Vineeth Sreenivasan | കോടികൾ സൃഷ്‌ടിക്കും, എന്നിട്ടും വിനീത് ശ്രീനിവാസന്റെ പ്രതിഫലം ഇങ്ങനെ

Last Updated:
സംവിധായകൻ, ഗായകൻ, നായകൻ തുടങ്ങി എല്ലാ മേഖലകളിലും വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട്
1/7
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' ബോക്സ് ഓഫീസിൽ അരക്കോടി നേടിയ വിവരം ഇനി ആവർത്തിച്ചു പറയേണ്ട ആവശ്യമില്ല. സഹോദരൻ ധ്യാൻ ശ്രീനിവാസനും സുഹൃത്തായ പ്രണവ് മോഹൻലാലുമാണ് വിനീതിന്റെ ഈ ചിത്രത്തിൽ നായകന്മാർ ആയത്. വളരെ വിരളമായേ വിനീത് ശ്രീനിവാസൻ ഒരു സിനിമ സംവിധാനം ചെയ്യാറുള്ളൂ
വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' ബോക്സ് ഓഫീസിൽ അരക്കോടി നേടിയ വിവരം ഇനി ആവർത്തിച്ചു പറയേണ്ട ആവശ്യമില്ല. സഹോദരൻ ധ്യാൻ ശ്രീനിവാസനും സുഹൃത്തായ പ്രണവ് മോഹൻലാലുമാണ് വിനീതിന്റെ ഈ ചിത്രത്തിൽ നായകന്മാർ ആയത്. വളരെ വിരളമായേ വിനീത് ശ്രീനിവാസൻ ഒരു സിനിമ സംവിധാനം ചെയ്യാറുള്ളൂ
advertisement
2/7
ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'മലർവാടി ആർട്ട്സ് ക്ലബ്ബ്' മുതൽ ഇങ്ങോട്ടു എല്ലാ ചിത്രങ്ങൾക്കും വിനീത് ശ്രീനിവാസന്റെ കയ്യൊപ്പു പതിഞ്ഞു കഴിഞ്ഞു. വിനീത് അവതരിപ്പിച്ചവരോ, വിനീതിന്റെ നായകന്മാരോ ആയവർ കോടികൾ കണക്കു പറഞ്ഞു വാങ്ങുമ്പോൾ വിനീത് ശ്രീനിവാസൻ അവരിൽ വ്യത്യസ്തനായി മാറുന്നു (തുടർന്ന് വായിക്കുക)
ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'മലർവാടി ആർട്ട്സ് ക്ലബ്ബ്' മുതൽ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങൾക്കും വിനീത് ശ്രീനിവാസന്റെ കയ്യൊപ്പു പതിഞ്ഞു കഴിഞ്ഞു. വിനീത് അവതരിപ്പിച്ചവരോ, വിനീതിന്റെ നായകന്മാരോ ആയവർ കോടികൾ കണക്കു പറഞ്ഞു വാങ്ങുമ്പോൾ വിനീത് ശ്രീനിവാസൻ അവരിൽ വ്യത്യസ്തനായി മാറുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
വിനീതിന്റെ നായകനായ പ്രണവ് മോഹൻലാലിന് നിലവിൽ ഒരു ചിത്രത്തിന് രണ്ടു മുതൽ മൂന്നു കോടി രൂപ വരെ മൂല്യമുണ്ട്. വിനീത് അവതരിപ്പിച്ച നായകനായ നിവിൻ പോളിയാണ് വലിയ തുക പ്രതിഫലം പറ്റുന്ന മറ്റൊരു നായകൻ

4/7
സ്വന്തം സഹോദരൻ മുതൽ, കോളേജ് കാലത്തെ സുഹൃത്തുക്കൾ വരെ എല്ലാവരും വിനീതിന്റെ സിനിമാ കൂട്ടായ്മയിൽ ഉണ്ട്. അജു വർഗീസ്, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് അക്കാര്യത്തിൽ അതിപ്രശസ്തമാണ്. എന്നാൽ വിനീത് ശമ്പളത്തിന്റെ കാര്യത്തിൽ കടുംപിടുത്തം നടത്താറില്ല എന്നാണ് ലഭ്യമായ കണക്കുകൾ നൽകുന്ന സൂചന

5/7
ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് നൽകുന്ന വിവരം അനുസരിച്ച് വിനീത് ഒരു കോടി രൂപ പോലും കൈപ്പറ്റാത്ത താരമാണ്. ഒരു സിനിമയ്ക്ക് 25 ലക്ഷം മുതൽ 75 ലക്ഷം വരെയാണ് വിനീത് ശ്രീനിവാസന്റെ പ്രതിഫലമത്രേ. 2024 ഏപ്രിൽ മാസം വരെ അപ്ഡേറ്റ് ചെയ്ത പട്ടിക പ്രകാരമാണ് ഈ വിവരം

6/7
വിനീത് ശ്രീനിവാസൻ ഇതിനു മുൻപ് സംവിധാനം നിർവഹിച്ച 'ഹൃദയം' സിനിമയും ബോക്സ് ഓഫീസ് കിലുക്കം കേട്ട ചിത്രമാണ്. യുവാക്കൾക്കിടയിൽ ട്രെൻഡ് ആയി മാറിയ ചിത്രം ഗാനങ്ങളുടെ പേരിൽ ഒരുപക്ഷേ സിനിമയേക്കാൾ സൂപ്പർഹിറ്റ് ആയിരിക്കണം

7/7
സംവിധായകൻ, ഗായകൻ, നായകൻ തുടങ്ങി എല്ലാ മേഖലകളിലും വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇനിയും നൃത്തം ചെയ്യാൻ മാത്രം സാധിച്ചിട്ടില്ല എന്ന് വിനീത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement