ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കാതിരുന്ന യാത്രക്കാരന് 15 ദിവസം തടവ്

Last Updated:
പരിശോധനയ്ക്കായി എത്തിയ പ്രത്യേക സ്ക്വാഡാണ് മുഹമ്മദ് ഷാഫിയ്ക്ക് ടിക്കറ്റ് നിരക്ക് ഉൾപ്പടെ ആയിരം രൂപ പിഴ ഈടാക്കിയത്
1/5
Train
കോഴിക്കോട്: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവിന് 15 ദിവസം ജയിൽ ശിക്ഷ. കുറ്റിപ്പുറം വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ഷാഫി(30) എന്നയാൾക്കാണ് ശിക്ഷ ലഭിച്ചത്. പിഴ അടയ്ക്കാതിരുന്നതോടെയാണ് ഇയാൾക്ക് ജയിൽശിക്ഷ ലഭിച്ചത്.
advertisement
2/5
alappuzha, woman dies after fell on railway track, trying to board train, train accident, kerala news, acident news, ആലപ്പുഴ, യുവതി പാളത്തിൽ വീണുമരിച്ചു, ട്രെയിനിൽ കയറുന്നതിനിടെ പാളത്തിൽ വീണു യുവതി മരിത്തി, മീനാക്ഷി, കേരള വാർത്തകൾ
ഇക്കഴിഞ്ഞ ഏപ്രിൽ 27ന് മംഗളുരു-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിലാണ് മുഹമ്മദ് ഷാഫി ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. പരിശോധനയ്ക്കായി എത്തിയ പ്രത്യേക സ്ക്വാഡാണ് മുഹമ്മദ് ഷാഫിയെ പിടികൂടിയത്. ഇതോടെ ഇയാൾക്ക് ടിക്കറ്റ് നിരക്ക് ഉൾപ്പടെ ആയിരം രൂപ പിഴയും ഈടാക്കി. എന്നാൽ പിഴ അടയ്ക്കാൻ ഇയാൾ തയ്യാറായില്ല.
advertisement
3/5
kozhikode, koyilandi, co passenger pushing young man out of train, train death, kerala news, കോഴിക്കോട്, കൊയിലാണ്ടി, ട്രെയിനിൽ നിന്ന് തള്ളിയിട്ടു
ഇതോടെ കോഴിക്കോട് ടിക്കറ്റ് പരിശോധനവിഭാഗം മുഹമ്മദ് ഷാഫിയെ ഷൊർണൂർ ആർപിഎഫിന് കൈമാറി. കേസെടുത്ത ആർപിഎഫ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ആറുമാസത്തിനകം പിഴത്തുക ഷൊർണൂർ റെയിൽവേ കോടതിയിൽ ഒടുക്കണമെന്നതായിരുന്നു ജാമ്യവ്യവസ്ഥ.
advertisement
4/5
Kollam-Chennai Express, Egmore express, crack in egmore express, crack in Kollam-Chennai Express
എന്നാൽ ആറുമാസമായിട്ടും പിഴ അടയ്ക്കാത്തതിനെ തുടർന്ന് കോടതി സമൻസ് അയച്ചു. ഇതിനുശേഷവും യുവാവ് ഹാജരായില്ല. ഇതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
advertisement
5/5
Train
ഷൊർണൂർ ആർപിഎഫ് സബ് ഇൻസ്പെക്ടർ ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം വല്ലപ്പുഴയിലെ വീട്ടിൽനിന്ന് മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
advertisement
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
  • അഖിൽ സ്കറിയ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ

  • തുടർച്ചയായി രണ്ടാം തവണയാണ് കെ.സി.എൽ പർപ്പിൾ ക്യാപ്പ് നേട്ടം

  • കെ.സി.എൽ. 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളർ

View All
advertisement