COVID 19| വിദേശത്ത് പോയില്ല; മെഹറൂഫിന് കോവിഡ് പകർന്നതെങ്ങനെ?
- Published by:Rajesh V
- news18-malayalam
Last Updated:
ആരോഗ്യ വകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് അനുസരിച്ച് മാർച്ച് 15 മുതൽ 21വരെ എംഎം ഹൈസ്കൂൾ ജുമാ മസ്ജിദിൽ നടന്ന മതചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. മാർച്ച് 18ന് ഒരു വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവിനൊപ്പം യാത്ര ചെയ്തു. പന്ന്യന്നൂരിലായിരുന്നു ചടങ്ങ് നടന്നത്.
പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ മരിച്ച മാഹി ചെറുകല്ലായി സ്വദേശി പി മെഹ്റൂഫിന് എവിടെനിന്നാണു രോഗം പകർന്നതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ഇല്ല. വിവാഹ നിശ്ചയമുൾപ്പെടെയുള്ള പൊതുചടങ്ങുകളിൽ പങ്കെടുത്ത മെഹ്റൂഫ് ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇയാളുമായി സമ്പർക്കത്തിൽ വന്നെന്നു കരുതുന്ന എല്ലാവരെയും ക്വാറന്റൈനിന് വിധേയമാക്കുകയാണ് ആരോഗ്യ പ്രവർത്തകർ.
advertisement
മാർച്ച് 26നാണ് മെഹ്റൂഫിന് രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്. തുടർന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ വകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് അനുസരിച്ച് മാർച്ച് 15 മുതൽ 21വരെ എംഎം ഹൈസ്കൂൾ ജുമാ മസ്ജിദിൽ നടന്ന മതചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. മാർച്ച് 18ന് ഒരു വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവിനൊപ്പം യാത്ര ചെയ്തു. പന്ന്യന്നൂരിലായിരുന്നു ചടങ്ങ് നടന്നത്.
advertisement
advertisement
advertisement
മെഹ്റൂഫുമായി സമ്പർക്കത്തിൽവരാൻ സാധ്യതയുള്ളവരെയെല്ലാം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാഹി ആരോഗ്യ വിഭാഗവും കണ്ണൂരിലെ ആരോഗ്യ പ്രവർത്തകരുമാണ് ഇതിനായി പ്രവർത്തിക്കുന്നത്. പുറത്തുനിന്നെത്തിയ ആരിൽനിന്നെങ്കിലുമാകാം ഇയാൾക്ക് രോഗം പടര്‍ന്നതെന്നാണു കരുതുന്നത്. മെഹ്റൂഫുമായി ബന്ധപ്പെട്ട 16 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ നെഗറ്റീവായിരുന്നു ഫലം. ഇനി 30 മുതൽ 40 വരെ ആളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.