റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 162ആയി ഉയർന്നു.
2/ 9
1351 പേർക്കാണ് കഴിഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
3/ 9
ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 22,753ആയി
4/ 9
ചികിത്സയിലിരുന്ന 210പേർ കൂടി രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്
5/ 9
3,163 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
6/ 9
റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടാകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
7/ 9
കഴിഞ്ഞ ദിവസം മാത്രം റിയാദിൽ 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മക്കയിൽ 392ഉം ജിദ്ദയിൽ 120ഉം മദീനയിൽ 119 പേർക്കും.
8/ 9
കൂടുതൽ ആളുകളെ നിരീക്ഷിക്കുമെന്നും അസുഖം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
9/ 9
കോവിഡ് പശ്ചാത്തലത്തിൽ വ്യാപകമായ പരിശോധനകളാണ് ആരോഗ്യവകുപ്പ് അധികൃതർ നടത്തി വരുന്നത്. ആ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്