പ്രണയബന്ധത്തെ എതിർത്ത കാമുകിയുടെ സഹോദരനെ വെടിവെച്ച്‌ കൊന്നു; യൂട്യൂബറും സുഹൃത്തുക്കളും അറസ്റ്റില്‍

Last Updated:
ഇവരുടെ ബൈക്കുകളും തോക്കും വെടിയുണ്ടകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു
1/4
crime news, murder attempt, priest shot, up priest, ക്രൈം ന്യൂസ്, കൊലപാതക ശ്രമം, പൂജാരിക്ക് വെടിയേറ്റു
പ്രണയബന്ധത്തെ എതിർത്ത കാമുകിയുടെ സഹോദരനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ യൂട്യൂബറും സുഹൃത്തുക്കളും അറസ്റ്റില്‍. നോയിഡ സെക്ടര്‍ 53 സ്വദേശിയും പ്രമുഖ യൂട്യൂബറുമായ നിസാമുല്‍ ഖാന്‍, സുഹൃത്തുക്കളായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
2/4
Selfi, Gun, Gun Point, Bihar, ബിഹാർ, തോക്ക്, സെൽഫി, തോക്ക് ചൂണ്ടി സെൽഫി
ഇവരുടെ ബൈക്കുകളും തോക്കും വെടിയുണ്ടകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഒക്ടോബര്‍ 28നാണ് നോയിഡ സെക്ടര്‍ 31ല്‍ താമസിക്കുന്ന കമല്‍ ശര്‍മ(26)യെ വെടിവെച്ചുകൊന്നത്. രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
advertisement
3/4
of Jharkhand family beheaded, Jharkhand,
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതികളെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കമലിന്റെ സഹോദരിയെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍വിളി വിവരങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞത്.
advertisement
4/4
crime news, murder case, building contractor kills mason, ക്രൈംന്യൂസ്, കൊലപാതകം, കോൺട്രാക്ടർ തൊഴിലാളിയെ കൊലപ്പെടുത്തി
സഹോദരിയും നിസാമുലും തമ്മിലുള്ള ബന്ധത്തെ കമല്‍ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നറിഞ്ഞ കമല്‍ സഹോദരിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും നിസാമുലിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കമലിനെ ഇവർ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
advertisement
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
  • ലോസ് ഏഞ്ചല്‍സില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന പ്രകടനത്തിലേക്ക് ട്രക്ക് ഓടിച്ചു

  • പ്രകടനക്കാർ വഴിയില്‍ നിന്ന് മാറിയതോടെ ആളപായമില്ല, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

  • ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യവ്യാപക പ്രതിഷേധം അക്രമാസക്തമായി

View All
advertisement