Samantha |ചുവപ്പ് സാരിയിൽ അതിസുന്ദരിയായി രാജിന്റെ തോളോട് ചേർന്ന് സാമന്ത: വിവാഹ ചിത്രങ്ങൾ കാണാം
- Published by:Sneha Reghu
- news18-malayalam
Last Updated:
രാജിൻ്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ ഇരുവരും ഉടൻ വിവാഹിതരാവുമെന്ന് പ്രചാരണമുണ്ടായിരുന്നു
തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു സംവിധായകൻ രാജ് നിദിമോറുവിനെ വിവാഹം ചെയ്തു. കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 30-ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.
advertisement
advertisement
പരമ്പരാഗത ഇന്ത്യൻ വിവാഹ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സാമന്ത വിവാഹ ചടങ്ങിൽ ധരിച്ചിരിക്കുന്നത്. രാജ് സാമന്തയെ വിവാഹ മോതിരം അണിയിക്കുന്നതും, സാമന്ത രാജിൻ്റെ തോളോട് ചേർന്ന് നിൽക്കുന്നതും കൈപിടിച്ച് ക്ഷേത്രത്തിന് പുറത്തേക്ക് വരുന്നതുമായ രംഗങ്ങൾ ചിത്രങ്ങളിലുണ്ട്.
advertisement
advertisement
advertisement
advertisement


