Kavya Madhavan | കാവ്യാ മാധവൻ കുടുംബത്തിനായി ത്യാഗം സഹിക്കുന്ന വ്യക്തി; മാമാട്ടിക്കൊപ്പം മക്കൾ സ്‌കൂളിൽ പഠിച്ചതിനെപ്പറ്റി സാന്ദ്ര തോമസ്
- Published by:meera_57
- news18-malayalam
Last Updated:
വീട്ടമ്മയായ കാവ്യാ മാധവനെ കാണണമെങ്കിൽ പൊതുപരിപാടികൾ, താരവിവാഹങ്ങൾ അതുമല്ലെങ്കിൽ, അവരുടെ ബ്രാൻഡിന്റെ മോഡലായാണ്
നടി കാവ്യാ മാധവൻ (Kavya Madhavan) സിനിമ വിട്ടിട്ട് പത്തു വർഷങ്ങൾ തികയുന്നു. 'പൂക്കാലം വരവായി' എന്ന ചിത്രത്തിലെ ബാലതാരങ്ങളിൽ ഒരാളായി തുടങ്ങി, തന്റെ ബാല്യവും കൗമാരവും യൗവനവും സിനിമയിൽ കഴിച്ച ആളാണ് കാവ്യാ മാധവൻ. ഈ ഭാവങ്ങളിലെല്ലാം കാവ്യാ മാധവനെ പ്രേക്ഷകർ ബിഗ് സ്‌ക്രീനിലൂടെ കണ്ടിട്ടുമുണ്ട്. ഇന്ന് 'പൂക്കാലം വരവായി' എന്ന സിനിമയിലെ കാവ്യാ മാധവന്റെ പ്രായമുണ്ട് മകൾ മാമാട്ടിക്ക്. ചെന്നൈയിലെ സ്‌കൂൾ വിദ്യാർഥിനിയാണ് മഹാലക്ഷ്മി ഗോപാലകൃഷ്ണൻ എന്ന മാമാട്ടി. കാവ്യാ മാധവനെ ഏറെ അടുത്തു നിന്നും കാണുകയും മനസിലാക്കുകയും ചെയ്ത ഒരാളാണ് ചലച്ചിത്ര നിർമാതാവായ സാന്ദ്ര തോമസ്
advertisement
കാവ്യാ മാധവന് ഒരു മകൾ എങ്കിൽ, സാന്ദ്ര തോമസിന് രണ്ടു പെണ്മക്കളാണ്. തങ്കക്കൊലുസ്സുകൾ എന്ന് വിളിക്കുന്ന ഇരട്ടകൾ സോഷ്യൽ മീഡിയയിൽ പ്രശസ്തരാണ്. മാമാട്ടിയുമായി അടുത്ത പ്രായമുണ്ട് അവർക്കും. മകളുടെ വിദ്യാഭ്യാസത്തിനായി കാവ്യാ മാധവൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ദിലീപ് തന്നെ ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ പ്രോജക്ടും, സ്കൂൾ പരിപാടികളും പഠിത്തവുമെല്ലാം അമ്മയ്ക്ക് ഏറ്റവും വലിയ പ്രാധാന്യമുള്ള വിഷയങ്ങളാണ്. ആ അമ്മയെ മറ്റൊരു അമ്മയെന്ന നിലയിൽ മനസിലാക്കാൻ സാന്ദ്ര തോമസിന് അവസരം ലഭിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ കാവ്യാ മാധവനെ കുറിച്ച് സാന്ദ്ര തോമസ് പറയുന്നു. "ഒരു സിനിമാ നടിയും നിർമാതാവും തമ്മിലുള്ള ബന്ധമല്ല കാവ്യാ മാധവനുമായുള്ളത്. രണ്ടമ്മമാർ തമ്മിലുള്ള സൗഹൃദമാണ്. അതിനപ്പുറത്തേക്ക് മറ്റൊരു വിഷയത്തെക്കുറിച്ചും സംസാരിച്ചിട്ടില്ല. എപ്പോഴും മക്കളുടെ കാര്യമാകും ഞങ്ങൾ തമ്മിൽ സംസാരിക്കുക. എന്റെ മക്കളുടെ കാര്യവും മാമാട്ടിയുടെ കാര്യവും. ഞങ്ങളുടെ മക്കൾ എല്ലാവരും ഒരേ സ്‌കൂളിലായിരുന്നു...
