'അമ്മയാകാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; ചിലപ്പോൾ അടുത്ത വർഷമൊക്കെ ഉണ്ടാകും': സ്വാസിക

Last Updated:
ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് കല്യാണത്തിന് മുമ്പേ ഞങ്ങൾ സംസാരിച്ചതാണെന്ന് നടി പറഞ്ഞു
1/5
 മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ നായികയാണ് സ്വാസിക. അഭിനയം കൊണ്ടുമാത്രമല്ല, പലപ്പോഴും നടി ഉന്നയിക്കുന്ന പ്രസിതാവനകൾ വലിയ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. അമ്മയാകാനുള്ള തന്റെ ആ​ഗ്രഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമാണ് നടി പുതിയ അഭിമുഖത്തിൽ സംസാരിച്ചത്.

advertisement
2/5
 കഴിഞ്ഞ വർഷമായിരുന്നു മോഡലും സീരിയൽ നടനുമായി പ്രേം ജേക്കബ്ബുമായി സ്വാസിക വിവാഹിതയായത്. തനിക്ക് കരിയറും കുടുംബ ജീവിതവും ഒന്നിച്ചു ബാലൻസ് ചെയ്ത് കൊണ്ടു പോകാനാണ് ഇഷ്ടമെന്നാണ് സ്വാസിക പറയുന്നത്. സമയം കിട്ടുമ്പോഴെല്ലാം പ്രേമിന് ആഹാരം ഉണ്ടാക്കി കൊടുക്കാറുണ്ടെന്നും അതിൽ താൻ സന്തോഷം കണ്ടെത്തുന്നുണ്ടെന്നുമാണ് നടിയുടെ വാക്കുകൾ. ഇങ്ങനെ ബാലൻസ് ചെയ്തു പോകുന്ന സത്രീകളെ ഇഷ്ടമെന്നാണ് താരം പറയുന്നത്.

3/5
 ഭാവിയിൽ തന്റെ മക്കൾക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം പാകം ചെയ്തു കൊടുക്കുക എന്നതാണ് തന്റെ വലിയ ആ​ഗ്രഹം. അമ്മയാകുക എന്നത് വലിയ ഇഷ്ടമുള്ള കാര്യമാണെന്നും നടി പറഞ്ഞു. ഭർത്താവിനും മക്കൾക്കും ഇഷ്ടപ്പെട്ട സാധനങ്ങൾ പാചകം ചെയ്തു കൊടുത്തും വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന സ്ത്രീകളുണ്ട്. താനും ആ​ഗ്രഹിക്കുന്നത് അങ്ങനെയൊരു സ്ത്രീ ആകാനാണെന്ന് നടി പറഞ്ഞു.

4/5
 ചിലരൊക്കെ അമ്മമാരുടെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറുണ്ട്. ഒരു പത്തു വർഷം കഴിയുമ്പോൾ അങ്ങനെയുള്ള അമ്മമാരെക്കുറിച്ച് ആരെങ്കിലും പറയുമോയെന്നുപോലും അറിയില്ല. ഞാൻ ജോലി ചെയ്യുന്ന അമ്മയായത് കൊണ്ട് ഇതിനൊക്കെയുള്ള സമയമില്ലെന്നാണ് പലരും പറയുന്നത്. അമ്മയുടെ രുചി എന്നൊക്കെ അപ്പോ പറയാൻ നമുക്ക് പറ്റുമോ എന്നറിയില്ല.

5/5
 എന്റെ മക്കൾക്ക് ഞാൻ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. നന്നായി കുക്ക് ചെയ്യാൻ പറ്റുമോ എന്നറിയില്ല. എന്റെ ആഗ്രഹമാണത്. ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് കല്യാണത്തിന് മുമ്പേ ഞങ്ങൾ സംസാരിച്ചതാണെന്നും നടി പറഞ്ഞു. അമ്മയാകാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേയുള്ളൂ. ചിലപ്പോൾ അടുത്ത വർഷമൊക്കെ ഉണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement