കൈകൊണ്ട് തൊടാൻ കഴിയുന്ന ജന്മനക്ഷത്രം; സമാനത പറഞ്ഞ് ഷൈൻ ടോമും അമൃതാ സുരേഷും

Last Updated:
ഷൈൻ ടോം ചാക്കോയ്ക്കും അമൃതാ സുരേഷിനും ഒരേ ജന്മനക്ഷത്രം. അതേക്കുറിച്ച് പറഞ്ഞ് താരങ്ങൾ
1/4
ഗായിക അമൃത സുരേഷുമായുള്ള (Amrutha Suresh) നടൻ ഷൈൻ ടോം ചാക്കോയുടെ (Shine Tom Chacko) സംഭാഷണ ശകലം വൈറലാകുന്നു. മനോരമ മാക്സിലാണ് 'ഓപ്പൺ ഹാർട്ട്' എന്ന സംഭാഷണ പരമ്പരയിൽ ഷൈൻ അമൃതയുടെ അതിഥിയായി പങ്കെടുത്തത്. ഇതിൽ ഒട്ടേറെ വിഷയങ്ങളെ കുറിച്ച് ഇവർ പറയുന്നുണ്ട്. പൊതുവേ വായനാശീലമുള്ള കൂട്ടത്തിൽ അല്ലെങ്കിൽ പോലും, താൻ വായിച്ചവർ പറയുന്നത് കേട്ട് പല കാര്യങ്ങളും മനസിലാക്കാറുണ്ട് എന്ന് ഷൈൻ. മുൻപും പല താരങ്ങളും അമൃതാ സുരേഷിന്റെ അതിഥികളായി ഈ ഷോയിൽ എത്തിയിരുന്നു

advertisement
2/4
ഷൈൻ ടോമിന്റേതായി കുറച്ചു ചിത്രങ്ങൾ മലയാള സിനിമയിൽ ഇനി വരാനിരിക്കുന്നുണ്ട്. അമൃതാ സുരേഷ് തന്റെ സംഗീത ലോകവും ബാൻഡുമായി മുന്നോട്ടാണ്. അനുജത്തി അഭിരാമിയും കൂടി ചേർന്നതാണ് അമൃതം ഗമയ എന്ന സംഗീത ബാൻഡ്. വളരെക്കാലത്തിനു ശേഷം ഈ ബാൻഡ് അവർ വീണ്ടും സജീവമാക്കിക്കഴിഞ്ഞു. അടുത്തിടെ അമൃതയും അഭിരാമിയും ഒന്നിച്ചുള്ള ചില പരിപാടികൾ നടന്നിരുന്നു. ഈ ടോക്ക് ഷോയിൽ ഷൈൻ ടോമും അമൃതയും തമ്മിലെ ഒരു സമാനതയെ കുറിച്ച് കൂടി ചർച്ചയാവുകയാണ് (തുടർന്ന് വായിക്കുക)

3/4
ഇരുവരുടെയും ജന്മനക്ഷത്രത്തിന്റെ കാര്യത്തിലാണ് ഈ സമാനത ഏറെയും. കുട്ടിയായിരിക്കെ അതിന്റെ പേരിൽ പല കളിയാക്കലുകളും കേട്ട കാര്യം ഷൈൻ ടോം ഓർക്കുന്നു. പക്ഷേ, ആര് ചോദിച്ചാലും പറയാൻ ഒരുത്തരവും കണ്ടുപിടിച്ചിരുന്നതായി ഷൈൻ. കൈകൊണ്ട് തൊട്ടു നോക്കാൻ സാധിക്കുന്ന നക്ഷത്രം എന്നാണ് ഷൈൻ പറഞ്ഞു കൊടുത്തിരുന്നത്. അതില്ലെങ്കിൽ, ജീവിതത്തിൽ പല കാര്യങ്ങളും നടക്കില്ല എന്നും ഷൈൻ. ആ പറഞ്ഞതിൽ തെറ്റില്ല എന്ന് അമൃതയും സമ്മതിക്കുന്നു

4/4
ഷൈൻ ടോം ചാക്കോയും അമൃതാ സുരേഷും മൂലം നക്ഷത്രജാതരാണ്. ഇത് പറഞ്ഞ് ഇരുവരും കൈകൊടുക്കുന്നുമുണ്ട്. അരമണിക്കൂറിൽ കൂടുതൽ നീളുന്ന സംഭാഷണമാണിത്. വിവിധ വിഷയങ്ങളെ കുറിച്ച് അമൃതയും ഷൈനും സംസാരിക്കുന്നുണ്ട് ഈ വീഡിയോയിൽ. അഭിമുഖത്തിന്റെ ശകലങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതാ സുരേഷ് അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിൽ പോസ്റ്റ് ഇടുന്നുണ്ടായിരുന്നു. ഷോർട്ട്സ് ആയും ചെറു വീഡിയോകളായും ഈ പരിപാടിയുടെ ചെറുരൂപങ്ങൾ സോഷ്യൽ മീഡിയയിൽ ലഭ്യമായിട്ടുണ്ട്
ഷൈൻ ടോം ചാക്കോയും അമൃതാ സുരേഷും മൂലം നക്ഷത്രജാതരാണ്. ഇത് പറഞ്ഞ് ഇരുവരും കൈകൊടുക്കുന്നുമുണ്ട്. അരമണിക്കൂറിൽ കൂടുതൽ നീളുന്ന സംഭാഷണമാണിത്. വിവിധ വിഷയങ്ങളെ കുറിച്ച് അമൃതയും ഷൈനും സംസാരിക്കുന്നുണ്ട് ഈ വീഡിയോയിൽ. അഭിമുഖത്തിന്റെ ശകലങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതാ സുരേഷ് അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിൽ പോസ്റ്റ് ഇടുന്നുണ്ടായിരുന്നു. ഷോർട്ട്സ് ആയും ചെറു വീഡിയോകളായും ഈ പരിപാടിയുടെ ചെറുരൂപങ്ങൾ സോഷ്യൽ മീഡിയയിൽ ലഭ്യമായിട്ടുണ്ട്. Summary: Amrutha Suresh and Shine Tom Chacko engage in a conversation
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement