'മുത്ത് കൗ' സോഷ്യല്‍ മീഡിയയില്‍ പശുവാണ് താരം; ട്രോളുകളില്‍ നിറഞ്ഞ് 'കൗ ഹഗ് ഡേ'

Last Updated:
മലയാള സിനിമയിലെ പശുക്കളുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പല ട്രോളുകളും ഒരുക്കിയിരിക്കുന്നത്.
1/9
 സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ പശുവാണ് താരം. ഫെബ്രുവരി 14 വാലന്‍റൈന്‍സ് ദിനത്തിന് പകരം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍റെ ആഹ്വാനത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

advertisement
2/9
 രാജ്യത്തുടനീളം വാലന്റൈൻസ് ദിനാഘോഷങ്ങള്‍ക്കായുള്ള (Valentine’s Day) ഒരുക്കങ്ങൾ നടക്കുന്നതിനിടയില്‍, പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യൻ സംസ്കാരത്തിൻറെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ (Cow hug day) ആയി ആചരിക്കാൻ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ജനങ്ങളോട് ആഹ്വാനം ചെയ്തത്.

3/9
 സംഗതി ചര്‍ച്ചയായതോടെ മീമുകളും വീഡിയോകളുമായി ട്രോളന്മാര്‍ കൗ ഹഗ് ഡേ’യെ ഏറ്റെടുത്തു. മലയാള സിനിമയിലെ പശുക്കളുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പല ട്രോളുകളും ഒരുക്കിയിരിക്കുന്നത്.

4/9
 സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും കൗ  ഹഗ് ഡേയെ പരിഹസിച്ച് ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇച്ചിരി തവിട്..ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...! ' എന്ന നാടോടിക്കാറ്റിലെ പ്രശസ്മായ രംഗമാണ് മന്ത്രി പങ്കുവെച്ചത്.

5/9
 ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു.

6/9
 ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.

7/9
 ‘കൗ ഹഗ് ഡേ’ ട്രോള്‍
‘കൗ ഹഗ് ഡേ’ ട്രോള്‍
advertisement
8/9
 ‘കൗ ഹഗ് ഡേ’ ട്രോള്‍
‘കൗ ഹഗ് ഡേ’ ട്രോള്‍
advertisement
9/9
 ‘കൗ ഹഗ് ഡേ’ ട്രോള്‍
‘കൗ ഹഗ് ഡേ’ ട്രോള്‍
advertisement
പഴം തൊണ്ടയിൽ കുടുങ്ങി കണ്ണൂരിൽ വയോധികൻ മരിച്ചു

  • കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട് 62 വയസ്സുകാരൻ മരണമടഞ്ഞു.

  • ചക്കരക്കലിൽ മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്ത് ഞായറാഴ്ച വൈകിട്ട് 7.30 ഓടെ മരണമടഞ്ഞു.

  • ശ്വാസതടസ്സം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement