കാളിയുമായുള്ള സഹകരണത്തിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുടുംബത്തിന്റെയോ കുട്ടികളുടെയോ ക്ഷേമത്തിന് മുൻഗണന നൽകണം. കുംഭം രാശിക്കാർക്ക് പ്രണയാഭ്യർത്ഥന ലഭിച്ചേക്കാം. നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കുക. മൊത്തത്തിൽ ഇന്നത്തെ ദിവസം പ്രണയത്തിനും ബന്ധം ശക്തമാക്കാനുമുള്ള ദിവസമാണ്.
advertisement
ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. നിങ്ങളുടെ പങ്കാളിയോട് തുറന്നു സംസാരിക്കുകയും നിങ്ങളുടെ കാഴ്ചപാട് വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ ബന്ധത്തിൽ സ്ഥിരതയും ധാരണയും കൊണ്ടുവരണം. നിങ്ങളുടെ ആശങ്കകൾ നിങ്ങളുടെ പങ്കാളിയുമായി പങ്കുവെക്കുക. അവരുടെ സഹകരണം ആവശ്യപ്പെടേണ്ടി നന്നേക്കാം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയ സാഹചര്യം അല്പം ആശങ്കാജനകമായിരിക്കും. നിങ്ങളുടെ പ്രണയ ബന്ധത്തിൽ നിങ്ങൾക്ക് ചില അനിശ്ചിതത്വങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ നിങ്ങളുടെ വികാരങ്ങൾ വ്യക്തമാക്കാൻ നിങ്ങൾ പങ്കാളിയോട് തുറന്നുസംസാരിക്കണം. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ, അവ പരിഹരിക്കാൻ നിങ്ങളുടെ പങ്കാളിയുമായി വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ എല്ലാ വികാരങ്ങളും പങ്കാളിയോട് വിശദീകരിക്കാൻ ശ്രമിക്കും. നിങ്ങളുടെ പ്രണയത്തിലൂടെ പരസ്പരം ആവശ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ബന്ധം വളരെ ശക്തമായിരിക്കും. നിങ്ങളുടെ പ്രണയത്തോടൊപ്പം സമയം ചെലഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ബന്ധം വളരെ സ്ഥിരതയുള്ളതും സന്തോഷകരവുമായിരിക്കും.
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ വികാരങ്ങളിൽ നിന്ന് പുറത്തുവരികയും സ്‌നേഹം തുറന്നുപ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ ഇന്ന് നിങ്ങൾക്ക് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളി സഹകരണത്തിലൂടെ നിങ്ങളെ പിന്തുണയ്ക്കും. ബന്ധത്തിൽ പരസ്പര ധാരണയും വിശ്വാസവും നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ സ്‌നേഹത്തിന് പകരമായി നിങ്ങൾക്ക് സ്‌നേഹം ലഭിക്കും. നിങ്ങൾക്കിടയിലെ പുതിയ സൗഹൃദം നിങ്ങൾക്ക് സന്തോഷം നൽകും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തെ കൂടുതൽ അറിയാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയോട് സംസാരിക്കാൻ സമയം ലഭിക്കും. ബന്ധം കൂടുതൽ ശക്തമാകും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ പ്രത്യേകത നിറഞ്ഞതായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും. നിങ്ങൾ രണ്ടുപേർക്കും ബന്ധത്തെ കൂടുതൽ അറിയാനുള്ള അവസരം ലഭിക്കും..
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സ്‌നേഹത്തിന്റെ കാര്യത്തിൽ വളരെ നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ പ്രണയ സാഹചര്യം സാധരണയേക്കാൾ മികച്ചതായിരിക്കും. നിങ്ങൾക്ക് പങ്കാളിയുമായി പദ്ധതികൾ ആസൂത്രണം ചെയ്യാനാകും. ഇന്ന് വിവാഹവുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കാനാകും. അടുത്തിടെ വിവാഹിതരായവർക്ക് നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു യാത്ര പോകാൻ പദ്ധതിയിടാം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ ആരോടും അനാവശ്യമായി തർക്കിക്കരുത്. നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കണം. ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തിൽ വിശ്വാസമുണ്ടായിരിക്കുകയും നിങ്ങൾക്കും അവർക്കും ഇടയിലുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയും വേണം. ഇന്ന് നിങ്ങളുടെ പ്രണയം ശക്തമാക്കുന്നതിന് നിങ്ങളുടെ സമയവും കഠിനാധ്വാനവും ആവശ്യമാണ്. ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പ്രണയ ബന്ധം തൃപ്തികരമാക്കാൻ നിങ്ങൾ ശ്രമിക്കണം.
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അവിവാഹിതരെ സംബന്ധിച്ച് ഇന്ന് നല്ല വിവാഹാലോചനകൾ വരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധഗം പരിഗണിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. എന്നാൽ ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ സംസാരിക്കണം. ചില വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുടുംബത്തിൽ ചില ശുഭകരമായ പ്രവൃത്തികൾ നടന്നേക്കാം. ഇത് നിങ്ങളെയും കുടുംബത്തെയും സന്തോഷിപ്പിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരെ പിന്തുണയ്ക്കാനും ശ്രമിക്കണം. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ അവരുമായി വികാരങ്ങൾ പങ്കിടണം. ദാമ്പത്യ ജീവിതത്തിൽ നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നേരിട്ടേക്കാം. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുകയും അവരെ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ പങ്കാളിയെ പിന്തുണയ്ക്കണം. നിങ്ങളുടെ ബന്ധം ശക്തമാക്കുന്നതിന് നിങ്ങൾ പങ്കാളിയുമായി ചേർന്ന് പ്രവർത്തിക്കണം. നിങ്ങളുടെ പങ്കാളിയുമായുള്ള വികാരങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും അവരോട് തുറന്ന് സംസാരിക്കുകയും വേണം. നിങ്ങളുടെ സ്‌നേഹം അവർക്ക് അനുഭവപ്പെടുന്ന തരത്തിൽ നിങ്ങൾ അവരോടൊപ്പം സമയം ചെലവഴിക്കുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സ്‌നേഹം നന്നായി പ്രകടിപ്പിക്കാനും പരസ്പരം മനസ്സിലാക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ഈഗോ മാറ്റിനിർത്തി മുന്നോട്ടുപോകാൻ നിങ്ങൾ ശ്രമിക്കും. ഇന്ന് ആരെങ്കിലും നിങ്ങളോട് പ്രണയാഭ്യർത്ഥന നടത്തിയേക്കാം. നിങ്ങൾ ഇതിൽ ഒരു തീരുമാനം പറയാൻ ആശയക്കുഴപ്പം നേരിടും. എന്നാൽ നിങ്ങൾ ഇന്ന് നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും വേണം. ഒരു ബന്ധത്തിലും തിടുക്കം കാണിക്കരുത്. പതുക്കെ മുന്നോട്ടുപോകുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ നിങ്ങൾ പങ്കാളിയുമായി സമയം ചെലവഴിക്കണം. നിങ്ങളുടെ പ്രണയ ജീവിതം നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പ്രണയത്തെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് സമയം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുകയും അവരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുക.