Shwetha Menon | തായ്‌ലൻഡ് തെരുവിൽ ഭിക്ഷാടനം നടത്തിയ ശ്വേതയുടെ ദൃശ്യം വൈറലായി; ഒടിഞ്ഞ കാലുമായി ചെയ്ത കാര്യം

Last Updated:
ബോൾഡ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഒരു നടി മാത്രമല്ല ശ്വേതാ മേനോൻ. ഉറച്ച വ്യക്തിത്വത്തിനും പേരുകേട്ട നടിയാണവർ
1/6
ബോൾഡ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന, ഉറച്ച ഭാഷയിൽ സംസാരിക്കുന്ന, ധൈര്യശാലിയായ നടിയായാണ് ശ്വേതാ മേനോനെ (Shwetha Menon) അവരുടെ ആരാധകരും പ്രേക്ഷകരും കണ്ടിരിക്കുക. എന്നാൽ, അതിനു പുറത്തുള്ള ഒരു ശ്വേതാ മേനോനുണ്ട്. അവരെ വളരെ അടുത്തു നിന്നും കണ്ടവർക്ക് മാത്രമേ മനസിലാവുകയുള്ളൂ. താരസംഘടനയായ അമ്മയുടെ തലപ്പത്തേക്കു ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റ് എന്ന നിർദേശം മുന്നോട്ടു വന്നപ്പോൾ ഏവരും ആഗ്രഹിച്ച പേരാണ് ശ്വേതാ മേനോന്റേത്. ശ്വേതാ മേനോനും നടൻ ദേവനും ചേർന്നാണ് മത്സരം. അതിനിടയിലാണ്, അവർ വർഷങ്ങൾക്ക് മുൻപേ അഭിനയിച്ച ചില ചിത്രങ്ങളുടെ പേരിൽ കേസ് കടന്നു വരുന്നത്. ലോകത്താകെ ഗ്ലാമറസ് വേഷങ്ങൾ ചെയ്ത നടി ശ്വേതാ മേനോൻ അല്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു

advertisement
2/6
കാക്കക്കുയിലിലെ ഡാൻസും ഒരു രതിനിർവേദവുമല്ല ശ്വേതാ മേനോനെ നിർവചിക്കേണ്ട ചിത്രങ്ങൾ. പാലേരി മാണിക്യവും, നവൽ എന്ന ജുവലും, ബദലും അങ്ങനെ പോകുന്ന ഒരു നീണ്ട നിരയുണ്ടാകും അവരുടെ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ. ബോൾഡ് വേഷങ്ങളിലേക്ക് ക്ഷണം കിട്ടിയിരുന്ന നാളുകളിൽ ആ ചോദ്യത്തിനുള്ള ഉത്തരവും ശ്വേതാ മേനോൻ നൽകിയിരുന്നു. ബോൾഡ് കഥാപാത്രങ്ങൾ ആവശ്യത്തിലേറെ ചെയ്തു കഴിഞ്ഞതായി വിശ്വസിക്കുന്നു എന്ന് ശ്വേത അന്ന് പറഞ്ഞിരുന്നു (തുടർന്ന് വായിക്കുക)

3/6
തന്റെ വ്യക്തിത്വത്തിന് ചേരുന്ന കഥാപാത്രങ്ങൾ വേറെയുമുണ്ട്. അതെല്ലാം സ്‌ക്രീനിൽ അവതരിപ്പിക്കാൻ കഴിയും. താൻ കുസൃതിയും തമാശയും ഇഷ്‌ടപ്പെടുന്ന ആളായതിനാൽ, അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു കലാകാരി എന്ന നിലയിൽ സ്വയം വെല്ലുവിളിക്കാൻ ഇഷ്‌ടപ്പെടുന്നു. അൽപ്പം ലഘുവായ കഥാപാത്രങ്ങൾ ചെയ്യണമെന്നും ശ്വേതാ മേനോൻ വർഷങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതിനൊരു മാറ്റം എന്ന നിലയിലാണ് ശ്വേതാ മേനോൻ ഒരിക്കൽ റിയാലിറ്റി ഷോയിലേക്ക് ചുവടുമാറ്റിയത്. 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയുടെ അവതാരകയാകുമ്പോൾ, മകൾ സബൈന ഉള്ളിൽ വളരുന്നുണ്ടായിരുന്നു

4/6
അന്ന് ശ്വേതാ മേനോൻ കരാർ ഒപ്പിട്ടിരുന്ന 'കളിമണ്ണ്' എന്ന ബ്ലെസി ചിത്രത്തിൽ പ്രസവരംഗം ഉണ്ടാവും എന്ന പ്രചാരണം സിനിമയ്ക്കും മുൻപേ പുറത്തുവന്നിരുന്നു. അതിനാൽ, മകൾ സബൈന ക്യാമറയ്ക്ക് മുന്നിലേക്കാണ് പിറന്നു വീണത്. ഒരുകണക്കിന് നോക്കിയാൽ, മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലതാരമാണ് സബൈന. ആ രംഗം തീർത്തും പക്വതയോടെയാണ് സിനിമയിൽ ഉൾപ്പെടുത്തിയത്. ഈ കേസിനു മുൻപേ ശ്വേതാ മേനോൻ ഏറ്റവും കൂടുതൽ കല്ലെറിയപ്പെട്ട സംഭവം കളിമണ്ണിൽ ആ രംഗം ഉണ്ടാവുമെന്ന പ്രചാരണ കാലമായിരിക്കും

5/6
ഒരിക്കൽ ശ്വേതാ മേനോൻ തായ്‌ലൻഡ് തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന വീഡിയോ ദൃശ്യം വൈറലായിരുന്നു. ഒരു റിയാലിറ്റി ഷോയുടെ ടാസ്കിന്റെ ഭാഗമായാണ് ശ്വേതാ മേനോൻ അന്ന് അങ്ങനെയൊരു പടപ്പുറപ്പാട് നടത്തിയത്. അതിനു മുൻപ് ചെയ്ത മറ്റൊരു ടാസ്കിന്റെ ഭാഗമായി അവരുടെ കാൽ ഒടിഞ്ഞിരുന്നു. ഒരു മത്സരത്തെ അതിന്റെ പൂർണ സ്പിരിറ്റിൽ എടുത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ശ്വേത. അത്തരമൊരു പരിപാടി കേരളത്തിൽ ചെയ്തിരുന്നുവെങ്കിൽ, ഉണ്ടാവാൻ സാധ്യതയുള്ള നെഗറ്റീവ് കമന്റുകളെ കുറിച്ചും ശ്വേത അന്ന് സൂചിപ്പിച്ചിരുന്നു. അതൊരു ഷൂട്ടിങ്ങിന്റെ ഭാഗമാണെന്ന് കണ്ടുനിന്നവർക്കും മനസിലായി. താൻ കുറച്ചു പണം ആ വഴി സമ്പാദിച്ചു എന്നും ഒരു ചിരിയോടു കൂടി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ശ്വേതാ മേനോൻ പറഞ്ഞിട്ടുണ്ട്

6/6
നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ശ്വേതാ മേനോൻ, മറ്റുള്ളവരെ വിലയിരുത്തുന്ന കൂട്ടത്തിലല്ല താൻ എന്നും പറയുന്നു. ഒരു തീരുമാനമെടുത്താൽ, അതിൽ ഉറച്ചു നിൽക്കാനുമറിയാം. സൗഹൃദങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കുന്ന കൂട്ടത്തിലാണ് താനെന്നും ശ്വേതാ മേനോൻ

Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം

  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement