മകൾക്ക് 19-ാം പിറന്നാളിന് ആശംസയുമായി സൗബിൻ ഷാഹിറിന്റെ പത്നി ജാമിയ; പെൺകുഞ്ഞ് എന്ന അനുഗ്രഹം
- Published by:meera_57
- news18-malayalam
Last Updated:
ആറു വയസുകാരൻ ഓർഹന്റെ വല്യേച്ചി. മകൾക്ക് പിറന്നാൾ ആശംസയുമായി സൗബിന്റെ പത്നി ജാമിയ
വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ പേരാണ് സൗബിൻ ഷാഹിർ (Soubin Shahir) മകന് നൽകിയത്; ഓർഹൻ. ഇതേപേരിൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓർഹൻ പാമുഖ് എന്ന ഒരെഴുത്തുകാരനുണ്ട് തുർക്കിയിൽ. ആറു വയസുകാരനാണ് ഓർഹൻ. കുറച്ചു മാസങ്ങൾക്ക് മുൻപ് ഓർഹന്റെ ആറാം പിറന്നാൾ അവരുടെ കുടുംബം ആഘോഷമാക്കിയിരുന്നു. ഈ പിറന്നാൾ ചിത്രങ്ങൾ സൗബിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. ഇവിടെ ഒരു മകൻ മാത്രമല്ല, മകളുമുണ്ട്. ഇവരുടെ കുടുംബചിത്രങ്ങൾ ഏതെടുത്താലും അവിടെ അമ്മയോളം വളർന്ന ഒരു മകളെക്കാണാം. സൗബിനും, പത്നി ജാമിയക്കും ഓർഹാനുമൊപ്പം പുഞ്ചിരി തൂകുന്ന മുഖത്തോടെ നിൽക്കുന്ന പെൺകുട്ടി
advertisement
വർഷങ്ങളായി സൗബിൻ കുടുംബത്തിന്റെ ചിത്രങ്ങളിലെ ആ പെൺകുട്ടിയെ കുറിച്ച് പരസ്യമായി എവിടെയും ഒരു വിവരവും ഉണ്ടായിട്ടില്ല. അതാണ് ഓർഹൻറെ ചേച്ചി സോ. ആറു വയസുകാരന്റെ ചേച്ചിക്ക് 19-ാം പിറന്നാൾ. തന്റെ ഇൻസ്റ്റാഗ്രാം ഹാന്ഡിലിൽ ജാമിയ മകൾക്ക് പിറന്നാൾ ആശംസ കുറിച്ചു. സൗബിനെയും ജാമിയയേയും പോലെ ഇൻസ്റ്റഗ്രാമിൽ മകൾ സോയ്ക്കും ഒരു അക്കൗണ്ട് ഉണ്ടെങ്കിലും, അത് ലോക്ക് ചെയ്തിട്ടുണ്ട്. സൗബിൻ, ശ്രിന്ദ, ഗണപതി പൊതുവാൾ, മാത്യു തോമസ്, അർജുൻ അശോകൻ എന്നിവർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
മകൾ പിറന്ന നിമിഷം തന്റെ ജീവിതത്തിലും മനസിലുമുണ്ടായ സന്തോഷത്തെക്കുറിച്ച് ഏതാനും വരികൾ കുറിച്ചാണ് ജാമിയ മകൾക്ക് ആശംസ അറിയിച്ചത്. തന്റെ ഹൃദയത്തിന്റെ മനോഹരമായ ഒരു പങ്ക് എന്നാണ് ജാമിയ മകളെ വിശേഷിപ്പിച്ചത്. ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും നീയൊരു കൊച്ചു പെൺകുട്ടിയിൽ നിന്നും സുന്ദരിയായ ഒരു യുവതിയിലേക്ക് വളർന്നു കഴിഞ്ഞു. മടിയിൽ ഇരുത്താൻ പാകത്തിലല്ലാതെ വളർന്നുവെങ്കിലും, ഹൃദയത്തിനു പുറത്തേക്ക് ആ മകൾ വളർന്നിട്ടില്ല എന്ന് ജാമിയ. മകളോടുള്ള നിറഞ്ഞ സ്നേഹം വാക്കുകളിലാക്കിയാണ് ജാമിയ ആ പോസ്റ്റ് അവസാനിപ്പിച്ചത്. മടിയിൽ ഇരുന്ന കാലം മുതൽ, അമ്മയ്‌ക്കൊപ്പം സെൽഫി എടുക്കുന്നത് ഉൾപ്പെടുന്ന ചിത്രങ്ങൾ ജാമിയ പോസ്റ്റ് ചെയ്തു
advertisement
സോ തനിക്കൊരു മകൾ മാത്രമല്ല, തന്റെ വീടും സുരക്ഷിതമായ ഇടവും ഹൃദയവും ആത്മാവുമാണ് എന്ന് ചിത്രങ്ങൾക്കൊപ്പം ജാമിയ പങ്കിട്ട ഒരു പോസ്റ്റ്കാർഡിൽ കാണാം. ശ്രിന്ദ ഉൾപ്പെടെ നിരവധിപ്പേർ ജാമിയ മകൾക്ക് പിറന്നാൾ ആശംസിച്ചു കൊണ്ടുള്ള പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. സൗബിൻ ഷാഹിറിന്റെ പേജിലെ പഴയകാല ചിത്രങ്ങൾ പരിശോധിച്ചാൽ, ഓർഹൻ പിച്ചവച്ചു നടക്കുന്നത് മുതലേ ചേച്ചി സോയുടെ സജീവസാന്നിധ്യം മനസിലാക്കാം
advertisement
2017ലായിരുന്നു സൗബിൻ ഷാഹിർ - ജാമിയ സഹീർ വിവാഹം. കൊച്ചിയിൽ നിന്നുള്ള മാർക്കറ്റിംഗ് പ്രൊഫഷനലാണ് ജാമിയ. മറ്റു താരപത്നിമാരെ പോലെ മാധ്യമശ്രദ്ധയിൽ ജാമിയ അധികം കടന്നു വരാറില്ല. 2019 മെയ് മാസത്തിലാണ് ഇവരുടെ മകൻ ഓർഹൻ പിറന്നത്. ഭാര്യയുടെ പിറന്നാൾ ദിവസം സൗബിൻ ആശംസ പോസ്റ്റ് ചെയ്യാറുണ്ട്. നടനും സംവിധായകനുമായ സൗബിൻ ഷാഹിർ അടുത്തതായി രജനികാന്ത് ചിത്രം കൂലിയിൽ വഹ്‌സാമിടും. ഈ സിനിമയിൽ നിന്നുള്ള സൗബിൻ ഡാൻസ് ചെയ്യുന്ന വീഡിയോ ഗാനം വൈറലായി മാറിയിട്ടുണ്ട്
advertisement