വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളെ യൂണിവേഴ്സിറ്റി കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അഖിലിനെ കുത്തിയ ശേഷം കാമ്പസിലെ ചവര്‍ കൂനയില്‍ ഒളിപ്പിച്ചിരുന്ന കത്തി കേസിലെ ഒന്നും രണ്ടും പ്രതികളും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്തും നസീമും പൊലീസിന് കാട്ടിക്കൊടുത്തു.
ഇതിനിടെ ആക്രമണത്തില്‍ കൂടുതല്‍ പേര് പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോളേജിലെ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളും ആക്രമിക്കാന്‍ ഉണ്ടായിരുന്നതായി അഖില്‍ മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷമായി പ്രതികള്‍ക്ക് തന്നോട് വിരോധമുണ്ട്. കോളജിലെ ഇവരുടെ അപ്രമാധിത്വം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നും അഖിലിന്റെ മൊഴിയിലുണ്ട്.