കോഴിക്കോട്: ദുബായിൽ (Dubai) മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറും (Vlogger) യുട്യൂബറുമായ (YouTuber) റിഫ മെഹ്നുവിന്റെ (Rifa Mehnu) ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ (Mehnas) കാക്കൂർ പൊലീസ് (Police) കേസെടുത്തു. റിഫയെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
റിഫയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്നാണ് സംസ്കരിച്ചത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ് പി എ ശ്രീനിവാസിന് പരാതി നൽകിയിരുന്നു. തുടർന്ന് എസ്പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.