നടൻ സലിം കുമാറും (Salim Kumar) ഭാര്യ സുനിതയും അവരുടെ മക്കളായ ആരോമലും ചന്തുവും താമസിക്കുന്ന വീടാണ് ലാഫിങ് വില്ല. ചിരിച്ചും ചിരിപ്പിച്ചും മലയാളികളെ കയ്യിലെടുത്ത നടൻ തന്റെ കരിയറിന്റെ പരകോടിയിൽ നിൽക്കുന്ന കാലത്താണ് ഒറ്റനോട്ടത്തിൽ കേരളശൈലി തുളുമ്പിയ ഈ വീട് സ്വന്തമാക്കിയത്. ഈ വീടിന്റെ അകത്തളത്തിൽ നിന്നുമുള്ള ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി മുന്നേറി