India vs Pakistan Asia Cup 2025 Final | പാകിസ്ഥാനുമായുള്ള ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

Last Updated:

ശനിയാഴ്ചയായിരുന്നു ഫോട്ടോഷൂട്ട് നടക്കേണ്ടിയിരുന്നത് എന്നാൽ ഇന്ത്യ അതിൽ പങ്കെടുക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്

News18
News18
കലാശക്കൊട്ട് പടിക്കൽ എത്തി നിൽക്കെ 2025 ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. പാകിസ്ഥാനുമായുള്ള ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യ നിരസിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നേരത്തെ മത്സരത്തിന് മുമ്പും ശേഷവും ഇന്ത്യാ പാക് താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരായ സൂര്യകുമാർ യാദവും സൽമാൻ അലി ആഘയും ട്രോഫി ഫോട്ടോഷൂട്ടിൽ ഒരുമിച്ച് പോസ് ചെയ്യില്ല എന്ന വിവരവും പുറത്തു വന്നത്. ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് പരമ്പരാഗത ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ട് ഉണ്ടാകില്ലെന്ന് പാകിസ്ഥാന്റെ ജിയോ ന്യൂസ് ഉൾപ്പെടെയുള്ള നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ചയാണ് പരിപാടി നടക്കേണ്ടിയിരുന്നത്, എന്നാൽ ഇന്ത്യ അതിൽ പങ്കെടുക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്.
advertisement
ഫൈനലിന് മുമ്പ് ക്യാമ്പിൽ നിന്നുള്ള ആരും മാധ്യമങ്ങളെ അഭിസംബോധന ചെയ്യാതിരുന്നതിനാൽ, മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനങ്ങൾ എന്ന പഴയ പാരമ്പര്യം ഒഴിവാക്കി, ഇന്ത്യൻ സംഘം ഒരു ദിവസം അവധിയെടുത്തതായാണ് വിവരം.ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും നിലവിലുള്ള വിവാദങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ഗ്രൌണ്ടിൽ എല്ലാവർക്കും വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും.വികാര പ്രകടനം അനാദരവല്ലാത്തിടത്തോളം കാലം താൻ ആരെയും തടയില്ലെന്നും ആഘ പറഞ്ഞു.
advertisement
കഴിഞ്ഞ മത്സരത്തിലെ ഹാരിസ് റൗഫിന്റെ പ്രകോപനപരമായ പെരുമാറ്റങ്ങൾ ധാരാളം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു, എന്നാൽ ആക്രമണാത്മകത അവരുടെ കളിയുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് ആഘ അവരെ പിന്തുണയ്ക്കുകയാണുണ്ടായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Pakistan Asia Cup 2025 Final | പാകിസ്ഥാനുമായുള്ള ട്രോഫി ഫോട്ടോഷൂട്ട് ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്
Next Article
advertisement
Love Horoscope January 14 | ഹൃദയത്തിൽ നിന്ന് സംസാരിക്കാനും വിശ്വാസം വളർത്താനും ശ്രമിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 14 | ഹൃദയത്തിൽ നിന്ന് സംസാരിക്കാനും വിശ്വാസം വളർത്താനും ശ്രമിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ വൈകാരികതയും വ്യക്തമായ ആശയവിനിമയവും ആവശ്യമാണ്

  • പുതിയ പ്രണയത്തിനുള്ള അവസരങ്ങൾ

  • വാത്സല്യവും ഐക്യവും അനുഭവപ്പെടുമ്പോ ആശയവിനിമയ വിടവുകൾ

View All
advertisement