advertisement
അത് കഴിഞ്ഞ് മാമാട്ടി ചെന്നൈക്ക് പോയി. മക്കളും വേറെ സ്‌കൂളിലായി. കുഞ്ഞുങ്ങളുടെ മേലുള്ള സൗഹൃദമായതിനാൽ, ഞങ്ങൾ സംസാരിച്ചതും, ഷെയർ ചെയ്‌തതുമെല്ലാം മക്കളുടെ കാര്യമാണ്. അതിനപ്പുറമൊരു വിഷയത്തിലേക്ക് കടന്നിട്ടില്ല. ആ പങ്കിടലിൽ നിന്നും കാവ്യാ മാധവൻ എന്ന വ്യക്തി എത്ര ആത്മാർത്ഥതയുള്ള, ജെനുവിൻ ആയ, കുടുംബത്തെ സ്നേഹിക്കുന്ന, കുടുംബത്തിനായി എന്ത് ത്യാഗവും സഹിക്കുന്ന ആളാണ് എന്ന് മനസ്സിലായിട്ടുണ്ട്. അതിനപ്പുറത്തൊരു കാവ്യാ മാധവനുണ്ട് താനും. കാവ്യയോട് ഒരു മാനസിക അടുപ്പമുണ്ട്. അമ്മയെന്ന നിലയിൽ സ്നേഹമുള്ള വ്യക്തിയാണ് അവർ," സാന്ദ്ര പറഞ്ഞു
advertisement
വീട്ടമ്മയായ കാവ്യാ മാധവനെ ഇപ്പോൾ പ്രേക്ഷകർ കാണുന്നത് പൊതുപരിപാടികൾ, താരവിവാഹങ്ങൾ അതുമല്ലെങ്കിൽ, അവരുടെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയുടെ മോഡലായുമെല്ലാമാണ്. അതല്ലാതെ കാവ്യാ മാധവനെ കാണാൻ കിട്ടിയെന്നു വരില്ല. എവിടെയെങ്കിലും കണ്ടാൽ തന്നെയും എപ്പോഴാവും കാവ്യ സിനിമയിലേക്ക് വരിക എന്ന ചോദ്യം ചോദിയ്ക്കാൻ ആരെങ്കിലും ഉണ്ടാകും. മകൾ മാമാട്ടിയുടെ പിന്നാലെ പോകുന്നതാണോ ഇപ്പോഴത്തെ പരിപാടി എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ, ഒരു പുഞ്ചിരിയോട് കൂടി അതേ എന്ന് തലയാട്ടിയിരുന്നു കാവ്യാ മാധവൻ
advertisement
കാവ്യാ മാധവൻ സിനിമയിലില്ലെങ്കിലും, മകൾ മഹാലക്ഷ്മി മോഡലായി ഉണ്ട്. കാവ്യാ മാധവന്റെ ലക്ഷ്യ എന്ന ബ്രാൻഡിന്റെ മോഡലുകളിൽ ഒരാൾ മീനാക്ഷി ദിലീപും മറ്റെയാൾ മഹാലക്ഷ്മി ദിലീപുമാണ്. ചേച്ചിക്കൊപ്പം മോഡലായ അനുജത്തി സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മീനാക്ഷി ഹാഫ് സാരി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ പട്ടുപാവാടയും ചുറ്റി ചേച്ചിയുടെ നിഴൽ പോലെ പടികൂടി നിന്ന അനുജത്തി മഹാലക്ഷ്മി ശ്രദ്ധ നേടി