സിനിമയ്ക്കായി പേര് മാറിയ മഹാലക്ഷ്മി ശ്രീനിവാസൻ; പിന്നീട് ക്രിസ്ത്യൻ സുവിശേഷകയായി മാറിയ നടി എവിടെ?
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് എന്നിവരുടെ ചിത്രങ്ങളിൽ അവർ നായികയായി. ഇപ്പോൾ അവരെവിടെയാണ്?
'ഈറമാന റോജാവേ' എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര മേഖലയിൽ ശ്രദ്ധ നേടിയ മഹാലക്ഷ്മി ശ്രീനിവാസനെ അറിയുമോ എന്ന് ചോദിച്ചാൽ, അവരുടെ സിനിമകൾ നൂറുവട്ടം കണ്ട മലയാളികൾ പോലും 'അതാരാണ്' എന്ന ചോദ്യം എടുത്തിടും, തീർച്ച. തഞ്ചാവൂരിലെ തനി തമിഴ് കുടുംബത്തിൽ പിറന്ന ആ പെൺകൊടി, ഗ്ലാമറസ് വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്തു. രണ്ടായിരങ്ങൾ തുടങ്ങും മുൻപ് വരെ മലയാളത്തിലും അവർ തിളങ്ങി. വിവാഹത്തോടെ സിനിമ വിട്ടെങ്കിലും, ആ ഇടവേള മതിയാക്കി, വളരെ വേഗം അവർ സിനിമയിലേക്ക് തിരിച്ചു വന്നു. എന്നാൽ, അതിനേക്കാൾ വലിയ ഇടവേള ഉണ്ടായത് ആ രണ്ടാം വരവിനു ശേഷമായിരുന്നു. ആരെപ്പറ്റിയാണ് ഈ പറയുന്നത് എന്നായിരിക്കും
advertisement
ഒരു കാലത്ത് 'നമ്മുടെ സ്വന്തം' എന്ന് മലയാളികൾക്ക് തോന്നിയിരുന്ന വൈഡൂര്യ കമ്മലണിഞ്ഞ സുന്ദരിയായ മോഹിനി (Mohini). വെള്ളാരം കണ്ണുകളുമായി പ്രേക്ഷകരെ ഹരം കൊള്ളിച്ച അന്യഭാഷക്കാരി. സെറ്റും മുണ്ടും അണിഞ്ഞ് കാർകൂന്തൽ അഴിച്ചിട്ടാൽ തനി മലയാളിപ്പെണ്ണ്, തട്ടമിട്ട് കൂട്ടുപുരികം എഴുതിയാൽ മൊഞ്ചത്തിപ്പെണ്ണ്. നാടോടിയിൽ തുടങ്ങി, പട്ടാഭിഷേകം വരെ നീളുന്നതാണ് മോഹിനിയുടെ മലയാള സിനിമയിലെ ആദ്യ ഇന്നിങ്‌സ്. ശേഷം, വളരെ വേഗം അവർ മടങ്ങിയെത്തി. ഒരിക്കൽ അമ്മ വേഷം വച്ചുവിളിച്ച സംവിധായകനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിക്കാനും അവർ മടിച്ചില്ല (തുടർന്ന് വായിക്കുക)
advertisement
രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കം മമ്മൂട്ടിയുടെ നായികയായ കുടുംബിനിയുടേത്. ചിത്രം, വേഷം. അത് കലക്‌ടർ വരെ നീണ്ടു. ഇപ്പോൾ മോഹിനിയെ മലയാള സിനിമയിൽ കാണാതായിട്ട് നീണ്ട 14 വർഷങ്ങൾ പിന്നിടുമ്പോൾ, അവർ എവിടെയെന്ന ചോദ്യം കേൾക്കുന്നുണ്ടോ? വിവാഹ ശേഷം മോഹിനി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. ഭർത്താവും മക്കളുമൊത്ത് ജീവിച്ചു വരികെ തന്നെയാണ് അവർ സിനിമയിലേക്ക് മടങ്ങിവരവ് നടത്തിയത്. ഈ സമയത്തു തന്നെ ചില ടി.വി. ഷോകളിലും അവർ തിളങ്ങി. ഇതിൽ മോഹൻലാൽ, മീര ജാസ്മിൻ ചിത്രം 'ഇന്നത്തെ ചിന്താവിഷയം' ശ്രദ്ധേയ ചിത്രമായിരുന്നു
advertisement
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് എന്നിവരുടെ ചിത്രങ്ങളിൽ അവർ നായികയായി. രണ്ടാം വരവിൽ സിനിമയിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത മോഹിനി ഈ കാലയളവിൽ തന്നെയാണ് ക്രിസ്തുമതം സ്വീകരിച്ചതായി വാർത്ത പ്രചരിച്ചതും. 'കലക്‌ടർ' എന്ന മലയാള ചിത്രത്തിന് ശേഷം അവർ മലയാളത്തിൽ എന്നല്ല, മറ്റൊരു ചിത്രത്തിലും അഭിനയിച്ചില്ല. ക്രിസ്ത്യൻ സുവിശേഷകയായി താൻ പ്രവർത്തിക്കുന്ന വിവരവും മതംമാറ്റത്തിന്റെ കാര്യവും ഒരു അഭിമുഖത്തിൽ അവർ സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിൽ വിവാഹമോചനവും സംഭവിച്ചു എന്ന് പറയുന്നുണ്ടെങ്കിലും, അവരുടെ ഒഫീഷ്യൽ വിക്കിപീഡിയ പേജിൽ ഭർത്താവിന്റെ പേര് നൽകിയിട്ടുണ്ട്
advertisement
വിവാഹം കഴിഞ്ഞ് അമേരിക്കയിൽ താമസം ആരംഭിച്ച മോഹിനി ഇപ്പോൾ അവിടെയാണ് സുവിശേഷകയായി പ്രവർത്തിക്കുന്നത് എന്ന് 2023ൽ ന്യൂസ്18 റിപ്പോർട്ട് ചെയ്തിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ മോഹിനി 100ലേറെ സിനിമകൾ വിവിധ തെന്നിന്ത്യൻ ഭാഷകളിലായി ചെയ്തിരുന്നു. ഇതിൽ മുൻനിര സംവിധായകരായ ഹരിഹരൻ, കമൽ, സിംഗീതം ശ്രീനിവാസ റാവു എന്നിവരുടെ സിനിമകളും ഉൾപ്പെടും. ചുണ്ടനക്കം കണ്ടാൽ മലയാളം എന്ന് തോന്നുമായിരുന്നു എങ്കിലും, മോഹിനിക്കായി മറ്റൊരാൾ ശബ്ദം നൽകിയ ചിത്രങ്ങളാണ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയത്
advertisement
വരം (1993), മാന്ത്രിക കുതിര (1996), ഉല്ലാസപ്പൂങ്കാറ്റ് (1997), മായപ്പൊന്മാൻ (1997), ഇക്കരെയാണെന്റെ മാനസം (1997), പ്രണയ നിലാവ് (2000) തുടങ്ങിയ സിനിമകളിൽ മോഹിനിക്ക് ശബ്ദം നൽകിയത് കാവ്യാ മാധവന്റെ ഉൾപ്പെടെ ശബ്ദമായി മലയാള സിനിമയിൽ കേട്ടിട്ടുള്ള ശ്രീജ രവിയാണ്. പിൽക്കാലത്ത്, മലയാളം ടി.വി. ഷോയിൽ എത്തിയപ്പോൾ മാത്രമാണ് പലരും മോഹിനിയുടെ യഥാർത്ഥ സ്വരം കേൾക്കുന്നത്