advertisement

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനിയയ്ക്ക് പരിക്ക് ? യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലെന്ന് സൂചന

Last Updated:

ആക്രമണം എപ്പോൾ ഉണ്ടായിയെന്നതിനെ കുറിച്ചോ മൊജ്തബ ഖമനിയയുടെ പരിക്കുകളെ കുറിച്ചോയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല

News18
News18
ടെ​ഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. ഇന്ത്യയിലെ ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ആക്രമണം എപ്പോൾ ഉണ്ടായിയെന്നതിനെ കുറിച്ചോ മൊജ്തബ ഖമനിയയുടെ പരിക്കുകളെ കുറിച്ചോയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനിയയുടെ മകൻ മൊജ്തബ ഖമനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. എന്നാൽ ചടങ്ങിൽ മൊജ്തബ പങ്കെടുത്തിരുന്നില്ലെന്ന് ഇറാനിയൻ‌ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കൂടുതൽ സംശയങ്ങൾക്ക് വഴിവയ്ക്കുകയായിരുന്നു.
ഫെബ്രുവരി 28-നാണ് ആയത്തുള്ള ഖമനിയയും ഭാര്യയും മകളും ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റിട്ടുണ്ടാകാം എന്നാണ് അഭ്യൂ​ഹം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനിയയ്ക്ക് പരിക്ക് ? യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലെന്ന് സൂചന
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement