കോവിഡ് രോഗികളെ ചികിത്സിച്ചത് പഴക്കച്ചവടക്കാരൻ; ഒടുവിൽ അറസ്റ്റ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ഡിസ്‌പെൻസറി നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
മുംബൈ: കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യൻ അറസ്റ്റിൽ. നാഗ് പൂർ ജില്ലയിലെ പഴക്കച്ചവടക്കാരനാണ് ആൾമാറാട്ടം നടത്തി രോഗികളെ ചൂഷണം ചെയ്തത്. നാഗ് പൂരിലെ കാംതി പ്രദേശവാസിയായ ചന്ദൻ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പഴങ്ങൾക്കൊപ്പം ഐസ്‌ക്രീമും വിൽക്കാറുണ്ടായിരുന്നു. ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു.
advertisement
advertisement