TT Family | ഡിവോഴ്സ് പേപ്പറിന്റെ വിഷയമെടുത്തിട്ട് സോഷ്യൽ മീഡിയ; ഷെമിയും ഷെഫിയും അതിനിടയിൽ പുതിയ ചുവടുവയ്പ്പുമായി
- Published by:meera_57
- news18-malayalam
Last Updated:
ഭാര്യക്ക് ഭർത്താവിനേക്കാൾ പ്രായക്കൂടുതൽ ഉണ്ടെങ്കിലും, രണ്ടാളുടെയും പ്രായം എത്രയെന്ന് ഷെമിയും ഷെഫിയും ഒരിടത്തും പറഞ്ഞിരുന്നില്ല
ഷെമിയും (Shemi) ഷെഫിയും (Shefi) അവരുടെ ടി.ടി. ഫാമിലിയും (TT family) സോഷ്യൽ മീഡിയ സ്ഥിരതാവളമാക്കിയവർക്ക് അവരുടെ ഉള്ളംകൈ എന്നതുപോലെ അറിയാം. മറ്റുള്ളവരെക്കാൾ വളരെ വ്യത്യസ്തരായവരാണ് ഈ ദമ്പതികൾ. ഭർത്താവിനേക്കാൾ ഭാര്യക്ക് പ്രായക്കൂടുതൽ ഉണ്ടായാൽ, അതിനു ഒരു വയസിന്റെയോ ഏതാനും മാസങ്ങളുടെയോ പോലും വ്യത്യാസമായിരുന്നാൽ പോലും നെറ്റി ചുളിക്കുന്നവരുടെ ഇടയിലേക്കാണ് ഷെമിയും ഷെഫിയും വാർപ്പുമാതൃകകളെ തച്ചുടച്ചെറിഞ്ഞത്. ഷെമിയെക്കാൾ പ്രായക്കുറവുള്ള യുവാവാണ് ഷെഫി. ഇവർ ഒന്നിച്ചു ജീവിതമാരംഭിക്കുകയും, ഒരു മകളുടെ മാതാപിതാക്കൾ ആവുകയും ചെയ്തു
advertisement
അടുത്തിടെ ഒരു വലിയ തിരിച്ചടിയിൽ നിന്നും കരകയറിയവരാണ് ഈ കുടുംബം. ഷെമിയും ഷെഫിയും കാത്തുകാത്തിരുന്ന അവരുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയി. പിറന്നത് മകൾ ആയിരുന്നു എന്ന് ഷെഫി വേദനയോടു കൂടി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ വന്നു പറഞ്ഞിരുന്നു. എല്ലാവരും കുഞ്ഞിനായി ദുആ ചൊല്ലണം എന്ന് ഷെഫി അഭ്യർത്ഥിച്ചിരുന്നു. ശേഷം കുറച്ചേറെ ദിവസങ്ങൾ കഴിഞ്ഞ ശേഷം മാത്രമാണ് ഷെമിയുടെ മുഖം ഏവരും കണ്ടത്. നോമ്പുകാലം കൂടിയായിരുന്നു അപ്പോൾ. എന്നാൽ, അതും കൺടെന്റ് ആക്കി മാറ്റി എന്ന് ആക്ഷേപിച്ചവർ നിരവധിയാണ് (തുടർന്ന് വായിക്കുക)
advertisement
ഭാര്യക്ക് ഭർത്താവിനേക്കാൾ പ്രായക്കൂടുതൽ ഉണ്ടെങ്കിലും, രണ്ടാളുടെയും പ്രായം എത്രയെന്ന് ഇരുവരും ഒരിടത്തും പറഞ്ഞിരുന്നില്ല. പലരും കമന്റ് ബോക്സിലും മറ്റും അതറിയാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെങ്കിലും, അതിൽ ഇപ്പോഴും എവിടെയും വ്യക്തതയില്ല. അതിനിടയിൽ ഷെമിയും ഷെഫിയും തമ്മിൽ പിരിയുമെന്ന തരത്തിൽ മറ്റൊരിടത്ത് ചില ചർച്ചകൾ തലപൊക്കുകയാണ്. രണ്ടു പേജുകൾ റൺ ചെയ്യുന്ന ടിടി ഫാമിലിയുടെ ഹാൻഡിലുകളിൽ അന്വേഷിച്ചാൽ അതേസംബന്ധിച്ച് നേരിട്ടൊരു വിവരവും അവർ എവിടെയും പങ്കിട്ടിട്ടില്ല. എന്നാൽ, ചില ഫേസ്ബുക്ക് വ്ലോഗേഴ്സ് ഈ ഒരു വിഷയം എടുത്തുകാട്ടുകയാണ്
