ഉമ്മയും മകനുമല്ല; ഭാര്യയും ഭർത്താവും; പ്രായവ്യത്യാസമോ പരിഹാസമോ ബാധിക്കില്ലെന്ന് ടി ടി ഫാമിലി
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹ മോചിതയെ കല്യാണം കഴിച്ചാൽ എന്താണ് പ്രശ്നം? പരിഹാസങ്ങളെ എങ്ങനെ കാണുന്നു? ടി ടി ഫാമിലിക്ക് പറയാനുണ്ട്
advertisement
യൂട്യൂബിൽ മാത്രം മൂന്ന് ലക്ഷത്തോളം സബ്സ്ക്രൈബേർസാണ് ഇവർക്കുള്ളത്. കടുത്ത ബോഡി ഷെയ്‌മിങ്ങിനും സാധാരണക്കാർക്ക് സങ്കൽപിക്കാൻ കഴിയാത്ത തരത്തിലുള്ള സൈബർ ആക്രമണത്തിനും ഇരയായിട്ടുള്ള വരാണ് ഇവർ. എന്നാൽ അതിലൊന്നും തളരാതെ അതിശക്തമായി തന്നെ മുൻപോട്ട് കുതിക്കുകയാണ് ഷെമിയും ഷെഫിയും. (image: ttfamily/instagram)
advertisement
advertisement
ഷെമിയെ വിവാഹം ചെയ്യുമ്പോൾ നല്ല ചെറുപ്പം ആണ് ഷെഫി.കുടുംബക്കാർ ഏറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഷെമിയെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല ഷെഫി. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകൾക്ക് താഴെ വരാറുണ്ട്. മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ യൂട്യൂബ് ചാനലായ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ദമ്പതികളിപ്പോൾ. (image: ttfamily/instagram)
advertisement
ആദ്യമൊക്കെ കമന്റുകൾ വായിച്ച് വലിയ സങ്കടം തോന്നിയിരുന്നുവെന്ന് ഷെമി പറയുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകൾ. അപ്പോഴൊക്കെ കരയുന്ന തന്നെ കണ്ട്, വേറെ പണിയൊന്നുമില്ലേ എന്ന് ഷെഫി ചോദിക്കും.ഇപ്പോൾ കമന്റുകൾ നോക്കാറേയില്ലെന്നും ഷെമി തുറന്നു പറയുന്നു. (image: ttfamily/instagram)
advertisement
advertisement
advertisement
advertisement
advertisement