സഹോദരനായി കണക്കാക്കിയ ആളിൽ നിന്നും ഗർഭിണി; വിവാഹപ്രഖ്യാപനത്തിന്റെ രണ്ടാം മാസം പ്രസവം; നടിയുടെ വിവാദങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച വിവാഹവും വിവാദവുമായിരുന്നു അത്
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് രക്ഷാബന്ധൻ ദിനം കടന്നുപോയത്. സഹോദരന്മാർക്കോ, സഹോദര തുല്യരായി കാണുന്നവർക്കോ സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ കയ്യിൽ രാഖി കെട്ടി കൊടുക്കുന്നതാണ് ഈ ദിവസത്തിന്റെ സവിശേഷത. ഇതുപോലെ ഒരു രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടിക്കൊടുത്ത വ്യക്തി പിന്നീട് തന്റെ ഭർത്താവും കുഞ്ഞുങ്ങളുടെ അച്ഛനുമായി മാറിയ ഒരു നടിയുണ്ട്. കാരണം അദ്ദേഹം ആ സമയം വിവാഹിതനും, രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു. നടിയോട് അദ്ദേഹത്തിന് പ്രണയവും. ഒടുവിൽ ശ്രീദേവിക്ക് മുൻപാകെ നിർമാതാവ് ബോണി കപൂറിന്റെ അമ്മ നിർദേശിച്ച മാർഗമാണ് രാഖികെട്ടൽ
advertisement
ശ്രീദേവിയോട് (Sridevi) ബോണി കപൂറിനുള്ള (Boney Kapoor) വികാരം അദ്ദേഹത്തിന്റെ അമ്മ മനസിലാക്കിയിരുന്നു. ഒരു രക്ഷാബന്ധൻ ദിനത്തിൽ, അവർ ശ്രീദേവിക്ക് ഒരു പൂജാ താലത്തിൽ രാഖി വച്ച് നീട്ടി. ആ രാഖി ബോണി കപൂറിന് കെട്ടിക്കൊടുക്കാൻ നിർദേശിച്ചു. തെന്നിന്ത്യയിൽ വളർന്ന ശ്രീദേവിക്ക് ആ രാഖി ആചാരം അത്ര പിടിയിലായിരുന്നു. താലവും കൊണ്ട് മുറിയിലേക്ക് വന്ന ശ്രീദേവിയുടെ മുഖത്ത് അമ്പരപ്പ്. ആ താലം അവിടെ വച്ചോളൂ, കൂടുതലൊന്നും ആലോചിക്കേണ്ട എന്നായിരുന്നു ബോണി കപൂറിന്റെ നിർദേശം. പിന്നീട് നടന്ന കാര്യങ്ങൾ വാർത്തകളിൽ ഒരുപാട് ചർച്ചയായി (തുടർന്നു വായിക്കുക)
advertisement
മോനാ ഷൂരിയുമായി വിവാഹം കഴിഞ്ഞിരുന്ന ബോണി കപൂർ, നടൻ അർജുൻ കപൂർ, നടി അൻഷൂല കപൂർ എന്നിവരുടെ പിതാവുമായിരുന്നു. പിതാവിന്റെ രണ്ടാം വിവാഹം മകനിൽ സൃഷ്‌ടിച്ച മാനസിക പ്രയാസത്തെക്കുറിച്ച് പിൽക്കാലത്ത് അർജുൻ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുശി എന്നിവരുമായി അർജുൻ കപൂർ അടുപ്പം കാത്തുപോന്നിരുന്നു. ശ്രീദേവി വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നു എന്ന വാർത്ത അന്നാളുകളിൽ കാട്ടുതീ പോലെ പടർന്നിരുന്നു
advertisement
1996 ജൂൺ 2ന് ശ്രീദേവിയെ രഹസ്യമായി വിവാഹം ചെയ്തു എന്നാണ് ബോണി കപൂർ നൽകിയിട്ടുള്ള വിശദീകരണം. എന്നാൽ, 1997 ജനുവരിയിൽ മാത്രമാണ് വിവാഹം പ്രഖ്യാപിച്ചത്. മാർച്ച് മാസത്തിൽ മൂത്തമകൾ ജാൻവി കപൂർ പിറന്നു. ശ്രീദേവി ഗർഭിണിയാണ് എന്ന ലക്ഷണങ്ങൾ പ്രകടമായ ശേഷം മാത്രമാണ് വിവാഹവിശേഷം പുറത്തുവന്നത്. വിവാഹത്തെക്കുറിച്ച് പിൽക്കാലത്ത് ബോണി കപൂർ വിശദീകരിച്ച് സംസാരിച്ചിരുന്നു
advertisement
ശ്രീദേവിയുടേത് വിവാഹത്തിന് മുൻപുള്ള ഗർഭധാരണം അല്ലായിരുന്നു എന്നാണ് ബോണിയുടെ പക്ഷം. ഷിർദിയിൽ വച്ച് ശ്രീദേവിയെ രഹസ്യമായി വിവാഹം ചെയ്തു. അന്ന് തന്നെ മധുവിധു തുടങ്ങിയതിനാൽ, വളരെ വേഗം ഗർഭിണിയായി എന്നായിരുന്നു ബോണി പറഞ്ഞത്. ബോണി ഒരിക്കൽ വിവാഹിതനായത് കൊണ്ടാകണം, വിവാഹം നടന്ന വിവരം പ്രഖ്യാപിക്കാൻ അവർക്ക് പിന്നെയും ആറു മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. ശ്രീദേവി വിശ്വാസിയായ സ്ത്രീയായതിനാൽ, ഗർഭിണിയായ നിലയിൽ വിവാഹം ചെയ്യാൻ താല്പര്യപ്പെട്ടിരുന്നില്ല എന്നും, അക്കാരണം കൊണ്ട് രഹസ്യവിവാഹത്തിനു ശേഷം മറ്റൊരു വിവാഹച്ചടങ്ങ് നടന്നില്ല എന്നും അദ്ദേഹം ഒരു യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു
advertisement