Sana Javed: ആരാണ് സന ജാവേദ്; പാക് ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റെ പുതിയ ജീവിത പങ്കാളി
- Published by:Rajesh V
- news18-malayalam
Last Updated:
ടെലിവിഷനിലെ ജനപ്രിയ താരമാണ് സന ജാവേദ്
മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് (Shoaib Malik) പ്രശസ്ത പാക് അഭിനേത്രി സന ജാവേദിനെ (Sana Javed) വിവാഹം കഴിച്ചത്. വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ ഷോയിബ് മാലിക് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. (Image: SanaJaved.Official/ Instagram)
advertisement
ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ പാക് ക്രിക്കറ്റർ ആശംസകൾ നേർന്നതിന് പിന്നാലെ അഭ്യൂഹങ്ങൾ ശക്തമായി. "ഹാപ്പി ബർത്ത്‌ഡേ ബഡ്ഡി" എന്നാണ് ഷൊയ്ബ് മാലിക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് എഴുതിയത്. (Image: SanaJaved.Official/ Instagram)
advertisement
advertisement
advertisement
advertisement
advertisement
advertisement