Covid 19 | ഇന്ത്യയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; രോഗമില്ലാത്തയാൾക്ക് ന്യൂമോണിയ പിടിപെട്ടിട്ടും പരീക്ഷണം തുടർന്നു

Last Updated:
വാക്സിൻ സ്വീകരിച്ച 35കാരന് രണ്ടുദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചിട്ടും ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നതാണ് ഇപ്പോഴത്തെ വിവാദം.
1/5
Coronavirus vaccine, Serum Institute
ന്യൂഡൽഹി; രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് ബയോടെക് കമ്പനിയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ചയുണ്ടായതായി വെളിപ്പെടുത്തൽ. ആദ്യഘട്ട പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ച യുവാവിന് രണ്ടു ദിവസത്തിനിടെ ന്യൂമോണിയ പിടിപെട്ടിട്ടും, പരീക്ഷണം തുടർന്നതായാണ് വെളിപ്പെടുത്തതൽ. എന്നാൽ ഈ സംഭവം ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ 24 മണിക്കൂറിനുള്ളിൽ അറിയിച്ചിരുന്നതായി ഭാരത് ബയോടെക് വ്യകതമാക്കുന്നു.
advertisement
2/5
corona virus vaccine, italy, israel, covid 19 vaccine, കൊറോണ വാക്സിൻ, ഇറ്റലി, കോവിഡ് 19 വാക്സിൻ
ഹൈദരാബാദിലാണ് വാക്സിൻ സ്വീകരിച്ച 35കാരന് രണ്ടുദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചത്. ഇയാൾ ഒരാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്കുശേഷമാണ് വീട്ടിലേക്കു മടങ്ങിയത്. നേരത്തെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന യുവാവിനാണ് വാക്സിൻ സ്വീകരിച്ചതോടെ ന്യൂമോണിയ പിടിപെട്ടത്.
advertisement
3/5
covid 19, Corona, Corona India, Corona news, covid 19 vaccine, Moderna, മൊഡേണ
സാധാരണഗതിയിൽ വാക്സിൻ നൽകുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ, പരീക്ഷണം നിർത്തിവെക്കുകയും ഇക്കാര്യം ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ ഭാരത് ബയോടെക് ഇത് പാലിച്ചില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. രാജ്യത്ത് വാക്സിൻ വികസിപ്പിക്കുന്ന മറ്റു കമ്പനികളൊക്കെ വിപരീതഫലം ഉണ്ടായപ്പോൾ പരീക്ഷണം നിർത്തിവെച്ചിരുന്നു. എന്നാൽ ഭാരത് ബയോടെക്, ഇതു വകവെക്കാതെ രണ്ടും മൂന്നു ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയായിരുന്നു.
advertisement
4/5
covid 19, kozhikode, death, coronavirus, Covid 19 in Kerala, Covid 19 Symptoms
എന്നാൽ ഇപ്പോഴത്തെ വിവാദങ്ങളിൽ കഴമ്പില്ലെന്നും, വാക്സിൻ സ്വീകരിച്ച യുവാവിന് ന്യൂമോണിയ വന്നത് അതുമായി ബന്ധപ്പെട്ട് അല്ലെന്നുമാണ് ഭാരത് ബയോടെക് പറയുന്നത്. "പ്രതികൂല സംഭവം വാക്സിനുമായി ബന്ധപ്പെട്ടതല്ലെന്നും ക്ലിനിക്കൽ ട്രയൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് റെഗുലേറ്ററി അധികൃതർക്ക് കൃത്യമായ റിപ്പോർട്ടിംഗ് ഉണ്ടായിരുന്നു. 2020 ഓഗസ്റ്റിൽ ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്രതികൂല സംഭവം സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളിൽ സി‌ഡി‌എസ്‌കോ-ഡി‌സി‌ജി‌ഐയ്ക്ക് റിപ്പോർട്ട് ചെയ്തു ".- ഭാരത് ബയോടെക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
advertisement
5/5
covid vaccine, covid vaccine supply, covid 19, survey for covid vaccine supply, corona virus, കോവിഡ് വാക്സിൻ, കോവിഡ് വാക്സിൻ വിതരണം, കൊറോണ വൈറസ്
ഐസിഎംആറുമായി ചേർന്ന് നിർമ്മിക്കുന്ന കോവാക്സിൻ പരീക്ഷണം ഇപ്പോൾ മൂന്നാംഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലാണ് മൂന്നാം ഘട്ട പരീക്ഷണം തുടങ്ങിയത്. അടുത്ത വർഷമാദ്യത്തോടെ കോവാക്സിൻ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാരത് ബയോടെക്കും ഐസിഎംആറും.
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement