advertisement

അരങ്ങിൽ വിസ്മയമായി 'നക്ഷത്രപ്പൊട്ട്': സ്ത്രീധനവിരുദ്ധ സന്ദേശവുമായി കല്ലറയിലെ വനിതകളുടെ നാടകക്കൂട്ടായ്മ

Last Updated:

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഈ നാടകം കിരൺ ബീസുവിൻ്റെ രചനയിൽ തെങ്ങുംകോട് മോഹനനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

നാടക സംഘത്തിലെ വനിതകൾ
നാടക സംഘത്തിലെ വനിതകൾ
സമരവീര്യത്തിൻ്റെ മണ്ണായ കല്ലറയിൽ നിന്ന് സാമൂഹിക മാറ്റത്തിൻ്റെ പുത്തൻ വെളിച്ചവുമായി ഒരു വനിതാ നാടകക്കൂട്ടായ്മ ശ്രദ്ധേയമാവുകയാണ്. കല്ലറ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അരങ്ങിലെത്തിയ 'നക്ഷത്രപ്പൊട്ട്' എന്ന നാടകം പ്രൊഫഷണൽ നാടകവേദികളെ പോലും അമ്പരപ്പിക്കുന്ന പ്രകടനവുമായാണ് മുന്നേറുന്നത്. ഉത്സവപ്പറമ്പുകളിലും കലാവേദികളിലും ഒരുപോലെ കൈയടി നേടുന്ന ഈ കലാസൃഷ്ടി ഇതിനോടകം തന്നെ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.
സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ സ്ത്രീധനമെന്ന വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ നാടകം മുന്നോട്ടുവെക്കുന്നത്. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ അതിൻ്റെ ആഴത്തിലും പരപ്പിലും ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ കേവലം 35 മിനിറ്റ് ദൈർഘ്യമുള്ള ഈ നാടകത്തിലൂടെ സാധിക്കുന്നുണ്ട്. പ്രമുഖ എഴുത്തുകാരി കിരൺ ബീസുവിൻ്റെ രചനയിൽ പ്രശസ്ത നാടക നടൻ തെങ്ങുംകോട് മോഹനനാണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. കല്ലറ പഞ്ചായത്തിലെ സാധാരണക്കാരായ പത്തോളം വനിതകളാണ് ഇതിൽ വേഷമിടുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
advertisement
അഭിനയരംഗത്ത് മുൻപരിചയമില്ലാതിരുന്നിട്ടും പ്രൊഫഷണൽ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് ഓരോ വേദികളിലും ഇവർ കാഴ്ചവെക്കുന്നത്. പൂർണ്ണമായും വനിതകൾ മാത്രം അണിനിരക്കുന്ന ഈ നാടകം ഗ്രാമീണരായ സ്ത്രീകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള പഞ്ചായത്തിൻ്റെ മാതൃകാപരമായ നീക്കം കൂടിയാണ്. സ്ത്രീ ശാക്തീകരണവും സ്ത്രീധന വിരുദ്ധതയും പ്രമേയമാക്കി കലറയെ സാമൂഹിക മാറ്റത്തിനുള്ള ആയുധമാക്കാമെന്ന് ഈ 'നക്ഷത്രപ്പൊട്ട്' തെളിയിച്ചു കഴിഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അരങ്ങിൽ വിസ്മയമായി 'നക്ഷത്രപ്പൊട്ട്': സ്ത്രീധനവിരുദ്ധ സന്ദേശവുമായി കല്ലറയിലെ വനിതകളുടെ നാടകക്കൂട്ടായ്മ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement