56 കാരൻ വിവാഹം കഴിച്ച 16 കാരിയെ രക്ഷിച്ച് പൊലീസ്; മലയാളിയായ വരൻ ഒളിവിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദ്∙ മലയാളിയായ 56 വയസുകാരന്‍ വിവാഹം കഴിച്ച 16 വയസുകാരിയെ ഹൈദരാബാദ് പൊലീസ് മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് രണ്ടരലക്ഷം രൂപ നൽകി ഇടനിലക്കാർ വഴി പെൺകുട്ടിയെ വിവാഹം കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
advertisement
advertisement
advertisement








