advertisement

Exclusive ചില നേരം അധ്യാപകൻ;ചിലപ്പോ ലോക നേതാവ്: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തിരുവനന്തപുരം മേയർ

Last Updated:

കേരളത്തിലെ രാഷ്ട്രീയ മാറ്റത്തെ ദേശീയ ബിജെപി നേതൃത്വം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മേയർ പറഞ്ഞു

Rapid Read
News18
News18
തിരുവനന്തപുരം: രാജ്യത്തെ മികച്ച വികസന മാതൃകകൾ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നടപ്പിലാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ആ​ഗ്രഹമെന്ന് മേയർ വി.വി. രാജേഷ്. ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും പങ്കുവെച്ചത്.
മറ്റ് സംസ്ഥാനങ്ങളിലെ വികസന മാതൃകകൾ നേരിട്ട് കണ്ട് പഠിക്കാൻ ജനപ്രതിനിധികളെ അയച്ചത് പ്രധാനമന്ത്രി നേരിട്ടാണെന്ന് മേയർ പറഞ്ഞു. "ചിലപ്പോൾ ഒരധ്യാപകനെപ്പോലെ, ചിലപ്പോൾ ജ്യേഷ്ഠസഹോദരനെപ്പോലെ, മറ്റ് ചിലപ്പോൾ ഒരു പിതാവിനെപ്പോലെ, ചിലപ്പോൾ ലോക നേതാവിനെപ്പോലെ. പല തലങ്ങളിലുള്ള വ്യക്തിത്വമായാണ് പ്രധാനമന്ത്രി ഞങ്ങളോട് സംസാരിച്ചത്. തന്റെ 25 വർഷത്തെ ഭരണപരിചയം അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു," വി.വി. രാജേഷ് പറഞ്ഞു. രാജ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നും, പിന്നീട് ജനങ്ങൾക്കും സമൂഹത്തിനും പ്രസ്ഥാനത്തിനും ശേഷം മാത്രമേ വ്യക്തിപരമായ കാര്യങ്ങൾക്ക് സ്ഥാനം നൽകാവൂ എന്നുമുള്ള മോദിയുടെ ഉപദേശം തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
തിരുവനന്തപുരത്തിനായി കോടികളുടെ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നത് മാധ്യമ പ്രചരണം മാത്രമാണെന്നും, കോർപ്പറേഷന് അർഹമായത് നേടിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും മേയർ വ്യക്തമാക്കി. ഭരണത്തിന്റെ ആദ്യഘട്ടത്തിൽ അർഹരായ 2000 പേർക്ക് എത്രയും വേഗം വീട് ലഭ്യമാക്കുന്നതിനായിരിക്കും മുൻഗണന നൽകുക.
45 വർഷത്തെ ഇടത് ഭരണസംവിധാനത്തിൽ നിന്ന് പുതിയ രീതിയിലേക്ക് മാറുമ്പോൾ സ്വാഭാവികമായ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എങ്കിലും ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരും പുതിയ ഭരണസമിതിയുമായി സഹകരിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തെ ദേശീയ ബിജെപി നേതൃത്വം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive ചില നേരം അധ്യാപകൻ;ചിലപ്പോ ലോക നേതാവ്: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തിരുവനന്തപുരം മേയർ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement