advertisement

'എംഎൽഎയെ ക്ഷണിച്ചതിന് ശേഷം കൂകിവിളിപ്പിക്കുന്നത് മര്യാദകേട്: പ്രതിപക്ഷ നേതാവ്; ' ഒരാൾ പോലും കൂകിവിളിച്ചിട്ടില്ല': ടി.സിദ്ദീഖ്

Last Updated:

ദുരന്തബാധിതരായ ഒരാൾ പോലും തന്നെ കൂകിവിളിച്ചിട്ടില്ലെന്ന് ടി സിദ്ദീഖ് എംഎൽഎ

News18
News18
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനചടങ്ങിൽ സദസിൽ നിന്നുണ്ടായ കൂക്കിവിളിയിൽ പ്രതികരിച്ച് സ്ഥലം എംഎൽഎ ടി സിദ്ദീഖും പ്രതിപക്ഷ നേതാവ് വിഡി സതീശനും. എംഎൽഎയെ ക്ഷണിച്ചതിന് ശേഷം കൂകിവിളിപ്പിക്കുന്നത് മര്യാദകേടാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. സിപിഎം കൊണ്ടുവന്ന ആളുകളാണ് സദസിലിരിക്കുന്നതെങ്കിൽ കൂക്കിവിളിക്കില്ലേ എന്നും സ്ഥലം എംഎൽഎയെ ക്ഷണിച്ചുവരുത്തിയിട്ട് പാർട്ടിക്കാരെക്കൊണ്ട് കൂക്കിവിളിപ്പിക്കുന്നത് മര്യാദ കേടാണെന്നും അദ്ദേഹം പറഞ്ഞു. താനടക്കമുള്ള എംഎൽഎമാർ ടൌൺഷിപ്പിനായി പണം നൽകിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടന പരിപാടിയിൽ അവിടുത്തെ എംഎൽഎ അധിക്ഷേപിക്കുക എന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രിയാണിതിന് മാപ്പ് പറയേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, ദുരന്തബാധിതരായ ഒരാൾ പോലും തന്നെ കൂകിവിളിച്ചിട്ടില്ലെന്ന് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു. താൻ സംസാരിച്ചപ്പോൾ ദുരന്ത ബാധിതരായ ഒരാൾ പോലും സദസൽ നിന്ന് അപശബ്ദം ഉണ്ടാക്കിയില്ലെന്നും മറിച്ച് താൻ സംസാരിച്ചപ്പോൾ ചിലർ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണ് ഉണ്ടായതെന്നും ടി സിദ്ദീഖ് പറഞ്ഞു. ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനത്തിനായി വളരെ അനുകൂലമായ നിലപാടാണ് ഇതുവരെ സ്വീകരിച്ച് വന്നിട്ടുള്ളത്. എന്നാൽ വീടുകൾ നൽകുന്ന ചടങ്ങ് രാഷ്ട്രീയ അതിപ്രസരത്തിന്റെ മേഖലകളിലേക്ക് കൊണ്ടു പോയി. തന്നെ ലക്ഷ്യം വച്ചുള്ള സീപനം ഉണ്ടായെന്നും ടി സിദ്ദീഖ് പറഞ്ഞു. ആ സമയത്ത് ഇടപെടേണ്ട ആളുകൾ ഇടപെട്ട് ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ അത് ഒഴിവാക്കാമായിരുന്നു.  എന്നാൽ അത് ഉണ്ടായില്ല. കല്ലിട്ട് പോകുന്നവരല്ല തങ്ങൾ എന്ന മന്ത്രി കെ.രാജന്റെ പരാമർശം ഇത്തരം ഒരു വേദിയിൽ അനുചിതമായിപ്പോയെന്നും ടി സിദ്ദീഖ് പറഞ്ഞു. ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴും ടി.സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായിരുന്നു.
advertisement
ഞങ്ങൾ കല്ലുമാത്രം ഇട്ടു പോകുന്നവർ അല്ലെന്നും കല്ലിന് മേലെ കല്ല് വെക്കും എന്നുമായിരുന്നു മന്ത്രി കെ രാജന്റെ പരിഹാസം. മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിൽ ടി.സിദ്ദിഖ് എംഎല്‍എയെ വേദിയിലിരുത്തിയായിരുന്നു മന്ത്രിയുടെ പരിഹാസം. ദുരിതബാധിതർക്ക് വേണ്ടിയുള്ള ഇന്ത്യയിൽ തന്നെ ആദ്യ ടൗൺഷിപാണിതെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കിൽ വീടുകൾ നേരത്തെ തന്നെ കൈമാറാൻ കഴിയുമായിരുന്നുവെന്നും ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എംഎൽഎയെ ക്ഷണിച്ചതിന് ശേഷം കൂകിവിളിപ്പിക്കുന്നത് മര്യാദകേട്: പ്രതിപക്ഷ നേതാവ്; ' ഒരാൾ പോലും കൂകിവിളിച്ചിട്ടില്ല': ടി.സിദ്ദീഖ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement