Diya Krishna | അഹാന സഹികെട്ടു പറഞ്ഞ കാര്യത്തിൽ സിന്ധുവും ദിയയുടെ ഭർത്താവ് അശ്വിനും ചേർന്ന് ട്വിസ്റ്റ്; അല്ലാതെന്തു ചെയ്യാൻ, അല്ലേ

Last Updated:
ഏതൊരു കാര്യം അവതരിപ്പിക്കുമ്പോഴും വ്യത്യസ്തരാവുക. ഇതാണ് അഹാനയുടെയും ദിയയുടെയും കുടുംബത്തെ വ്യത്യസ്തരാക്കുന്നത്
1/6
ഏതൊരു കാര്യം അവതരിപ്പിക്കുമ്പോഴും വ്യത്യസ്തരാവുക. ഇതാണ് ഓരോ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറെയും മറ്റൊരാളിൽ നിന്നും വേറിട്ട് നിർത്തുക. മികച്ച വരുമാനം ലഭ്യമാകുന്നുവെന്ന കാരണം കൊണ്ട് നിരവധിപ്പേരാണ് ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആകാം എന്ന ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്നത്. മറ്റു പലരും ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും മുൻപേ, ഇവിടെ താവളമാക്കിയവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. അഭിനയവും കഴിവും തെളിയിക്കാൻ സിനിമ കൂടിയേ തീരൂ എന്ന കാലം അവസാനിക്കും എന്ന് കാലേകൂട്ടി ചിന്തിച്ചവരാണ് കൃഷ്ണകുമാറും, സിന്ധുവും അവരുടെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ

advertisement
2/6
അഭിനയം മാറ്റുരയ്ക്കാൻ വേണ്ടി മാത്രമല്ല, തങ്ങൾക്ക് അഭിപ്രായപ്രകടനം നടത്താനും മറ്റും ഇന്നവർ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂത്തമകളായ അഹാന കൃഷ്ണ വീടിനടുത്ത് ഉച്ചത്തിൽ പാടുന്ന ലൗഡ്സ്പീക്കറുകൾക്കെതിരെ ശക്തമായ പ്രതികരണം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രേഖപ്പെടുത്തിയിരുന്നു. അമ്പലത്തിലെ ഉത്സവത്തിന് സിനിമയിലെ തട്ടുപൊളിപ്പൻ പാട്ടുകൾ പോലും നിറയുന്നുണ്ട് ഇവിടെ. അഹാന കൃഷ്ണ അതും ചൂണ്ടിക്കാട്ടാൻ മറന്നില്ല (തുടർന്ന് വായിക്കുക)
അഭിനയം മാറ്റുരയ്ക്കാൻ വേണ്ടി മാത്രമല്ല, തങ്ങൾക്ക് അഭിപ്രായപ്രകടനം നടത്താനും മറ്റും ഇന്നവർ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂത്തമകളായ അഹാന കൃഷ്ണ (Ahaana Krishna) വീടിനടുത്ത് ഉച്ചത്തിൽ പാടുന്ന ലൗഡ്സ്പീക്കറുകൾക്കെതിരെ ശക്തമായ പ്രതികരണം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രേഖപ്പെടുത്തിയിരുന്നു. അമ്പലത്തിലെ ഉത്സവത്തിന് സിനിമയിലെ തട്ടുപൊളിപ്പൻ പാട്ടുകൾ പോലും നിറയുന്നുണ്ട് ഇവിടെ. അഹാന കൃഷ്ണ അതും ചൂണ്ടിക്കാട്ടാൻ മറന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/6
ഇത്രയും ഒച്ചത്തിലെ ശബ്ദം പ്രായമായവർക്കും, കുട്ടികൾക്കും, ഗർഭിണികൾക്കും, അസുഖബാധിതർക്കും സൃഷ്‌ടിക്കുന്ന പ്രയാസത്തെ കുറിച്ച് മാധ്യമറിപ്പോർട്ടുകൾ സ്ഥിരമായി പുറത്തിറങ്ങാറുണ്ട്. അഹാനയുടെ വീട്ടിലാകട്ടെ, ഗർഭിണിയയായ അനുജത്തി ദിയ കൃഷ്ണയും (Diya Krishna) താമസമുണ്ട്. പ്രസവം അടുത്തതോടു കൂടി ദിയ സ്വന്തം വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കാറുണ്ട്. ദിയക്ക് ഇത് പ്രയാസമാവില്ലേ എന്നാകും പലരും ആദ്യം ചോദിക്കുക. എന്നാൽ, തഗ് അടിക്കാൻ ഒട്ടും പിന്നിലല്ലാത്ത ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷും അമ്മ സിന്ധുവും ലൗഡ്സ്പീക്കർ പാട്ടിന് ഒരു പുത്തൻ ട്വിസ്റ്റ് നൽകിയിരിക്കുന്നു

4/6
ഉത്സവത്തിന്റെ പേരിൽ അടിപൊളി പാട്ടുകൾ പ്ളേ ചെയ്യുന്ന വിവരമാണ് അഹാന കൃഷ്ണ പുറത്തുവിട്ടത്. അത്തരമൊരു പാട്ട് വന്നതും, അഹാനയുടെ ഭർത്താവ് അശ്വിൻ ഗണേഷും, അമ്മ സിന്ധു കൃഷ്ണയും ചേർന്ന് അതിനൊരു ട്വിസ്റ്റ് നൽകിക്കഴിഞ്ഞു. രണ്ടുപേരും ചേർന്ന് വീടിനു പുറത്തിറങ്ങി അടിപൊളി സ്റ്റെപ്പുകൾ ഇട്ട് നൃത്തം ചെയ്യാൻ ആരംഭിച്ചു. ആ വീഡിയോ പകർത്തിയത് ദിയ എന്നുവേണം അനുമാനിക്കാൻ. ദിയ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അമ്മയും ഭർത്താവും ചേർന്ന് ഡാൻസ് ചെയ്തു തകർക്കുന്ന വീഡിയോ ദിയ കൃഷ്ണ പോസ്റ്റ് ചെയ്തത്

5/6
ദിയയുടെ കൂടെക്കൂടിയതില്പിന്നെ അശ്വിൻ ഗണേഷ് ഇൻസ്റ്റഗ്രാം റീൽസിൽ നൃത്തം ചെയ്യാറുണ്ട്. പലതും കൊറിയോഗ്രാഫി ചെയ്യുന്നത് നൃത്തമേഖലയിലെ പ്രൊഫഷണൽ കൊറിയോഗ്രാഫർമാരാണ്. താൻ ഗർഭിണിയാണ് എന്ന് അറിയുക പോലും ചെയ്യാത്ത നാളുകളിൽ നൃത്തം ചെയ്ത കാര്യം ദിയ കൃഷ്ണ ഒരിക്കൽ പറഞ്ഞിരുന്നു

6/6
ദിയ കൃഷ്ണ പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യമാണ് ഇത്. ഈ ദൃശ്യം അശ്വിൻ ഗണേഷും ഷെയർ ചെയ്തിട്ടുണ്ട്

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

  • കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

  • ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

  • മുൻ ഏറ്റുമാനൂർ എം.എൽ.എ സ്ഥാനാർത്ഥിയായിരുന്നു.

View All
advertisement