Tamannaah Bhatia |അത് കോടികൾ വിലയുള്ള വജ്രമോതിരമല്ല; രാം ചരണിന്റെ ഭാര്യ നൽകിയ സമ്മാനത്തെ കുറിച്ച് തമന്ന

Last Updated:
ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമാണ് തമന്നയ്ക്ക് രാം ചരണിന്റെ ഭാര്യ ഉപാസന നൽകിയത് എന്നായിരുന്നു വാർത്ത
1/6
 തമന്ന ഭാട്ടിയയ്ക്ക് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസന കോടികൾ വിലയുള്ള വജ്രമോതിരം സമ്മാനമായി നൽകിയോ? വലിയൊരു വജ്രമോതിരം വിരലിലണിഞ്ഞുള്ള തമന്നയുടെ ഫോട്ടോയ്ക്കൊപ്പം ഇന്റർനെറ്റിൽ വൈറലായ വാർത്തയായിരുന്നു ഇത്.

advertisement
2/6
 2019 ൽ തമന്ന അഭിനയിച്ച സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ തമന്ന അഭിനയിച്ചിരുന്നു. ചിരഞ്ജീവി പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിന്റെ നിർമാതാക്കൾ രാംചരണും ഉപാസനയുമായിരുന്നു.

3/6
 ചിത്രത്തിന്റെ റിലീസിനു ശേഷമാണ് ഉപാസന തമന്നയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകിയത്. ഇതിന്റെ ചിത്രം അന്ന് ഉപാസനയും തമന്നയും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

4/6
 ഉപാസന നൽകിയത് ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമാണെന്നും രണ്ട് കോടിക്ക് മുകളിലാണ് ഇതിന്റെ വില എന്നുമായിരുന്നു ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇതിനൊരു വ്യക്തത വരുത്തിയിരിക്കുകയാണ് തമന്നയിപ്പോൾ.

5/6
 യഥാർത്ഥത്തിൽ ലോകത്തിലെ വലിയ വജ്രങ്ങളിൽ അ‍ഞ്ചാമത്തേത് എന്ന് പറയപ്പെടുന്ന ഈ സമ്മാനം വജ്രമോതിരം പോലുമല്ലെന്നാണ് തമന്ന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രസകരമായി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, മോതിരം പോയിട്ട്, അതൊരു വജ്രം പോലുമല്ലെന്നും തമന്ന വ്യക്തമാക്കുന്നു.

6/6
 വജ്രത്തിന്റെ ആകൃതിയിലുള്ള ഒരു ബോട്ടിൽ ഓപ്പണർ ആണ് ഉപാസന തമന്നയ്ക്ക് സമ്മാനിച്ചത്. ഇത് വിരലിലണിഞ്ഞുള്ള ചിത്രമാണ് തമന്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇതുകണ്ട് വജ്രമോതിരമെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നതാണ് വാസ്തവം.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement