പൊറോട്ടയും ബീഫും കടം നൽകിയില്ല; കൊല്ലത്ത് യുവാവ് ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു

Last Updated:
രാവിലെ കട തുറന്നശേഷം ആദ്യ കച്ചവടം നടന്നില്ലെന്നും, ആദ്യം തന്നെ കടം നൽകാൻ സാധിക്കില്ലെന്നും കടയുട അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത്
1/5
Porotta beef, kollam, Ezhukone, Crime news, Kerala news, Assault, Hotel, Food, കൊല്ലം, എഴുകോൺ, പൊറോട്ട ബീഫ്, ഹോട്ടൽ, ഭക്ഷണം
കൊല്ലം: പൊറോട്ടയും ബീഫ് കറിയും കടം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ യുവാവ് ഹോട്ടലിലെ ഭക്ഷണ സാധനങ്ങളിൽ മണ്ണു വാരിയിട്ടു. സംഭവത്തിൽ എഴുകോൺ പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊരീക്കൽ സ്വദേശികളായ രാധയും മകനായ തങ്കപ്പനും നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം.
advertisement
2/5
Porotta beef, kollam, Ezhukone, Crime news, Kerala news, Assault, Hotel, Food, കൊല്ലം, എഴുകോൺ, പൊറോട്ട ബീഫ്, ഹോട്ടൽ, ഭക്ഷണം
ഇന്നലെ രാവിലെ എട്ടരയോടെയാണ് അക്ഷര ഹോട്ടലിൽ നാടകീയ രംഗങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ അനന്തു പൊറോട്ടയും ബീഫും ആവശ്യപ്പെട്ടു. തന്‍റെ കൈവശം പണമില്ലെന്നും, ഭക്ഷണം കടമായി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
advertisement
3/5
Tamil nadu, Police, Crime news, Kidnapping, Marriage, Love, Arrest, തട്ടിക്കൊണ്ടുപോകൽ, വിവാഹം, പ്രണയം, തമിഴ്നാട്
ഇതോടെ അൽപ്പസമയം കാത്തിരിക്കാൻ കടയുടമ ആവശ്യപ്പെട്ടു. രാവിലെ കട തുറന്നശേഷം ആദ്യ കച്ചവടം നടന്നില്ലെന്നും, ആദ്യം തന്നെ കടം നൽകാൻ സാധിക്കില്ലെന്നും അറിയിച്ചു. ഇതോടെ അനന്തുവും കടയുടമയുമായി തർക്കമുണ്ടായി.
advertisement
4/5
 അതിനിടെ നേരത്തെ ഭക്ഷണം കഴിച്ചിട്ട് നൽകാനുള്ള പണം കൂടി ആവശ്യപ്പെട്ടതോടെ അനന്തു പ്രകോപിതനാകുകയായിരുന്നു. പുറത്തിറങ്ങിയ അനന്തു മണ്ണ് വാരിക്കൊണ്ടുവന്ന് പൊറോട്ടയും ബീഫ് കറിയും സൂക്ഷിച്ചിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നു.

5/5
malappuram, melattoor, mothers quotation, son's bike, goons arrested, മലപ്പുറം, മേലാറ്റൂർ, മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ. അക്രമി സംഘം
സംഭവത്തിൽ കടയുടമയായ രാധ എഴുകോൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അനന്തവിനെ പരുത്തുംപാറയിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ അനന്തുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement