Vijayaraghavan| മമ്മൂട്ടിയോട് മത്സരിക്കുകയാണോ? ഈ ലുക്കിന് മുന്നിൽ സൂപ്പര്‍ സ്റ്റാറുകള്‍ തോറ്റ് പോകും
- Published by:Ashli
- news18-malayalam
Last Updated:
മലയാള സിനിമയില്‍ അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടാത്ത മഹാനടൻ. വില്ലനെന്നോ, കോമഡി റോളോ എന്നില്ലാതെ ഏതു വേഷവും അനായാസം ചെയ്യും.
പ്രായം മറന്ന് സൗന്ദര്യം കൂടുന്നുവെന്ന ഖ്യാദി നിലവിൽ മലയാള സിനിമയിൽ ആരാധകർ പൂർണ്ണമായും നൽകിയിരിക്കുന്നത് മമ്മൂട്ടിക്കാണ്. എന്നാൽ ഇനി ആ കാര്യത്തിൽ ഒരൽപ്പം ചിന്തിക്കേണ്ടിയിരിക്കുന്നു. നടൻ വിജരാഘവൻ അടുത്തിടെ പങ്കുവെച്ച ചിത്രങ്ങളാണ് അതിനു കാരണം. ബ്ലാക്ക് ഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സും അണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകർ വൈറലാക്കിയിരിക്കുകയാണ്.
advertisement
advertisement
90 കളിലെ മനോഹരമായ എല്ലാ സിനിമകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു വിജയരാഘവനെന്നും ചിലർ അഭിപ്രായപ്പെട്ടു. നാടകരംഗത്തു നിന്നാണ് വിജരാഘവൻ സിനിമയിലെത്തുന്നത്. ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
advertisement
advertisement