advertisement
ഷെഫി പലപ്പോഴും ഷെമിയുടെ പ്രായം എടുത്തു പറഞ്ഞ് കളിയാക്കുന്നത് പോലൊരു പ്രവണത കാട്ടുന്നു എന്ന് അതുൽ വ്ലോഗ്സ്, ഡാനി സത്യൻ എന്നിവർ. ഒരു വീഡിയോയിൽ ഭാവിയിൽ മകളുടെ സ്‌കൂളിൽ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ വടി കുത്തി, ലിപ്സ്റ്റിക്ക് ഇട്ടുകൊണ്ട് നടക്കുന്ന ഷെമിയുടെ ലുക്കിനെ കുറിച്ച് ഷെഫി അവരുടെ മുന്നിൽ നിന്നുകൊണ്ട് കമന്റ് പാസാക്കുന്നത് കേൾക്കാം. ഇഷ്‌ടപ്പെട്ടു വിവാഹം ചെയ്ത ഷെമിയെ ഷെഫി ഇത്തരത്തിൽ ബോഡി ഷെയിമിങ് ചെയ്യാൻ പാടില്ല എന്നും വ്ലോഗിൽ പറയുന്നു. ഇത്തരം പ്രയോഗങ്ങൾ വിവാഹമോചനത്തിൽ എത്താനുള്ള കാരണമായി മാറിയേക്കും എന്നാണ് ഇവരുടെ പക്ഷം.
advertisement
എന്നാൽ, ഷെമിയും ഷെഫിയും വേറെ ലെവൽ ആണെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. രണ്ടാമത്തെ കുഞ്ഞിനെ നഷ്‌ടമായെങ്കിലും, ഷെമിയും ഷെഫിയും ഇൻസ്റ്റഗ്രാമിൽ സജീവമായി എന്ന കാരണം കൊണ്ട് നിരവധിപ്പേരാണ് അവരെ ട്രോൾ ചെയ്തിരുന്നത്. പക്ഷേ, ഒരു തിരിച്ചടി ഉണ്ടായാൽ പിൻവാങ്ങാനുള്ളതല്ല ജീവിതം എന്ന് മനസിലാക്കിയവരാണ് ഈ ദമ്പതികൾ. ഒരു വിവാഹമോചന ശേഷം രണ്ടു പെണ്മക്കളുമൊത്ത് ജീവിക്കവേയാണ് ഷെമിയുടെ ജീവിതത്തിലേക്ക് ഷെഫി കടന്നുവരുന്നതും, വിവാഹം ചെയ്ത് ജീവിക്കുന്നതും. ഇപ്പോൾ ഈ ദമ്പതികൾ ഒരു പുതിയ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു
advertisement
ഷെമിയും ഷെഫിയും മലപ്പുറത്ത് ഒരു പുതിയ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഇവിടെയാണ് സ്ഥാപനത്തിന്റെ ഉദ്‌ഘാടനം എന്നും അവർ അറിയിച്ചു. 'ഒരു സന്തോഷ വാർത്ത പറയാൻ വന്നിരിക്കുകയാണ്' എന്ന ആമുഖത്തോടു കൂടിയാണ് ഇവർ പറഞ്ഞു തുടങ്ങിയത്. സ്ഥാപനത്തിന്റെ പേരും പ്രഖ്യാപിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഇവർ അനൗൺസ് ചെയ്തിരുന്നു