advertisement

പോലീസുകാരിയുടെ വിരലൊടിച്ച് രക്ഷപ്പെട്ട 32കാരൻ അറസ്റ്റിൽ; കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പ്രതി

Last Updated:

പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവിൽ പോലീസ് ഓഫിസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാ രക്ഷപ്പെടുകയായിരുന്നു

മൊയ്നുദ്ദീൻ സമാ
മൊയ്നുദ്ദീൻ സമാ
കാസർകോട്: അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെ (33) ആണ് വ്യാഴാഴ്ച പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. കമിതാക്കളായ യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദ്ദീൻ സമാ.
ജനുവരി 14ന് ഉച്ചയ്ക്ക് 12ന് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെൺ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനേയും പെൺസുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവും യുവതിയും പോലീസിൽ പരാതി നൽകി. പ്രതികൾ ഉണ്ടെന്ന് അറിഞ്ഞ് പോലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവിൽ പോലീസ് ഓഫിസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാ രക്ഷപ്പെടുകയായിരുന്നു. കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര് മൂലയിൽ ഹാരിസ് (40), ബഡാജെ കജൂർ മാലിയിലെ ടി കെ മുഹമ്മദ് ഫൈസർ (43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
Summary: The Manjeshwaram Police have arrested a 33-year-old man, Moideen Sama, who had been on the run after assaulting a woman police officer and breaking her finger during a previous arrest attempt. He was apprehended early Thursday morning at a vegetable market in Kallapu, Mangaluru. The incident dates back to January 14, when a group led by Moideen Sama trespassed into a room in Hosangadi. They forcibly filmed a 41-year-old man and his female friend in an uncompromising position. The gang demanded ₹2 lakh from the couple, threatening to leak the footage. They fled after forcibly taking ₹5,000 and a mobile phone.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോലീസുകാരിയുടെ വിരലൊടിച്ച് രക്ഷപ്പെട്ട 32കാരൻ അറസ്റ്റിൽ; കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പ്രതി
Next Article
advertisement
പോലീസുകാരിയുടെ വിരലൊടിച്ച് രക്ഷപ്പെട്ട 32കാരൻ അറസ്റ്റിൽ; കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പ്രതി
പോലീസുകാരിയുടെ വിരലൊടിച്ച് രക്ഷപ്പെട്ട 32കാരൻ അറസ്റ്റിൽ; കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പ്രതി
  • വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വിരലൊടിച്ച് രക്ഷപ്പെട്ട മൊയ്നുദ്ദീൻ സമാ മംഗളൂരുവിൽ അറസ്റ്റിൽ

  • കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട കേസിൽ പ്രതി ഉൾപ്പെടുന്ന സംഘം പിടിയിൽ

  • ഭീഷണിപ്പെടുത്തി 5000 രൂപയും മൊബൈൽ ഫോണും കവർന്ന ശേഷം യുവതിയും യുവാവും പോലീസിൽ പരാതി നൽകി

View All
advertisement