advertisement

'അതിൻ്റെ പേരിൽ പ്രേമചന്ദ്രനെ അരസംഘിയും മുക്കാൽ സംഘിയുമാക്കരുത്'; കൊല്ലം എംപിയെ പ്രകീർത്തിച്ച് സുരേഷ് ഗോപി

Last Updated:

കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

News18
News18
കൊല്ലം: വികസന കാര്യങ്ങളിൽ സഹകരിക്കുന്നതിന്റെ പേരിൽ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനെ 'അര സംഘി' എന്നോ 'മുക്കാൽ സംഘി' എന്നോ വിളിച്ച് ആരും ആക്രമിക്കരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ശക്തമായി എതിർക്കുമെങ്കിലും, രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് എൻ.കെ. പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും തരൂരുമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഒന്നാം സ്ഥാനത്താണെന്നും സംസ്ഥാനത്തെ ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് യാഥാർത്ഥ്യമായത് പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
39 വർഷത്തോളം മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പൂർത്തിയാക്കിയത് നരേന്ദ്ര മോദി സർക്കാരാണെന്ന് സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. മുൻപ് പല മന്ത്രിമാരും സർക്കാരുകളും ഉണ്ടായിരുന്നിട്ടും നടക്കാതിരുന്ന വികസന പ്രവർത്തനങ്ങൾ എൻ.ഡി.എ സർക്കാരിന് കീഴിൽ അതിവേഗം പൂർത്തിയാവുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മെമു ട്രെയിനുകൾക്കായുള്ള പിറ്റ്ലൈൻ സൗകര്യം ഉൾപ്പെടെയുള്ള വികസനങ്ങൾ കൊല്ലത്ത് പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അതിൻ്റെ പേരിൽ പ്രേമചന്ദ്രനെ അരസംഘിയും മുക്കാൽ സംഘിയുമാക്കരുത്'; കൊല്ലം എംപിയെ പ്രകീർത്തിച്ച് സുരേഷ് ഗോപി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement