BCCIയുടെ 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു

Last Updated:

ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്

News18
News18
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസ് ചുമതലയേറ്റു. ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്. ഞായറാഴ്ച മുംബൈയിലെ ആസ്ഥാനത്ത് നടന്ന ബോർഡിന്റെ വാർഷിക പൊതുയോഗത്തിൽ (എജിഎം) മൻഹാസിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.ബിസിസിഐയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ അൺക്യാപ്പ്ഡ് കളിക്കാരൻ കൂടിയാണ് മൻഹാസ്.
ഈ വർഷം ആദ്യം സ്ഥാനമൊഴിഞ്ഞ റോജർ ബിന്നിയുടെ പിൻഗാമിയായായാണ് 45 കാരനായ മൻഹാസ് സ്ഥാനമേറ്റത്. 1983 ലെ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായ ബിന്നി ഏകദേശം മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്.
സെപ്റ്റംബർ 21 നാണ് മൻഹാസ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിച്ചത്.സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ ശുപാർശകൾക്കനുസൃതമായാണ് അദ്ദേഹത്തിന്റെ നിയമനം. മുൻ കളിക്കാരൻ ബോർഡിന്റെ ചുമതല വഹിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.
മുൻ ഡൽഹി താരമായ മൻഹാസ് 1997-98 മുതൽ 2016-17 വരെയുള്ള നീണ്ട ആഭ്യന്തര കരിയറിൽ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, 130 ലിസ്റ്റ് എ മത്സരങ്ങളും, 55 ഐപിഎൽ മത്സരങ്ങളും കളിച്ചിട്ടുണ്ട്.27 സെഞ്ച്വറികൾ ഉൾപ്പെടെ 9714 റൺസാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റഎ സമ്പാദ്യം.ലിസ്റ്റ് എ ക്രിക്കറ്റിൽ 4126 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.
advertisement
മധ്യനിര ബാറ്റ്‌സ്മാനായിരുന്ന മൻഹാസ് തന്റെ കളിജീവിതത്തിന്റെ അവസാനകാലത്ത് ജമ്മു കശ്മീരിലേക്ക് മടങ്ങി. അവിടെ ഒരു സീസൺ കളിച്ചതിനുശേഷം ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനിലേക്ക് മാറി. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽ (ജെകെസിഎ) ക്രിക്കറ്റ് കാര്യങ്ങൾ നടത്തുന്നതിനായി ബിസിസിഐ രൂപീകരിച്ച ഉപസമിതിയിൽ അദ്ദേഹം അംഗമായിരുന്നു.
ക്രിക്കറ്റ് ഭരണത്തിന് പുറമേ, കിംഗ്സ് ഇലവൻ പഞ്ചാബ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നിവയുൾപ്പെടെ നിരവധി ടീമുകളുടെ പരിശീലകനായും മൻഹാസ് പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ അണ്ടർ 19 പുരുഷ ക്രിക്കറ്റ് ടീമിന്റെ കൺസൾട്ടന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
advertisement
അതേസമയം, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സ്ഥാനത്ത് തുടരും. ഛത്തീസ്ഗഡ് സംസ്ഥാന ക്രിക്കറ്റ് സംഘത്തിന്റെ പ്രഭ്തേജ് ഭാട്ടിയ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു. മുൻ ഇന്ത്യൻ സ്പിന്നർ രഘുറാം ഭട്ടിനെ പുതിയ ട്രഷററായി നിയമിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
BCCIയുടെ 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു
Next Article
advertisement
Weekly Predictions October 27 to November 2 | കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം : വാരഫലം അറിയാം
കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം: വാരഫലം അറിയാം
  • ഈ ആഴ്ച മേടം രാശിക്കാർക്ക് കരിയർ, സാമ്പത്തിക നേട്ടം, കുടുംബസുഖം ലഭിക്കും

  • ഇടവം രാശിക്കാർക്ക് കഠിനാധ്വാനവും ക്ഷമയും ആവശ്യമാണ്

  • മിഥുനം രാശിക്കാർക്ക് കുടുംബത്തിൽ ഭാഗ്യം

View All
advertisement