Thara Kalyan | അമ്മയുടെ സ്നേഹചുംബനം; സുബ്ബലക്ഷ്മിയുടെ വിയോഗം മകൾ താരയ്ക്ക് അനാഥമാക്കപ്പെട്ട നഷ്‌ടം
- Published by:user_57
- news18-malayalam
Last Updated:
മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ ശക്തിയാണ് വിടവാങ്ങിയത് എന്ന് സൗഭാഗ്യ വെങ്കിടേഷ്
മലയാളി സിനിമാ പ്രേക്ഷകർക്ക് സുബ്ബലക്ഷ്മി (Subbalakshmi) എന്നാൽ നന്ദനത്തിലെ വേശാമണിയമ്മാളും കല്യാണ രാമനിലെ മുത്തശ്ശിയും എല്ലാമാണ്. ജീവിതത്തിൽ അതിനേക്കാൾ മനോഹരമായ മുത്തശ്ശിയായി ഒരു ജീവിതകാലം ചിലവിട്ട അമ്മൂമ്മയാണ് അവർ. അമ്മയുടെ വിയോഗത്തിൽ അനാഥമാക്കപ്പെട്ട നഷ്‌ടം തോന്നുന്നു എന്ന് മകൾ താര കല്യാൺ. സുബ്ബലക്ഷ്മിയുടെ ഏക മകളാണ് താര
advertisement
താരാ കല്യാൺ, താരയുടെ മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ കുഞ്ഞായ സുദർശന അർജുൻ ശേഖർ എന്നിങ്ങനെ തന്റെ മൂന്നു തലമുറകളെ കാണാനും, പിൻതലമുറകളെ കയ്യിലെടുത്ത് ഓമനിക്കാനും സൗഭാഗ്യം സിദ്ധിച്ച മുത്തശ്ശിയാണ് സുബ്ബലക്ഷ്മി. സുദർശന പിറന്ന ശേഷം നാല് തലമുറകളുടെ ഒത്തുചേരൽ അവർ പലപ്പോഴായി ആഘോഷിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
തന്റെ തലമുറകളിൽ മൂന്നു പേർ ക്യാമറയ്ക്ക് മുന്നിലെത്തി എന്ന പ്രത്യേകതയും സുബ്ബലക്ഷ്മി മുത്തശ്ശിയുടെ കുടുംബത്തിനുണ്ട്. മകൾ താരാ കല്യാണും ഭർത്താവ് രാജ വെങ്കിടേഷും അഭിനേതാക്കൾ കൂടിയാണ്. കൊച്ചുമകൾ സൗഭാഗ്യവും ഭർത്താവ് അർജുൻ സോമശേഖരനും മിനി സ്‌ക്രീനിൽ തിളങ്ങി. ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയ്ക്കും പ്രശസ്തരാണ്
advertisement


