Shanavas | ഷാനവാസിനെ കുറിച്ച് കള്ളം പറഞ്ഞ് ഷീല ഡോക്‌ടർക്കും മാറ്റാൻ കഴിയാത്ത പ്രേംനസീറിന്റെ പ്രശ്നം മാറിയതിങ്ങനെ

Last Updated:
ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയിലെ ഷൂട്ടിങ്ങിനിടെ സംഭവിച്ച പ്രേം നസീർ ഓർമ്മയുമായി ഷീല
1/6
സിനിമ അസ്വീകാര്യമായിരുന്ന കുടുംബങ്ങളിൽ പോലും പ്രേം നസീറും (Prem Nazir) ഷീലയും (Sheela) നായകനും നായികയുമായ കുടുംബചിത്രം എന്ന് കേട്ടാൽ, സകുടുംബം തിയേറ്ററിൽ പോയിരുന്ന മലയാളികൾ ഉണ്ടായിരുന്നു. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ചേർന്നുള്ള പ്രധാന ഔട്ടിങ്ങുകളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായതിന്റെ പേരിലെ ഗിന്നസ് ലോക റെക്കോർഡും ഇവരുടെ പേരിൽ ഉണ്ട്. ഇരുവരും ഒന്നിച്ചഭിനയിച്ച 130 സിനിമകളിൽ 50 എണ്ണവും ഹിറ്റായിരുന്നു. പ്രേം നസീറിന്റെ മകൻ ഷാനവാസും (Shanavas) പിൽക്കാലത്ത് സിനിമയിലെത്തി. ഷാനവാസും വിടവാങ്ങി

advertisement
2/6
സൗകര്യങ്ങൾ തീരെ കുറഞ്ഞ നാളുകളിൽ, പരിമിതികൾക്കുള്ളിൽ നിന്നുമായിരുന്നു സിനിമാ ചിത്രീകരണം. സ്റ്റേജുകളിൽ സെറ്റ് ഇട്ട് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നു. ഷീല ഉൾപ്പെടുന്ന നായികമാർക്ക് ഏറെ സുരക്ഷ ഉറപ്പാക്കിയിരുന്ന ആളായിരുന്നു പ്രേം നസീർ. അദ്ദേഹവുമായി ഒട്ടേറെ നല്ല ഓർമ്മകൾ ഉള്ളയാൾ കൂടിയാണ് ഷീല. ഒരിക്കൽ പ്രേം നസീറും ഷീലയും കൂടിയുള്ള സെറ്റിൽ ഷാനവാസിനെ കുറിച്ച് കല്ലുവച്ച ഒരു നുണ പറയേണ്ടി വന്നു ഷീലയ്ക്ക്. ചേതമില്ലാത്ത ഉപകാരം എന്ന് പറയും പോലെ, ആർക്കും ദോഷകരമല്ലാത്ത ഒരു നുണയായിരുന്നു അത് (തുടർന്ന് വായിക്കുക)

3/6
കുറച്ചു മാസങ്ങൾക്ക് മുൻപ് നടന്ന അനുസ്മരണ സമ്മേളനത്തിലാണ് ഷീല ആ പഴയകാല കഥ പുറത്തെടുത്തത്. നസീർ സാറിനെ കുറിച്ച് എന്തെങ്കിലും രസകരമായ ഒരു കാര്യം പറയണമെന്ന് കരുതിയാണ് താൻ ഈ ഓർമ പങ്കിടുന്നതെന്ന് പറഞ്ഞ ശേഷമാണ് ഷീല അക്കാര്യം പുറത്തുവിട്ടത്. ഒരുദിവസം സെറ്റിൽ വച്ച് പ്രേം നസീറിന് നിർത്താതെ ഇക്കിൾ വന്നു. എന്ത് ചെയ്തിട്ടും ഇക്കിൾ നിൽക്കുന്നില്ല. ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ് നടന്നത്. ഉടനെ വൈദ്യസഹായം തേടി

4/6
സ്റ്റുഡിയോയുടെ അടുത്തുള്ള ഡോക്‌ടറെ പോയി വിളിച്ചുകൊണ്ടു വന്നു. അദ്ദേഹം മരുന്നും ഇന്ജെക്ഷനും കൊടുത്തിട്ടും നസീറിന്റെ ഇക്കിൾ നിൽക്കുന്നില്ല. രാവിലെ ഏഴ് മണിക്കോ മറ്റോ ആരംഭിച്ച ഇക്കിൾ പതിനൊന്നു മണിയായിട്ടും നിലയ്ക്കുന്നില്ല. ചുറ്റും നിൽക്കുന്നവർക്കും ഭയമായി. മൊബൈൽ ഫോൺ ഇല്ലാത്ത കാലം കൂടിയാണ് എന്നോർക്കണം. വീട്ടിലേക്ക് കാര്യം അറിയിക്കണം എങ്കിൽ, സ്റ്റുഡിയോയിലെ ഓഫീസ് ഫോണിൽ നിന്നും വേണം വിളിക്കാൻ. അതിനായി ഓഫീസ് ഉള്ള ഭാഗത്തേക്ക് പോകേണ്ടതുണ്ട്

5/6
പ്രേം നസീറിന് ഇക്കിൾ മാറിയിട്ടുമില്ല. പെട്ടെന്ന് ഷീലയ്ക്ക് അമ്മ പറഞ്ഞുകൊടുത്ത ഒരു കാര്യം ഓർമ വന്നു. അവർ ഈ ബഹളം നടക്കുന്ന സ്ഥലത്തു നിന്നും ഓഫീസ് ഇരിക്കുന്ന ഭാഗത്തേക്ക് പോയി. അവിടെ നിന്നും വേഗത്തിൽ ഓടിവരുന്നതായി ഭാവിച്ച് പ്രേം നസീറും കൂട്ടരും ഇരിക്കുന്നിടത്തേക്ക്. പിന്നെ ഷീലയുടെ വായിൽ നിന്നും വന്നത് പ്രേം നസീറിന്റെ പുത്രൻ ഷാനവാസിന് അപകടം പറ്റിയെന്നായിരുന്നു. കേട്ടപാടെ, പ്രേം നസീർ ആകെ ഞെട്ടി

6/6
എന്തെങ്കിലും പറഞ്ഞ് ഒരു ഷോക്ക് ഉണ്ടായാൽ ഇക്കിൾ നിൽക്കും എന്നായിരുന്നു ഷീലയുടെ അമ്മ പറഞ്ഞുകൊടുത്ത കാര്യം. ഷാനവാസിന് അപകടം പിണഞ്ഞു എന്ന് കേട്ടതിന്റെ ഞെട്ടലും സെറ്റിൽ ഉണ്ടായിരുന്നു. എല്ലാവരും പെട്ടെന്ന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിലായി. ഇക്കിൾ മാറാൻ തന്റെ മകനെക്കുറിച്ച് അത്രയും വലിയ നുണ പറയേണ്ടായിരുന്നു എന്ന് പ്രേം നസീർ ഷീലയോട്. മക്കളെ അത്രയേറെ സ്നേഹിച്ച മനുഷ്യനായിരുന്നു അദ്ദേഹം എന്നും ഷീല ഓർക്കുന്നു

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിൽ

  • ടിവികെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.

  • പോലീസിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

  • ടി.വി.കെ. റാലിക്കായി അനുയോജ്യമല്ലാത്ത സ്ഥലങ്ങൾ അനുവദിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.

View All
advertisement